Image

ഫോമാ ന്യൂയോർക്ക് മെട്രോ റീജിയൺ ആർ.വി.പി ആയി മാത്യു ജോഷ്വ മത്സരിക്കുന്നു

മാത്യുക്കുട്ടി ഈശോ Published on 04 July, 2024
ഫോമാ ന്യൂയോർക്ക് മെട്രോ റീജിയൺ ആർ.വി.പി ആയി മാത്യു ജോഷ്വ മത്സരിക്കുന്നു

ന്യൂയോർക്ക്:  ഫെഡറേഷൻ ഓഫ് മലയാളീ അസ്സോസ്സിയേഷൻസ് ഇൻ അമേരിക്കാസ് (FOMAA) ന്യൂയോർക്ക് മെട്രോ റീജിയന്റെ ആർ.വി.പി  ആയി മാത്യു ജോഷ്വ  മത്സരിക്കുന്നു.  നിലവിൽ ഫോമാ മെട്രോ റീജിയൺ സെക്രട്ടറിയാണ്.    ന്യൂയോർക്കിലെ പല സംഘടനകളിലും സി.എസ്.ഐ. മഹാഇടവകയിലും വർഷങ്ങളായി വിവിധ ഔദ്യോഗിക സ്ഥാനങ്ങൾ വഹിക്കുന്ന മാത്യു നല്ലൊരു പ്രാസംഗികനും സംഘാടകനും കൂടിയാണ്. ചുമതല ഏറ്റിട്ടുള്ള എല്ലാ പദവികളിലും നൂറ് ശതമാനം വിശ്വസ്തതയോടും ആൽമാർഥതയോടും പ്രശംസനീയ സേവനം  കാഴ്ചവച്ചിട്ടുള്ള വ്യക്തി .

ന്യൂയോർക്ക് മലയാളീ അസ്സോസ്സിയേഷൻ (നയ്മ - NYMA)    സ്ഥാപക സെക്രട്ടറിയാണ്. തുടർന്ന് നയ്മയുടെ ട്രസ്ടീ ബോർഡ് ചെയർമാനായും സേവനം അനുഷ്ഠിച്ചിട്ടുണ്ട്. മാത്യുവിന്റെ സംഘടനാ പാടവം അടുത്തറിഞ്ഞ നയ്മയുടെ കമ്മറ്റിയാണ്  ആർ.വി.പി.യായി   നാമനിർദ്ദേശം ചെയ്തിരിക്കുന്നത്.   സീഫോർഡ് സി.എസ്.ഐ. ഇടവകയുടെ വൈസ് പ്രസിഡന്റായും കഴിഞ്ഞ വർഷം രൂപം കൊണ്ട സി.എസ്.ഐ. ഡയസ്പോറ ഭദ്രാസനത്തിൻറെ അഡ്മിനിസ്‌ട്രേറ്റീവ് സെക്രട്ടറിയായും സ്തുത്യർഹമായി സേവനം നിർവ്വഹിച്ചു കൊണ്ടിരിക്കുന്നു.

ന്യൂയോർക്ക് സിറ്റി ഡിപ്പാർട്മെൻറ് ഓഫ് ഫിനാൻസിൻറെ കീഴിലുള്ള ബിസ്സിനെസ്സ് സെന്ററുകളുടെ സീനിയർ ഡയറക്ടറാണ്  അദ്ദേഹം.   സിറ്റിയിലെ അഞ്ച് ബോറോകളിലുള്ള   ബിസ്സിനെസ്സ് സെന്ററുകളുടെ പ്രവർത്തന മേൽനോട്ടം വഹിക്കുന്ന വളരെ ഉത്തരവാദിത്വമുള്ള ചുമതലയാണ് സീനിയർ ഡയറക്ടർക്കുള്ളത്. ഈ  പദവിലയിലെത്തുന്ന ആദ്യ മലയാളിയാണ്.  അദ്ദേഹത്തിന്റെ പ്രവൃത്തി പരിചയത്തിന്റെയും കഴിവിൻറെയും അംഗീകാരം കൂടിയാണ്   സീനിയർ ഡയറക്ടർ  സ്ഥാനം .

ലോങ്ങ് ഐലൻഡിൽ പ്രവൃത്തിക്കുന്ന സെന്റ് തോമസ് എക്യൂമെനിക്കൽ ഫെഡറേഷൻ ഓഫ് നോർത്ത് അമേരിക്കയുടെ (STEFNA) നാല് ടേമിൽ  സെക്രട്ടറിയായും, ബഫല്ലോയിൽ നടന്ന ഏറ്റവും വലിയ സി.എസ്.ഐ. നോർത്ത് അമേരിക്കൻ കോൺഫറൻസ് ജനറൽ കൺവീനറായും, 2017 മുതൽ 2022 വരെ അഞ്ച് വർഷക്കാലം സി.എസ്.ഐ നോർത്ത് അമേരിക്കൻ കൗൺസിൽ  സെക്രട്ടറിയായും, 2018-ൽ നടന്ന സി.എസ്.ഐ കൗൺസിൽ സിൽവർ ജൂബിലി ആഘോഷങ്ങളുടെ ജനറൽ കൺവീനറായും വിജയപ്രദമായി സേവനം ചെയ്തത്   തിളങ്ങി നിൽക്കുന്നു.

'ഇത്രയും പ്രവർത്തി പരിചയവും സംഘടനാ പാടവവും  കഴിവും ഏറ്റെടുക്കുന്ന പദവിയോട് നൂറ് ശതമാനവും ആല്മാർഥതയും വിശ്വസ്തതയും പുലർത്തുന്ന  മാത്യു ജോഷ്വ  ഫോമാ ന്യൂയോർക്ക് മെട്രോ റീജിയൺ വൈസ് പ്രസിഡൻറ്  പദവിയിലേക്ക് ഏറ്റവും യോഗ്യനും ഫോമായ്ക്ക്   മുതൽക്കൂട്ടും ആണെന്ന് മനസ്സിലാക്കിയാണ് അദ്ദേഹത്തെ ആർ.വി.പി. ആയി നാമനിർദ്ദേശം ചെയ്തത്. അതിനാൽ മാത്യു ജോഷ്വയെ  ആർ.വി.പി. ആയി തെരഞ്ഞെടുക്കണം എന്ന് എല്ലാവരോടുമായി അഭ്യർത്ഥിക്കുന്നു,'  നയ്മ പ്രസിഡൻറ് ബിബിൻ മാത്യു പറഞ്ഞു.

 

Join WhatsApp News
Abhilash George 2024-07-06 14:08:36
Best of wishes with prayer's
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക