Image

ഫോമ നാഷണല്‍ കമ്മിറ്റിയിലേക്ക് ജോസ് വര്‍ഗീസ് മത്സരിക്കുന്നു

ബിജു ചെറിയാന്‍ Published on 04 July, 2024
ഫോമ നാഷണല്‍ കമ്മിറ്റിയിലേക്ക് ജോസ് വര്‍ഗീസ് മത്സരിക്കുന്നു

ഫോമ എന്ന മഹത്തായ സംഘടനയുടെ ആരംഭം മുതല്‍ സജീവ പ്രവര്‍ത്തകനും സ്റ്റാറ്റന്‍ഐലന്റ് മലയാളി അസോസിയേഷന്റെ അനിഷേധ്യ നേതാവുമായ ജോസ് വര്‍ഗീസ് ഫോമ നാഷണല്‍ കമ്മിറ്റിയിലേക്ക് മത്സരിക്കുന്നു.

സാമൂഹ്യ-സാംസ്‌കാരിക- സംഘടനാ പ്രവര്‍ത്തനങ്ങള്‍ക്കപ്പുറം പ്രൊഫഷണല്‍ രംഗത്ത് 37 വര്‍ഷത്തെ ഉജ്വല വിജയപാരമ്പര്യമുള്ള അദ്ദേഹത്തിന്റെ സാന്നിധ്യവും പ്രവര്‍ത്തനങ്ങളും ഫോമയുടെ വളര്‍ച്ചയ്ക്കും പുരോഗതിക്കും ഉപയുക്തമാകുമെന്നതില്‍ സംശയമില്ല. ന്യൂയോര്‍ക്കിലെ പ്രശസ്തമായ സ്റ്റോക്ക് മാര്‍ക്കറ്റ് ഇന്‍വെസ്റ്റ് ബാങ്കില്‍ ഏറെക്കാലമായി ഫിനാന്‍ഷ്യല്‍ അഡൈ്വസര്‍, വൈസ് പ്രസിഡന്റ് എന്നീ നിലകളില്‍ പ്രവര്‍ത്തിച്ചുവരുന്ന ജോസ് വര്‍ഗീസ് ഈ രംഗത്ത് തനതായ വ്യക്തിമുദ്ര പതിപ്പിച്ച പ്രതിഭയാണ്. ബാങ്കിംഗ്, സ്റ്റോക്ക് മാര്‍ക്കറ്റിംഗ്, ട്രാവല്‍- ടൂറിസം മേഖലകളില്‍ ഇതിനോടകം വിജയപതാക ഉയര്‍ത്തിയിട്ടുള്ള അദ്ദേഹം നാലു പതിറ്റാണ്ടായി സ്റ്റാറ്റന്‍ ഐലന്റിലെ ഇന്ത്യന്‍ സമൂഹത്തില്‍ സജീവ സാന്നിധ്യമാണ്.

അമേരിക്കയിലെ ആദ്യ മലയാളി സംഘടനകളിലൊന്നായ സ്റ്റാറ്റന്‍ഐലന്റ് മലയാളി അസോസിയേഷന്റെ പ്രസിഡന്റ്, സെക്രട്ടറി, ട്രഷറര്‍, ടൂര്‍ പ്രോഗ്രാം കോര്‍ഡിനേറ്റര്‍ തുടങ്ങിയ എല്ലാ താക്കോല്‍ സ്ഥാനങ്ങളും വഹിച്ചിട്ടുള്ള ജോസ് വര്‍ഗീസ് ചിട്ടയായ പ്രവര്‍ത്തനങ്ങളിലൂടെ ഏറ്റെടുക്കുന്ന എല്ലാ ചുമതലകളും സമയബന്ധിതമായി പൂര്‍ത്തീകരിക്കുന്ന പ്രവര്‍ത്തകനാണ്.

മികച്ച കലാകാരനും പിയാനിസ്റ്റുമായ അദ്ദേഹം സ്റ്റാറ്റന്‍ഐലന്റ് മാര്‍ത്തോമാ ഇടവകയുടെ ക്വയര്‍ മാസ്റ്ററും, എക്യൂമെനിക്കല്‍ ക്വയറിന്റെ സംഘാടകനുമാണ്. ചാരിറ്റി സംഘടനകളുടെ പ്രവര്‍ത്തനങ്ങളിലും ഏറെ സജീവമാണ്, സ്ഥാനമാനങ്ങളും പദവിയും എക്കാലവും തേടി വന്നിട്ടുള്ള ജോസ് വര്‍ഗീസിന്റെ പ്രവര്‍ത്തനങ്ങള്‍ ഫോമയുടെ ത്വരിതമായ വളര്‍ച്ചയെ ത്വരിതപ്പെടുത്തുമെന്നും, കാലാനുസൃതമായ മാറ്റങ്ങള്‍ ഉള്‍ക്കൊണ്ടുകൊണ്ട്, യുവജനങ്ങളുടേയും സമൂഹത്തിലെ വിവിധ തുറകളില്‍പ്പെട്ടവരുടേയും സാന്നിധ്യങ്ങള്‍ ഉറപ്പുവരുത്തി ഫോമയ്ക്ക് പുതിയ ദിശാബോധം നല്കുവാന്‍ ജോസ് വര്‍ഗീസിനെ പോലെ വിവിധ മേഖലകളില്‍ കഴിവ് തെളിയിച്ചവരുടെ നേതൃത്വം നാഷണല്‍ കമ്മിറ്റിയില്‍ അനിവാര്യമാണ്.

സമീപമായിരിക്കുന്ന ഫോമ നാഷണല്‍ കണ്‍വന്‍ഷനോടനുബന്ധിച്ച് നടക്കുന്ന തെരഞ്ഞെടുപ്പില്‍ ഫോമ നാഷണല്‍ കമ്മിറ്റിയിലേക്ക് മത്സരിക്കുന്ന ജോസ് വര്‍ഗീസിന് നിങ്ങളുടെ വിലയേറിയ സമ്മതിദാനാവകാശം നല്‍കി വിജയിപ്പിക്കണമെന്ന് വിനീതമായി അപേക്ഷിക്കുന്നു.

ബിജു ചെറിയാന്‍, ന്യൂയോര്‍ക്ക്‌

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക