Image

ഫോമാ കൺവൻഷൻ വൻവിജയത്തിലേക്ക്; 300 -ൽ പരം മുറികൾ ബുക്ക് ചെയ്‌തു

Published on 29 June, 2024
ഫോമാ കൺവൻഷൻ വൻവിജയത്തിലേക്ക്;  300 -ൽ പരം  മുറികൾ ബുക്ക് ചെയ്‌തു

ഫോമാ കൺവൻഷനു 300 -ൽ പരം മുറികൾ ഇതിനകം ബുക്ക് ചെയ്തതായി  പ്രസിഡന്റ് ഡോ. ജേക്കബ് തോമസ്,  ജനറൽ സെക്രട്ടറി ഓജസ് ജോൺ, ട്രഷറർ ബിജു തോണിക്കടവിൽ, കൺവൻഷൻ ചെയർ കുഞ്ഞ്  മാലിയിൽ, എന്നിവർ   അറിയിച്ചു. കൂടുതൽ മുറികൾ ലഭ്യമാക്കാൻ  പുന്റ  കാനായിലെ  കൺവൻഷൻ വേദിയായ ബർസെലോ ബാവരോ ഫൈവ് സ്റ്റാർ റിസോർട്ടുമായി ചർച്ച് നടത്തി വരികയാണെന്ന് അവർ അറിയിച്ചു.

ഇനിയും രജിസ്റ്റർ ചെയ്യാത്തവർ ഉടൻ രജിസ്റ്റർ ചെയ്യണം. പണം മുഴുവനായി  നല്കാത്തവർ അത് കഴിയുന്നത്ര നേരത്തെ നൽകണം.

കൺവൻഷനിൽ ഉദ്ദേശിച്ചതിൽ കൂടുതൽ പങ്കാളിത്തമാണ് ലഭിക്കുന്നതെന്നും ഇതിൽ സന്തോഷമുണ്ടെന്നും അവർ  പറഞ്ഞു. കൺവൻഷനിൽ വിവിധ പരിപാടികൾ എന്തൊക്കെയെന്ന് തീരുമാനിച്ചു വരുന്നു. എന്തായാലും കൺ വൻഷനിൽ പങ്കെടുക്കുന്നത് മികച്ച അനുഭവമായിരിക്കുമെന്നതിൽ സംശയമില്ല.

ഇതേ സമയം, ഡെലിഗേറ്റ് ലിസ്റ്റ് / സ്ഥാനാർത്ഥികളുടെ നാമനിർദ്ദേശ പത്രികകൾ / അസോസിയേഷൻ  അംഗത്വം പുതുക്കൽ  എന്നിവയിൽ  എന്തെങ്കിലും അപ്‌ഡേറ്റുകൾ അയയ്‌ക്കുന്നതിനുള്ള അവസാന തീയതി ജൂൺ 29 ശനിയാഴ്ച അർദ്ധരാത്രിയാണെന്ന്  ജനറൽ സെക്രട്ടറി അറിയിക്കുന്നു

ഫോമാ ബൈലോ പ്രകാരം, എല്ലാ ഡെലിഗേറ്റുകളും ജൂൺ 29 ശനിയാഴ്ചയ്ക്കകം കൺവെൻഷനു  രജിസ്റ്റർ ചെയ്യുകയും പൂർണ്ണമായും പണം നൽകുകയും ചെയ്യണമെന്ന് അറിയിക്കുന്നു.

ഡോ. ജേക്കബ് തോമസ്
FOMAA പ്രസിഡൻ്റ്

ഓജസ് ജോൺ
ജനറൽ സെക്രട്ടറി

ബിജു തോണിക്കടവിൽ
ട്രഷറർ 

Join WhatsApp News
മണ്ടൻമാർ പുൻൻ്റാകാനയിൽ 2024-07-01 03:03:07
ഇത്രയും മണ്ടന്മാർ ഉണ്ടോ? അവസാനം കാനയിൽ വീഴാതിരുന്നാൽ മതിയായിരുന്നു ഭഗവാനെ.
കാനായിലെ കല്യാണം 2024-07-01 15:04:21
അങ്ങനെയൊന്നും പറയരുതാശാനെ, ന്യൂയോർക്കിലെ പൂരം ഞങ്ങൾ കാനായിലോട്ടു മാറ്റി, അത്രേയുള്ളു. കാനായിലെ കല്യാണം മാതിരി ഞങ്ങൾ പറയുന്നിടത്തു വന്നാൽ മണ്ടനും മത്തനും ആയി തിരിച്ചു പോരാം . മണ്ടന്മാരായ നിങ്ങളെ പറഞ്ഞു പറ്റിക്കാനല്ലേ ഞങ്ങൾക്കു പറ്റൂ, തല വെട്ടി മറ്റാൻ പറ്റുമോ?
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക