Image

ഫൊക്കാന - 2024 ചരിത്രത്തിൽ രേഖപ്പെടുത്തപ്പെടും: ഡോ. കലാ ഷഹി

Published on 02 July, 2024
ഫൊക്കാന - 2024 ചരിത്രത്തിൽ രേഖപ്പെടുത്തപ്പെടും: ഡോ. കലാ ഷഹി

ന്യു യോർക്ക്:  2024 ജൂലൈ 18 മുതൽ 20 വരെ നോർത്ത് ബെഥെസ്ഡയിലെ മോണ്ട്ഗോമറി കൗണ്ടി കോൺഫറൻസ് സെന്ററിൽ (Bethesda North Marriott Hotel & Conference Center, 5701 Marinelli Rd, Rockville, MD 20852)  നടക്കാനിരിക്കുന്ന Federation of Kerala Associations in North America (FOKANA) യുടെ 21-ാമത് ദേശീയ കൺവെൻഷൻ ചരിത്രത്തിന്റെ താളുകളിൽ രേഖപ്പെടുത്തും.

ഏകദേശം 700,000 ഡോളറിന് മുകളിൽ ബഡ്ജെറ്റ് ചെയ്തിട്ടുള്ളതാണ് ഈ കൺവെൻഷൻ. ഫൊക്കാനയുടെ ചരിത്രത്തിൽ ആദ്യമായിട്ടാണ് ഏറ്റവും കുറഞ്ഞ റെജിസ്ട്രേഷൻ ഫീ സ്വീകരിച്ചുകൊണ്ട്  ഒരു ഫോർ സ്റ്റാർ ഹോട്ടലിൽ കൺവെൻഷൻ നടത്തുന്നത്. മൂന്നു ദിവസത്തെ താമസവും ഭക്ഷണവും അടക്കം ചുരുങ്ങിയ റെജിസ്ട്രേഷൻ ഫീ മാത്രമാണ് ഉണ്ടായിരുന്നത്. പങ്കെടുക്കുന്ന എല്ലാവർക്കും മൂന്നു ദിവസം  ഫോർ സ്റ്റാർ  സൌകര്യങ്ങളും കൺവെൻഷൻ കമ്മറ്റി ഒരുക്കിയിട്ടുണ്ട്. ആയിരത്തി ഒരുന്നൂറിനു മുകളിൽ ആളുകൾ റെജിസ്ട്രർ ചെയ്തിട്ടുണ്ടെന്നതു തന്നെ  ഈ കൺവെൻഷന്റെ വിജയമായി കാണുന്നു.  

    

ഇത്ര വലിയ ഒരു കൺവെൻഷൻ നടത്തണമെങ്കിൽ സ്പോൺസേഷിന്റെ നിർലോഭമായ സാമ്പത്തിക സഹായം വളരെ ആവശ്യമാണ്.
37,000 ഡോളർ സ്പോൺസർമാരിൽ നിന്നും ഗ്രാന്റ് സ്പോൺസറായ  ഫൊക്കാന പ്രസിഡെൻറ്  ഡോ. ബാബു സ്റ്റീഫൻ 100,000 ഡോളറും കൺവെൻഷൻ നടത്തിപ്പിനായി തന്നിട്ടുണ്ട്. ലിസ്റ്റ് താഴെ കൊടുത്തിരിക്കുന്നു. എല്ലാ സ്പോൺസർമാർക്കും പ്രത്യേക സ്നേഹാദരങ്ങൾ അറിയിക്കട്ടെ. കൺവെൻഷന്റെ റെജിസ്ട്രേഷൻ ഫീ കുറയ്ക്കുവാൻ ഇവരുടെ കൈത്താങ്ങൽ വളരെയേറെ സഹായകമായിട്ടുണ്ട് എന്ന് അറിയിക്കുന്നു. നന്ദി.

ഈ മഹത്തായ കൺവെൻഷൻ സ്പോൺസർ ചെയ്ത് കൺവെൻഷന്റെ ഭാഗവാക്കായി ചരിത്രത്തിൽ പങ്കാളികളാകാൻ അഭ്യര്‍ത്ഥിക്കുന്നു.

ഫൊക്കാന പ്രസിഡെൻറ്  ഡോ. ബാബു സ്റ്റീഫൻ, നാഷണൽ കമ്മിറ്റി, കൺവെൻഷൻ കമ്മിറ്റി അംഗങ്ങൾ.  നന്ദി.  ഫൊക്കാനയുടെ 21-ാമത് ദേശീയ കൺവെൻഷൻ വിജയിപ്പിക്കാനുള്ള നിങ്ങളുടെ രാപകലില്ലാത്ത അദ്ധ്വാനത്തിന്.  

ഫൊക്കാനയുടെ 21-ാമത് ദേശീയ കൺവെൻഷനിലേക്ക് സ്വാഗതം.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക