Image

നൽകാത്ത സേവനത്തിനു പണം വാങ്ങി ഇൻഷുറൻസ് ഏജൻസികളെ പറ്റിച്ചെന്നു ഇന്ത്യൻ ഡോക്ടർ സമ്മതിച്ചു (പിപിഎം)

Published on 02 July, 2024
നൽകാത്ത സേവനത്തിനു പണം വാങ്ങി ഇൻഷുറൻസ്  ഏജൻസികളെ പറ്റിച്ചെന്നു ഇന്ത്യൻ ഡോക്ടർ സമ്മതിച്ചു (പിപിഎം)

മെഡികെയ്‌ഡും ട്രൈകെയറും ഉൾപ്പെടെയുള്ള ഇൻഷുറൻസ് ഏജൻസികളിൽ നിന്നായി നൽകാത്ത സേവനത്തിനു പണം വാങ്ങി എന്ന കുറ്റം ഷിക്കാഗോയിലെ ഇന്ത്യൻ വംശജയായ ഡോക്ടർ മോണാ ഘോഷ് (51) സമ്മതിച്ചു. സൗത്ത് കരളിനയിലെ പ്രോഗ്രെസിവ് വിമൻസ് ഹെൽത്‌കെയർ എന്ന സ്ഥാപനം നടത്തുന്ന അവർ 2018 മുതൽ 2022 വരെ തട്ടിപ്പു നടത്തി എന്നാണ് ആരോപണം.

നല്കിയിട്ടില്ലാത്ത സേവനങ്ങൾക്കു പണം ആവശ്യപ്പെട്ട ഘോഷ് വ്യാജമായി രോഗികളുടെ ഫയലുകൾ ഉണ്ടാക്കിയെന്നും സമ്മതിച്ചിട്ടുണ്ട്.

രണ്ടു ആരോഗ്യരക്ഷാ തട്ടിപ്പുകൾ ഇല്ലിനോയിലെ ഇൻവെർനെസിൽ താമസിക്കുന്ന ഡോക്ടർ ഏറ്റു. ഓരോ കുറ്റത്തിനും 10 വർഷം വീതം ഫെഡറൽ ജയിലിൽ കിടക്കേണ്ടി വരും.

ഘോഷ് $2.4 മില്യൺ എങ്കിലും തട്ടിച്ചെടുത്തു എന്നാണ് പ്രോസിക്യൂഷൻ പറയുന്നത്. $1.5 മില്യൺ റീഇമ്പേഴ്‌സ്‌മെന്റിന്റെ കുറ്റം അവർ സമ്മതിച്ചിട്ടുണ്ട്.

Indian origin doctor admits big insurance fraud

 

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക