Image

ഐ.ഇ.എഫ്.എ യു എസ് എ ബിരുദദാന ചടങ്ങ് ആഘോഷപൂര്‍വം നടന്നു.

Published on 02 July, 2024
ഐ.ഇ.എഫ്.എ യു എസ് എ  ബിരുദദാന ചടങ്ങ് ആഘോഷപൂര്‍വം നടന്നു.

ഫിലഡല്‍ഫിയ: 2024 IEFAUSA ബിരുദദാന ചടങ്ങ് 2024 ജൂണ്‍ 22-ാം തീയതി ശനിയാഴ്ച ആഘോഷപൂര്‍വം നടന്നു.  ഈ ചടങ്ങ് IEFAUSA സമൂഹത്തിന്റെ ഒത്തൊരുമയെ പ്രതിനിധീകരിക്കുന്നതായിരുന്നു. IEF ഇവന്റ്സ് കമ്മിറ്റിയിലെ നേതാക്കളും അംഗങ്ങളും IEF ഡയറക്ടര്‍മാരുടെയും അഡ്മിനിസ്‌ട്രേറ്റര്‍മാരുടെയും പിന്തുണയോടെ ഈ ചടങ്ങ് വിജയകരമായി നടത്തുകയുണ്ടായി. 

ബഹുമാനപ്പെട്ട സ്റ്റേറ്റ് പ്രതിനിധി ശ്രീ ആന്തണി ബെല്‍മോണ്‍, സിറിയന്‍ ഓര്‍ത്തഡോക്‌സ് ചര്‍ച്ച് ആര്‍ച്ച് ബിഷപ്പ് ഡോ. അയ്യൂബ് മോര്‍ സില്‍വാനോസ് എന്നിവര്‍ പ്രധാന അതിഥികളായിരുന്നു. IEF എക്‌സിക്യൂട്ടീവ് ഡയറക്ടര്‍ ശ്രീ മാത്യു ഇഡിച്ചാണ്ടി ആലാപുരത്ത്, IEF ഡയറക്ടര്‍ ശ്രീ ജെന്‍ രാജന്‍ ഡാനിയേല്‍, IEF അസിസ്റ്റന്റ് ഡയറക്ടര്‍ ശ്രീ അമല്‍ മാത്യു, IEF അസിസ്റ്റന്റ് ഡയറക്ടര്‍ ശ്രീ ആരണ്‍ ജോണ്‍സണ്‍ ഒപ്പം IEF വിദ്യാര്‍ത്ഥികളും കുടുംബങ്ങളും ചടങ്ങില്‍ പങ്കെടുത്തു. തുടര്‍ന്ന് 2024-ലെ ബിരുദദാന ക്ലാസ്സിന്റെ പ്രൊസെഷന്‍ നടന്നു. പരിപാടി ആരംഭിക്കുന്നതിന് മുമ്പ് രേച്ചല്‍ ഉമ്മന്‍ ദേശീയഗാനം പാടി. ദേശീയഗാനത്തിന് ശേഷം, നിക്കോള്‍ മാത്യു, ആഞ്ജല ബാബു, നൈജല്‍ നവീദ്, ഇവാനിയാ സാറന്‍ എന്നിവര്‍ പങ്കെടുത്ത എല്ലാവരെയും ഹാര്‍ദ്ദവമായി സ്വാഗതം ചെയ്തു.


സ്റ്റേറ്റ് റിപ്രസെന്റേറ്റീവ് ശ്രീ ബെല്‍മോണ്‍, ബിരുദധാരികളുടെ വിജയങ്ങളെ അനുസ്മരിപ്പിച്ച് പ്രചോദനാത്മകമായ ഒരു മുഖ്യപ്രസംഗം നടത്തി. തുടര്‍ന്ന് മാത്യു സാറും ശ്രീ ബെല്‍മോണ്‍നും ചേര്‍ന്ന് ബിരുദധാരികള്‍ക്ക് സര്‍ട്ടിഫിക്കറ്റുകളും സംസ്ഥാന സെറ്റേഷനുകളും വിതരണം ചെയ്തു. ഫിലഡല്‍ഫിയാ കമ്മ്യൂണിറ്റി കോളേജിലെ ACE/ഡ്യുവല്‍ എന്റോള്‍മെന്റ് പ്രോഗ്രാം വിജയകരമായി പൂര്‍ത്തിയാക്കിയവര്‍ക്ക് ഡ്യുവല്‍ എന്റോള്‍മെന്റ് സ്‌കോളര്‍ പിന്‍ നല്‍കുകയുണ്ടായി. 

ഡ്യുവല്‍ എന്റോള്‍മെന്റ് പിന്‍ ലഭിച്ചവര്‍: അശ്വിന്‍ മാത്യു, ജോല്‍ ബിജു, ജോല്‍ മാത്യു, റിയ വര്‍ഗീസ്, ക്രിസ്റ്റഫര്‍ സെബാസ്റ്റ്യന്‍. ആഭ്യന്തര ബിരുദധാരികള്‍: അശ്വിന്‍ മാത്യു, ജോല്‍ ബിജു, ജോല്‍ മാത്യു, റിയ വര്‍ഗീസ്, ആരണ്‍ ജോണ്‍സണ്‍, ആലെഡ ജോമ്യ, ക്രിസ്റ്റഫര്‍ സെബാസ്റ്റ്യന്‍, ലിഡാ സൂസന്‍ സാബു, നേതന്‍ എഡാച്ചേരില്‍, റിയാ സാംസണ്‍, റിയാ അബ്രഹാം, ആല്‍ബി ജോഷി, ആലിസ്സ സിജി, ആഞ്ജല ജിജി, ജാനിസ് ജയ്‌സണ്‍ എന്നിവരെയാണ് ഉള്‍പ്പെടുത്തിയത്. 

അക്കാഡമിക് ലീഡര്‍ഷിപ്പിനായി പെന്‍സില്‍വാനിയ സംസ്ഥാനത്തിന്റെ അംഗീകാരം ലാഭിച്ചവര്‍: അശ്വിന്‍ മാത്യു, ജോല്‍ ബിജു, ജോല്‍ മാത്യു, റിയ വര്‍ഗീസ്, ഏറണ്‍ ജോണ്‍സണ്‍, ആലെഡ ജോമി, ക്രിസ്റ്റഫര്‍ സെബാസ്റ്റ്യന്‍, റിയാ സാംസണ്‍ എന്നിവരാണ്. അന്താരാഷ്ട്ര ബിരുദധാരികള്‍: ആരണ്‍ രാജു, അനീഷ കുര്യാക്കോസ്, അര്‍ച്ചിഷാ വിനോദ്, ബെനിറ്റോ ബാബു, ബെറ്റ്‌സി ഡീന്‍ മാത്യു, എബന്‍ സ്‌കറിയ, ഐസക് അജു, ജോല്‍ ഫിലമോന്‍, ജോനാ ഫിലമോന്‍, ശ്രേയാ ബാബു, റിതു ജയരാജ്, ഷോണ്‍ തോമസ് എന്നിവരെയാണ്. യൂണിവേഴ്‌സിറ്റി ഓഫ് പെന്‍സില്‍വാനിയ നിന്ന് പബ്ലിക് അഡ്മിനിസ്‌ട്രേഷനില്‍ മാസ്റ്റര്‍സ് ബിരുദം നേടിയ 2024 ബിരുദധാരിയായി ശ്രീ ബെല്‍മോണ്‍യെ പ്രത്യേകമായി അഭിനന്ദിച്ചു.

ബിരുദധാരികളെ അനുമോദിച്ച ശേഷം, ആര്‍ച്ച് ബിഷപ്പ് ഡോ. അയ്യൂബ് മോര്‍ സില്‍വാനോസ് പ്രാര്‍ത്ഥനയും അനുഗ്രഹവും നിര്‍വഹിച്ചു. തുടര്‍ന്ന് പ്രത്യേക സംഘടനാ അവാര്‍ഡുകളും സ്‌കോളര്‍ഷിപ്പുകളും വിതരണം ചെയ്യ്തു. ഫിലിപ് സാംസണ്‍, ആരണ്‍ ജോണ്‍സണ്‍, അമല്‍ മാത്യു എന്നിവരെ ലീഡര്‍ഷിപ്പ് അവാര്‍ഡ് നല്‍കി ആദരിച്ചു.

 അക്കാഡമിക് എക്‌സലന്‍സ് അവാര്‍ഡ്, 'Summa Cum Laude, Magna Cum Laude' എന്നീ പ്രത്യേക അക്കാഡമിക് ബിരുദങ്ങള്‍ നേടിയ വിദ്യാര്‍ത്ഥികളെ അംഗീകരിച്ചു. സുമ്മ കും ലൗഡേ നേടിയ വിദ്യാര്‍ത്ഥികള്‍: റിയ വര്‍ഗീസ്, അമല്‍ മാത്യു. മാഗ്‌ന കും ലൗഡേ നേടിയ വിദ്യാര്‍ത്ഥികള്‍: ജോല്‍ ബിജു, ജോല്‍ മാത്യു, ആലെഡ ജോമി. വോളണ്ടിയര്‍ സര്‍വീസ് അവാര്‍ഡ്: റിയ വര്‍ഗീസ്, അക്‌സ ജോണ്‍സണ്‍ എന്നിവര്‍ക്കാണ് നല്‍കിയത്. IEF സ്‌കോളര്‍ഷിപ്പുകള്‍ നല്‍കിയ വിദ്യാര്‍ത്ഥികള്‍: ജോല്‍ മാത്യു, ആരണ്‍ ജോണ്‍സണ്‍, അമല്‍ മാത്യു, ഇവാനിയാ സാറന്‍. ബിരുദധാരികളായ റിയ വര്‍ഗീസ്, ജോല്‍ മാത്യു, നേതന്‍ എഡാച്ചേരില്‍, ആലെഡ ജോമി എന്നിവര്‍ IEF സംഘടനയില്‍ പ്രവര്‍ത്തിച്ച സന്തോഷകരമായ നിമിഷങ്ങള്‍ പങ്കുവെച്ചു


IEF അസിസ്റ്റന്റ് ഡയറക്ടര്‍ അമല്‍ മാത്യു അതിഥികള്‍, സംഘാടകര്‍, വോളണ്ടിയര്‍സ്, കുടുംബങ്ങള്‍, പ്രത്യേകിച്ച് ബിരുദധാരികള്‍ എന്നിവര്‍ക്ക് അവരുടെ കഠിനാദ്ധ്വാനത്തിനും സമര്‍പ്പണത്തിനും നന്ദി പ്രകാശനം ചെയ്ത് ചടങ്ങുകള്‍ സമാപിച്ചു. ബിരുദധാരികള്‍ കേക്ക് മുറിച്ച് മധുരം പങ്കിട്ടു, പിന്നീട് ലഞ്ച്, ഫോട്ടോ സെഷനുകള്‍ കുടുംബങ്ങളുമായും വിശിഷ്ടാതിഥികളുമായും നടത്തി. ചടങ്ങ് മുഴുവനായും അഭിമാനം, വിജയം, ഭാവിയുടെ പ്രതീക്ഷ എന്നിവ നിറഞ്ഞിരുന്നു.

 

 

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക