Image

2024-ലെ ഫൊക്കാന സമ്മേളനത്തിൽ രണ്ടുദിവസത്തെ സാഹിത്യ ചർച്ചകൾ /സെമിനാറുകൾ

ഡോ. കലാ ഷഹി Published on 01 July, 2024
2024-ലെ ഫൊക്കാന സമ്മേളനത്തിൽ രണ്ടുദിവസത്തെ സാഹിത്യ ചർച്ചകൾ /സെമിനാറുകൾ

ന്യൂജേഴ്സി:  2024 ജൂലൈ 18 മുതൽ 20 വരെ നോർത്ത് ബെഥെസ്ഡയിലെ മോണ്ട്ഗോമറി കൗണ്ടി കോൺഫറൻസ് സെന്ററിൽ (Bethesda North Marriott Hotel & Conference Center, 5701 Marinelli Rd, Rockville, MD 20852)  നടക്കാനിരിക്കുന്ന Federation of Kerala Associations in North America (FOKANA) യുടെ 21-ാമത് ദേശീയ  കൺവെൻഷനോടനുബന്ധിച്ചുള്ള  സാഹിത്യസമ്മേളനത്തിൽ വ്യാഴം, വെള്ളി ദിവസങ്ങളിൽ  നാല് വിഭാഗങ്ങളിലായി മലയാള സാഹിത്യത്തിലെ വിവിധ മേഖലകളിൽ ഗഹനമായ ചർച്ചകളും സെമിനാറുകളും നടത്തുവാൻ സാഹിത്യസമ്മേളന കമ്മിറ്റി തീരുമാനിച്ചതായി ഫൊക്കാന ജനറൽ  സെക്രട്ടറി ഡോ. കലാ ഷഹി അറിയിച്ചു.
പ്രസിദ്ധ കവി മുരുകൻ കാട്ടാക്കടയും  പ്രസിദ്ധ സാഹിത്യകാരനും കവിയുമായ പ്രൊഫ. കോശി തലക്കലും ചർച്ചകളിലും സെമിനാറുകളിലും പങ്കെടുക്കുന്നതാണ്.  

സെമിനാറിന്റെ  വിശദ വിവരങ്ങൾ

ജൂലൈ 18, വ്യാഴം -  6.00 PM - 9.00 PM 
കാവ്യമേള  - കവിതകൾ  

ജൂലൈ 19, വെള്ളി
9.30 AM - 12:00 PM
കവിത -  പ്രസിദ്ധ കവി മുരുകൻ കാട്ടാക്കടയുടെ അദ്ധ്യക്ഷതയിൽ  നടക്കുന്ന കവിയരങ്ങ് ജെയിംസ് കുരീക്കാട്ടിൽ, ജേ സി ജെ എന്നിവരുടെ മേൽനോട്ടത്തിൽ.  
2:30 PM - 4.30 PM
ഫിക്ഷൻ - കഥ/നോവൽ  - എഴുത്തിൽ ജീവിതം നേരിട്ടിടപെടുമ്പോൾ 
പാനൽ അധ്യക്ഷൻ - എസ് . അനിലാൽ .

ജൂലൈ 20, ശനി
9:30 AM - 12:00 PM
ലോക ജാലകം -  വിവർത്തനത്തിന്റെ  പ്രസക്തി.   
പാനൽ അധ്യക്ഷൻ - മുരളി ജെ നായർ. 
2.30 PM - 4.30 PM
ആത്മസാക്ഷാത്ക്കാരം - എഴുത്തിന്റെ ലോകം ഡിജിറ്റൽ യുഗത്തിൽ.
പാനൽ അധ്യക്ഷൻ  - കോരസൺ വർഗ്ഗീസ്

പുസ്തക പ്രദർശനം - ജൂലൈ 18 - 20. 
അബ്ദുള്‍ പുന്നയൂര്‍ക്കുളം.

ഫൊക്കാന നാഷണൽ കമ്മിറ്റി മെമ്പറും, സാഹിത്യ പുരസ്ക്കാര കമ്മിറ്റിയുടെ കോർഡിനേറ്ററുമായ  ഗീതാ ജോർജ്ജ്; ജേ സി ജെ, ബെന്നി കുര്യൻ  എന്നിവർ കോർഡിനേറ്ററന്മാരും ആയുള്ള സാഹിത്യ സമ്മേളന കമ്മിറ്റിയുടെ ചെയർമാൻ  സ്വതന്ത്ര ചിന്തകനും എഴുത്തുകാരനുമായ ജെയിംസ് കുരീക്കാട്ടിലാണ്. സാഹിത്യകാരന്മാരായ  മുരളി ജെ നായർ, എസ്. അനിലാൽ, കോരസൺ വർഗീസ്  എന്നിവർ കോ-ചെയർ സ്ഥാനം വഹിക്കുന്നു. 
പാനൽ ചർച്ചകളും സെമിനാറുകളും ഇവർ മോഡറേറ്റ് ചെയ്യുന്നതാണ്.
 

Join WhatsApp News
Vayanakaaran 2024-07-01 19:38:36
ശ്രീ രാജു തോമസ് എന്ന കവി അദ്ദേഹത്തിന്റെ കവിതക്ക് കീഴിൽ വിലപിക്കുന്നു ആരും ഒരു അഭിപ്രായം പറയാൻ ഇല്ലേ ഇവിടെ എന്ന്. ശ്രീ ജയൻ വർഗീസ് എന്ന എഴുത്തുകാരൻ അദ്ദേഹത്തെ സിറ്റി യൂണിവേഴ്‌സിറ്റി അംഗീകരിച്ചത് അമേരിക്കൻ മലയാളികൾ അവഗണിച്ചുവെന്ന പരാതി പറയുന്നു. ഹേ ഫൊക്കാനയുടെ പാപ്പാന്മാരെ നിങ്ങൾ ഇവിടാത്ത എഴുത്തുകാരുടെ കൃതികൾ ചർച്ച ചെയ്യൂ. മേല്പറഞ്ഞ കുറിപ്പിൽ പറഞ്ഞിരിക്കുന്ന വായിൽ കൊള്ളാത്ത വിഷയങ്ങൾ ആര് പറഞ്ഞു തന്നു. അമേരിക്കൻ മലയാളി എഴുത്തുകാർക്ക് എന്തെങ്കിലും പ്രയോജനം ഉള്ളത് ചെയ്യൂ പ്രിയ ആനേ , ഫോക്കാനേ .... വേറെ ഒരു കമന്റിൽ കണ്ടു എല്ലാർക്കും വാർധക്യ സഹജമായ അസുഖവും പേരക്കിടാങ്ങളും, ആസ്‌പത്രി വാസവും, ഓൾഡ് എയ്‌ജ് ഹോം പാർപ്പുമൊക്കെയാണെന്നു. അവരൊക്കെ എന്തെഴുതാൻ.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക