Image

ഫൊക്കാനയില്‍ മാറ്റത്തിന്റെ പ്രൊഫഷണല്‍ ശബ്ദമായി ഡോ. കല ഷഹി

Published on 05 July, 2024
ഫൊക്കാനയില്‍ മാറ്റത്തിന്റെ പ്രൊഫഷണല്‍ ശബ്ദമായി ഡോ. കല ഷഹി

ഒരു സ്ത്രീ സമൂഹത്തിന്റെ മുഖ്യധാരയിലേക്ക് കടന്നുവരുമ്പോള്‍ ധാരാളം മാറ്റങ്ങളാണ് പല മേഖലകളിലും പ്രകടമാകുന്നത്. ഇന്ദിരാ ഗാന്ധി ഇന്ത്യയുടെ പ്രധാനമന്ത്രിയായപ്പോഴാണ് ''ബേട്ടി പഠാവോ ബേട്ടി ബച്ചാവോ'' എന്ന പദ്ധതി നിലവില്‍ വരുന്നത്, അതിനര്‍ത്ഥം സമൂഹത്തിന്റെ അടിത്തട്ടിലേക്ക് കൂടുതല്‍ ഇറങ്ങിച്ചെന്ന് പ്രവര്‍ത്തിക്കുന്നവരാണ് സ്ത്രീകള്‍ എന്നുള്ളതാണ്. അത്തരത്തില്‍ അമേരിക്കന്‍ മലയാളികള്‍ക്കിടയില്‍ മാറ്റത്തിന്റെ അലയൊലികള്‍ വലിയ തോതില്‍ സൃഷ്ടിച്ച വ്യക്തിയാണ് ഡോ. കല ഷഹി.

കഴിഞ്ഞ രണ്ടു ടേമുകളിലായി ഫൊക്കാനയുടെ ഏറ്റവും പ്രധാനമായ പദവികളില്‍ അവരുടെ പ്രവര്‍ത്തനങ്ങള്‍, ഫൊക്കാന വിമന്‍സ് ഫോറം ചെയര്‍പേഴ്‌സണായും ഇപ്പോള്‍ ജനറല്‍ സെക്രട്ടറിയായും സേവനമനുഷ്ഠിക്കുമ്പോള്‍ ഫൊക്കാന എന്ന സംഘടനയുടെ ചരിത്രത്തിലെത്തന്നെ ഏറ്റവും മികച്ച മുഹൂര്‍ത്തമെന്നതില്‍ സംശയമില്ല .അത് നിഷേധിക്കുവാന്‍ അമേരിക്കന്‍ മലയാളികള്‍ക്കും സാധിക്കുകയില്ല. ഫൊക്കാന ജനറല്‍ സെക്രട്ടറിയും 2024 - 2026 കാലയളവില്‍ ഫൊക്കാന പ്രസിഡന്റ് സ്ഥാനാര്‍ത്ഥിയുമായ ഡോ. കലാ ഷഹി ഫൊക്കാനയുടെ ജനപ്രിയ സെക്രട്ടറിയായി മാറിക്കഴിഞ്ഞിരിക്കുന്നു. ഏവര്‍ക്കും മാതൃകയായ സാമൂഹ്യ പ്രവര്‍ത്തക. ഫൊക്കാനയുടെ തുടക്കം മുതല്‍ ഫൊക്കാനയ്‌ക്കൊപ്പം നിലകൊണ്ട വനിതാ നേതാവ്. മറിയാമ്മ പിള്ളയ്ക്ക് ശേഷം ഫൊക്കാനയ്ക്ക് ഒരു വനിതാ പ്രസിഡന്റ് ഉണ്ടാകേണ്ടതിന്റെ ആവശ്യകതയും ഇപ്പോള്‍ പ്രസക്തം.

സംഘടനയുടെ നിരവധി പദവികള്‍ വഹിച്ച് 2020-2022 കാലയളവില്‍ വിമന്‍സ് ഫോറം ചെയര്‍പേഴ്‌സണായി പ്രവര്‍ത്തിച്ച ഡോ. കല ഷാഹിയുടെ നേതൃത്വത്തില്‍ പാര്‍ശ്വവല്‍ക്കരിക്കപ്പെട്ട കുഞ്ഞുങ്ങള്‍ക്കും, അവരുടെ അമ്മമാര്‍ക്കും കരുത്തായ കരിസ്മ എന്ന പദ്ധതിയുടെ കോഓര്‍ഡിനേറ്റര്‍ എന്ന നിലയിലെ പ്രവര്‍ത്തനങ്ങള്‍, സംഘാടകത്വവും അടുത്ത ജനറല്‍ സെക്രട്ടറി പദത്തിലേക്കെത്തിച്ചു. അന്ന് കോവിഡ് കാലമാണെങ്കിലും ഓണ്‍ലൈനില്‍ നിരവധി പരിപാടികളിലൂടെ അമേരിക്കന്‍ മലയാളി കുടുംബങ്ങളെ ലൈവാക്കി നിര്‍ത്തുകയും ഫൊക്കാനയുടെ പ്രവര്‍ത്തനങ്ങള്‍ ജനകീയമാക്കുകയും ചെയ്തു. ഡോ. കലാ ഷഹിയുടെ നേതൃത്വ പാടവത്തിന്റെ ഏറ്റവും വലിയ ഉദാഹരണമായിരുന്നു അക്കാലത്ത് ഫൊക്കാന വിമന്‍സ് ഫോറം നടപ്പിലാക്കിയ പ്രവര്‍ത്തനങ്ങള്‍. കോവിഡ് മഹാമാരി കാലത്ത് ഡിജിറ്റല്‍ സാധ്യതകളെ പരീക്ഷിക്കുകയും വലിയ മാറ്റങ്ങള്‍ക്ക് തുടക്കമിടുവാനും ഡോ. കലാ ഷഹിക്ക് കഴിഞ്ഞു. കോവിഡ് കാലമാണെങ്കിലും ഓണ്‍ലൈനില്‍ നിരവധി പരിപാടികളിലൂടെ അമേരിക്കന്‍ മലയാളി കുടുംബങ്ങളെ ഡിജിറ്റല്‍ പ്ലാറ്റ് ഫോമില്‍ അണിനിരത്തുവാനും മെഗാ വിമന്‍സ് ഫോറത്തിന് തുടക്കം കുറിയ്ക്കുവാനും സാധിച്ചു. നൂറ്റി അന്‍പതില്‍ അധികം അംഗങ്ങളെ ഉള്‍പ്പെടുത്തി ഫൊക്കാന വിമന്‍സ് ഫോറം ഒരു മെഗാ കമ്മറ്റിയായി വിപുലീകരിച്ചു. ഫൊക്കാനയുടെ 2020 - 2022 ഫ്‌ലോറിഡ നാഷണല്‍ കണ്‍വന്‍ഷന്റെ തുടക്കം മുതല്‍ അവസാനം വരെ കലാപരിപാടികള്‍ ഏകോപിപ്പിക്കുവാന്‍ ഡോ. കല ഷഹിക്ക് കഴിഞ്ഞത് തന്റെ പ്രതിഭയുടെയും സംഘടനാ പ്രവീണ്യത്തിന്റെയും മേന്മകൊണ്ട് മാത്രമാണ്. അത് പതിന്മടങ്ങ് ശക്തിയോടെ ഇപ്പോഴും തുടരുന്നതാണ് ഒരു സംഘാടകയുടെ മികവ്.

2022 -2024 വര്‍ഷത്തില്‍ ഡോ. ബാബു സ്റ്റീഫന്റെ നേതൃത്വത്തില്‍ ഫൊക്കാനയ്ക്ക് പുതിയ നേതൃത്വം ഉണ്ടായപ്പോള്‍ ജനറല്‍ സെക്രട്ടറിയായി മാറിയ ഡോ. കലാ ഷഹി തന്റെ പ്രവര്‍ത്തനം കൊണ്ട് ഫൊക്കാനയ്ക്ക് ഒരു അടുക്കും ചിട്ടയും കൊണ്ടു വന്നു എന്ന് മാത്രമല്ല നിരവധി പരിപാടികള്‍ സമര്‍ത്ഥമായി കോഓര്‍ഡിനേറ്റ് ചെയ്യുകയും ചെയ്തു. അതില്‍ ഏറ്റവും പ്രധാനം ഫൊക്കാനയുടെ 2023 ലെ ഓണാഘോഷ പരിപാടികളുടെ സംഘാടനമാണ്. വാഷിംഗ്ടണില്‍ സംഘടിപ്പിച്ച ഓണാഘോഷത്തിന്റെ മാസ്റ്റര്‍ ബ്രെയിന്‍ കലാ ഷഹി ആയിരുന്നു. ഫൊക്കാനയുടെ ചരിത്രത്തില്‍ എഴുതപ്പെടേണ്ട ഓണാഘോഷ പരിപാടികളായിരുന്നു വാഷിംഗ്ടണ്‍ ഡി സിയില്‍ അരങ്ങേറിയത്.

അമേരിക്കന്‍ മലയാളി യുവ സമൂഹത്തെ രാഷ്ട്രീയ രംഗത്തേക്ക് അവതരിപ്പിക്കുന്ന വൈറ്റ് ഹൗസ് സ്‌കോളര്‍ഷിപ്പ് പദ്ധതി, സ്‌കൂള്‍ കുട്ടികള്‍ക്കായുള്ള സ്‌കോളര്‍ഷിപ്പ് പദ്ധതിയുടെ പിന്നിലെ പ്രവര്‍ത്തനങ്ങള്‍ ക്രോഡീകരിക്കുന്നതും ഡോ. കല ഷഹി തന്നെ.

ഫൊക്കാന പ്രസിഡന്റ് ഡോ. ബാബു സ്റ്റീഫന്റെ പിന്തുണയും ഫൊക്കാനയുടെ തുടക്കം മുതലുള്ള മുതിര്‍ന്ന നേതാക്കളുടെ പിന്തുണ, ഫൊക്കാന യുവ സമൂഹത്തിന്റെ പിന്തുണയുമായി തന്റെ പ്രവര്‍ത്തനങ്ങള്‍ മുന്നോട്ട് കൊണ്ടു പോകുമ്പോള്‍ ഫൊക്കാന എന്ന അന്തര്‍ദ്ദേശീയ സംഘടന കൂടുതല്‍ കരുത്താവുകയാണ്. ഈ മാസം വാഷിംഗ്ടണ്‍ ഡി സിയില്‍ നടക്കുന്ന ഫൊക്കാന അന്തര്‍ദ്ദേശീയ കണ്‍വെന്‍ഷന്‍ വിജയിപ്പിക്കുവാനുള്ള ഒരുക്കങ്ങളുടെ തിരക്കിലാണ് ഡോ. കലാ ഷഹി. അതിനിടയിലും തെരഞ്ഞെടുപ്പ് പ്രവര്‍ത്തനങ്ങള്‍ സജീവമാക്കുവാന്‍ തന്റെ ടീമായ ടീം ലെഗസിക്കുവേണ്ടി എല്ലാ പ്രവര്‍ത്തനങ്ങളും കോഓര്‍ഡിനേറ്റ് ചെയ്യുന്നു.

1993 ല്‍ അമേരിക്കയിലെത്തിയ ഡോ. കലാ ഷഹി ആരോഗ്യരംഗം ജീവിതോപാധിയായി തിരഞ്ഞെടുക്കുകയും അതോടൊപ്പം ജീവകാരുണ്യ പ്രവര്‍ത്തനരംഗത്തും മികച്ച സേവനം കാഴ്ച വെക്കുകയും ചെയ്യുന്നു. ഡോ. കലാ ഷഹി വാഷിംഗ്ടണ്‍ ഡി.സി , മെരിലാന്‍ഡ് മേഖലകളില്‍ ഫാമിലി പ്രാക്ടിസില്‍ പ്രൈവറ്റ് പ്രാക്ടീസ് നടത്തുന്നുണ്ട്. വാഷിംഗ്ടണ്‍ ഡി.സി.യിലെ ഫസ്റ്റ് ക്ലിനിക് അര്‍ജന്റ് കെയര്‍ സിസ്റ്റം മെഡിക്കല്‍ ഡയറക്ടര്‍, സെക്കന്‍ഡ് ചാന്‍സ് അഡിക്ഷന്‍ സെന്ററിന്റെ (Second chance addiction center) മെഡിക്കല്‍ ഡയറക്ടര്‍, മെരിലാന്‍ഡ്-വാഷിംഗ്ടണ്‍ ഡി.സി മേഖലയിലുള്ള സെന്റര്‍ ഫോര്‍ ബിഹേവിയറല്‍ ഹെല്‍ത്തിന്റെ (Center for Behavior Health) റിസര്‍ച്ച് കോഓര്‍ഡിനേറ്റര്‍ തുടങ്ങിയ പദവികളും കല അലങ്കരിക്കുന്നു.

സംഘടനാ പ്രവര്‍ത്തനങ്ങള്‍ക്കൊപ്പം ജീവകാരുണ്യ പ്രവര്‍ത്തനങ്ങളിലും സജീവമായ ഡോ. കലാ ഷഹി 'താങ്ങും തണലും' പദ്ധതി, സൊലസ് (SOLACE) സംഘടനകള്‍ക്ക് വേണ്ടി നടത്തുന്ന നിരവധി ധനസമാഹാര പ്രവര്‍ത്തനങ്ങള്‍ എന്നിവയെല്ലാം അതിന്റെ ഉദാഹരണമാണ്. അനാഥാലയങ്ങള്‍ക്ക് സഹായം, വീടില്ലാത്തവര്‍ക്ക് വീടുകള്‍ നിര്‍മ്മിച്ച് നല്‍കുവാന്‍ സഹായം തുടങ്ങി നിരവധി പ്രവര്‍ത്തങ്ങളില്‍ സജീവമാണ്. സാമൂഹ്യ പ്രവര്‍ത്തനങ്ങള്‍ കൊണ്ട് സമൂഹത്തിന്റെ അംഗീകാരവും ഡോ. കല ഷഹിക്ക് ലഭിച്ചിട്ടുണ്ട് . ഭാരത് യു.എസ്.എ ആഭിമുഖ്യത്തില്‍ ഏര്‍പ്പെടുത്തിയ വുമണ്‍ ഐക്കണ്‍ പുരസ്‌ക്കാരം ഈയിടെ കലയെ തേടി എത്തിയിരുന്നു. കലാ-സാംസ്‌കാരിക-ആതുരസേവന രംഗങ്ങളില്‍ നല്‍കിയ സമഗ്ര സംഭാവനകള്‍ മാനിച്ചായിരുന്നു ഈ അവാര്‍ഡ്. കൂടാതെ, മറ്റു നിരവധി പുരസ്‌കാരങ്ങളും നേടിയിട്ടുള്ള കല നൃത്തത്തിനു പുറമെ സംഗീതം, നാടകം, പെന്‍സില്‍ സ്‌കെച്ച് , പെയിന്റിംഗ്, ക്ലേ മോഡലിംഗ്, ആങ്കറിംഗ് ,വീഡിയോഗ്രാഫി, ഫോട്ടോഗ്രാഫി, കഥാരചന, കവിതാ രചന തുടങ്ങിയ വിവിധ മേഖലകളിലും മികവ് തെളിയിച്ചിട്ടുണ്ട്.

വളരെ ചെറുപ്പം മുതല്‍ക്കേ നൃത്തത്തില്‍ താല്‍പ്പര്യം കാണിച്ച കലാ ഷഹി മൂന്നാം വയസ്സില്‍ പ്രമുഖ കലാകാരനായ സ്വന്തം പിതാവ് കേരളാ സംഗീതനാടക അക്കാദമി പുരസ്‌കാര ജേതാവ് ഗുരു പരേതനായ ഇടപ്പള്ളി അശോക് രാജില്‍ നിന്നും നൃത്തമഭ്യസിച്ചു. നര്‍ത്തകന്‍, എഴുത്തുകാരന്‍, കവി, സംവിധായകന്‍ നാടക നടന്‍ എന്നീ നിലകളിലെല്ലാം ശോഭിച്ചിരുന്ന പിതാവ് ഇടപ്പള്ളി അശോക് രാജ്, പ്രശസ്ത ഗുരുക്കന്മാരായ, പിതാവ് ഗുരു ശ്രി ഇടപ്പള്ളി അശോക്രാജ്, കലാമണ്ഡലം കല്യാണിക്കുട്ടിയമ്മ, സേലം രാജരത്നം പിള്ള എന്നിവരില്‍ നിന്നും മോഹിനിയാട്ടം, കഥക്, ഭരതനാട്യം, കുച്ചുപ്പുടി, നാടോടി നൃത്തം എന്നിവ അഭ്യസിച്ചു. അഖിലേന്ത്യാ തലത്തില്‍ നൃത്ത പര്യടനവും നടത്തി. അമേരിക്കയിലെത്തി ജീവിതം പിന്നീട് മെഡിക്കല്‍ രംഗത്തേക്ക് മൊഴിമാറ്റിയെങ്കിലും കലയോടും കലാരംഗത്തോടും ഒപ്പം തന്നെ നില്‍ക്കുകയാണ് ഡോ. കലാ ഷഹി.

ഫൊക്കാന നാഷണല്‍ കണ്‍വന്‍ഷന്‍ 2024 ഈ മാസം വാഷിംഗ്ടണില്‍ വെച്ച് നടക്കുമ്പോള്‍ അതിന്റെ മുന്നൊരുക്കങ്ങളുമായി പ്രസിഡന്റ് ഡോ . ബാബു സ്റ്റീഫന്‍, കണ്‍വെന്‍ഷന്‍ ചെയര്‍മാന്‍ ജോണ്‍സണ്‍ തങ്കച്ചന്‍ എന്നിവര്‍ക്കൊപ്പം സജീവമാവുകയാണ് ഡോ കല ഷഹി. കഴിഞ്ഞ മാസം തിരുവനതപുരത്ത് നടന്ന നാലാം ലോക കേരളസഭയില്‍ ഫൊക്കാനയെ പ്രതിനിധീകരിച്ച് സംസാരിക്കുകയും ചെയ്തിരുന്നു. തന്റെ പ്രവര്‍ത്തനങ്ങള്‍ക്കു അംഗീകാരമായി പ്രവാസി മലയാളി ഫോറം ഏര്‍പ്പെടുത്തിയ പ്രവാസി ശ്രേഷ്ഠ പുരസ്‌കാരം മന്ത്രി സജി ചെറിയാനില്‍ നിന്നും സ്വീകരിക്കുകയും ചെയ്തു. പ്രസിഡന്റ് സ്ഥാനാര്‍ത്ഥിയായി മത്സര രംഗത്ത് ഉണ്ടെങ്കിലും ഫൊക്കാനയുടെ നിലവിലുള്ള പ്രവര്‍ത്തനങ്ങള്‍ ശക്തമാക്കുകയാണ് ജനറല്‍ സെക്രട്ടറി. ഏല്‍പ്പിച്ച ദൗത്യങ്ങള്‍ ഏറ്റവും ഭംഗിയായി നിര്‍വ്വഹിക്കുമ്പോഴാണ് ഒരു സംഘടനാ നേതൃത്വം എന്ന നിലയില്‍ അഭിമാനം ഉണ്ടാകുന്നതെന്ന് ഡോ. കല ഷഹി പറയുന്നു. തന്റെ പ്രവര്‍ത്തനമാണ് തന്റെ മുതല്‍കൂട്ട് എന്ന് വിശ്വസിക്കുന്ന അവര്‍ കല, സംഘാടനം, ആരോഗ്യ രംഗം തുടങ്ങി താന്‍ കൈവെയ്ക്കുന്ന മേഖലകളിലെല്ലാം നൂറുമേനി വിളവുമായി ഫൊക്കാനയുടെ ജനറല്‍ സെക്രട്ടറിയായി തന്റെ പ്രവര്‍ത്തനങ്ങള്‍ തുടരുമ്പോള്‍ ഡോ. കല ഷഹി ഒരു പ്രതീക്ഷയാണ്. രണ്ട് കണ്ണുമടച്ച് ഡോക്റ്റര്‍ കലാ ഷാഹിയെ ഫൊക്കാന പ്രസിഡന്റായി തെരഞ്ഞെടുക്കാം. കാരണം, ഒപ്പം നില്‍ക്കുവര്‍ക്ക് ഒരു തണലായി അവര്‍ക്കൊപ്പം ഈ വനിതാ നേതൃത്വം ഉണ്ടാകും, ഒരു നല്ല സഹോദരിയെപ്പോലെ. ഫൊക്കാനയ്ക്ക് ഒരു വനിതാ സാരഥി ഉണ്ടാകട്ടെ.... അത് ഡോ. കലാ ഷഹി ആവട്ടെ ....

 

Join WhatsApp News
Fokana watcher 2024-07-05 12:45:45
സെക്രറ്ററിയുടെ ജോലി ചെയ്യാതെ ഇലെക്ഷൻ പ്രചാരണവുമായി നടന്നത് നീതീകരിക്കാമോ? രാഷ്റ്റ്രീയത്തിൽ മാത്രമാണ് അനന്തരാവകാശികൾ ഉണ്ടാവുന്നത് . ഫൊക്കാന എന്ന് മുതലാണ് അനന്തരാവകാശിയെ തീരുമാനിക്കാൻ തുടങ്ങിയത്? ബാബു സ്റ്റീഫൻ ചെയ്ത എന്തോ മഹാകാര്യത്തിനു പിന്തുടർച്ചക്കു വേണ്ടിയാണ് ഈ അനന്തരാവവകാശി എന്ന് പറയുന്നു. ആ മഹാകാര്യം എന്താണ്? ലോക കേരള സഭക്കും കുവൈത്തിൽ മരണമടഞ്ഞവർക്കും കുറച്ചു കാശു കൊടുത്ത് ബാബു സ്റ്റീഫൻ പേരെടുത്തു. അതിനു അമേരിക്കൻ മലയാളിക്ക് എന്ത് നേട്ടം? അതിന്റെ പിന്തുടർച്ചയും കലയും തമ്മിൽ എന്റ ബന്ധം? സ്വന്തം കാലിൽ നിൽക്കുന്ന സ്ഥാനാർഥി മതി
Mallu 2024-07-05 12:47:01
ഈ കക്ഷിയെ ഭംഗിയായി തോൽപിക്കണം.
Wellwisher 2024-07-05 13:52:15
നിലവിലുള്ള പ്രസിഡന്റ് വാഷിങ്ടണിൽ നിന്നുള്ള വ്യക്തിയാണ്. അദ്ദേഹത്തിന്റെ പണത്തിന്റെ സ്വാധീനം കൊണ്ട് കേരളാ മുക്യമന്ത്രിയുമായി നല്ല ബന്ധം ഉണ്ടാക്കി. ലോക കേരളാ സഭ ന്യൂയോർക്കിലെ ടൈംസ് സ്ക്വയറിൽ നടത്തി അദ്ദേഹത്തെ ഇരുമ്പു കസേരയിൽ ഇരുത്തി നാണം കെടുത്തി. അമേരിക്കൻ മലയാളികൾക്ക് ഇത് കൊണ്ട് എന്ത് പ്രയോജനം. കാര്യങ്ങൾ ഒന്നും കമ്മറ്റിയിൽ പോലും വേണ്ട വിധം ആലോചിക്കുന്നില്ല. സ്തുതിപാഠകരുടെ വലയത്തിലാണ്. അതിനു ഒരു പിന്തുടർച്ചയായി വാഷിങ്ടണിൽ നിന്ന് തന്നെ ഒരാൾ വരുന്നത് നല്ലതല്ല. സ്ത്രീ ആയതു കൊണ്ട് താൻ തിരഞ്ഞെടുക്കപ്പെടണമെന്നാണ് ആവശ്യം. അവരെക്കാൾ എത്രയോ നാൾ മുതൽ തന്നെ ഈ സംഘടനയിൽ പ്രവർത്തിക്കുന്ന മറ്റൊരു മഹിളായും രംഗത്തുണ്ടല്ലോ. ഏതായാലും, ഈ 'കുടുംബ പാരമ്പര്യം' പിൻസീറ്റ് ഭരണത്തിന് വേണ്ടിയുള്ള ഒരു നീക്കമാണെന്നത് പകൽ പോലെ വ്യകതമാണ്. ഡെലിഗേറ്റുകൾ പ്രലോഭങ്ങളിൽ വീണു പോകാതെ ബുദ്ധിപൂർവം തങ്ങളുടെ വോട്ടുകൾ രേഖപ്പെടുത്തുക.
President Selection Committe 2024-07-05 14:56:57
അമേരിക്ക മുഴുവൻ ഒരു പ്രസിഡണ്ടിനെ നോക്കി കൊണ്ടിരിക്കുകയാണ് ഇപ്പോൾ ഉള്ള രണ്ടും എക്സ്പറേഷൻ ഡേറ്റ് കഴിഞ്ഞിരിക്കുന്നതാണ്. ഈ ഫൊക്കാന ഫോമയിൽ കിടന്നു ഉരുണ്ടുപെരളാതെ ആ ജോലി നോക്കിക്കൂടെ. കോളിഫിക്കേഷൻ: തലമണ്ട ശരിക്ക് പ്രവർത്തിക്കുന്നതായിരിക്കണം, ശരീരത്തിന്റെ തൂക്കം (ട്രംപിനെപ്പോലെ ആണാണോ പെണ്ണാണോ എന്ന് തിരിച്ചറിയാൻ വയ്യാത്ത വിധം, നിതംബഭാരം പാടില്ല, നുണ പറയരുത്, വിക്ക് പാടില്ല, നമ്മളുടെ ഭടൻമാരെ ചീത്ത വിളിക്കരുത്, അപ്പ്പ്രോപ്രിയേറ്റായിട്ട് മെസ്സേജ് കൊടുക്കണം ( ജൂലൈ ഫോറത്തിന് ട്രമ്പ് ബൈഡനെ തെറിവിളിക്കുകയായിരുന്നു) സ്ഥലകാലബോധം ഉണ്ടായിരിക്കണം. വെട്ടിപ്പ് തട്ടിപ്പ് ഉടായിപ്പ് ഇത് നന്നായി അറിഞ്ഞിരിക്കണം. അങ്ങനെയുള്ളവർ അപേക്ഷിക്കുക . President Selection Committe. 1-800- SELECTP
വഴിപോക്കൻ 2024-07-05 15:41:34
അമേരിക്കൻ മലയാളികളുടെ ആവശ്യങ്ങൾ അറിയാൻ, അവരിലൊരാളായി ജനങ്ങളിലേക്ക് ഇറങ്ങി ചെല്ലാൻ കഴിവും മനസുമുള്ളവർ നേതൃസ്ഥാനത്തേക്ക് വരണം! അഹംഭാവം സ്ഥായിയായി മുഖത്തു കൊണ്ടുനടക്കുന്ന ആരെയാണെങ്കിലും, സംഘടനയുടെ ഉന്നമനമാണ് വോട്ടർമാരുടെ ലക്ഷ്യം എങ്കിൽ തോൽപ്പിക്കുകതന്നെ വേണം, അത് മൂത്തതാണെങ്കിലും മൂക്കാതെ പഴുത്തതാണെങ്കിലും.
Jayan varghese 2024-07-05 16:17:28
ഡോ . കലാ ഷാഹിയെ നേരിൽ കണ്ടിട്ടില്ല. ഔദ്യോഗിക ഇടപെടലുകൾക്കും അല്ലാതെയുമായി ഫോണിൽ സംസാരിച്ചിട്ടുണ്ട്. അപ്പോളൊക്കെ അവരുടെ ലളിതമായ ഇടപെടലുകളിൽ നിന്ന് അവർ ഒരു തലക്കനം ഇല്ലാത്ത വ്യക്തിയാണെന്ന്‌ മനസ്സിലായി. അത് തന്നെയാണല്ലോ പൊതു രംഗത്തു പ്രവർത്തിക്കുന്നതിനുള്ള ഏറ്റവും വലിയ യോഗ്യത ? ഒരു ചെറിയ സ്ഥാനമോ അൽപ്പം ഡോളറോ കാണുമ്പോളേക്കും നാടും വീടും പിന്നെ മൂടും മറന്ന് സായിപ്പുമല്ലാ ഇന്ത്യനുമല്ലാ എന്ന നിലയിൽ ചുരിദാർ കമ്മീസും അണിഞ്ഞ് കാണുന്ന ഇടങ്ങളിൽ എവിടെയും പ്രതിഷ്ഠിക്കാൻ സ്വന്തം ചന്തിയുമായി നടക്കുന്ന ചന്തിപിള്ളമാർക്കിടയിൽ അശേഷം അഹങ്കാരമില്ലാതെ ഇടപെടുന്ന ഈ സ്ത്രീ ഏതൊരു കമ്യൂണിറ്റിക്കും ഒരു മുതൽക്കൂട്ട് ആയിരിക്കും.
Another well-wisher 2024-07-05 17:32:32
ഫോമയിലും ഇതൊക്കെത്തന്നെയാണ് നടന്നുകൊണ്ടിരിക്കുന്നത്. രണ്ടും കണക്കാ,അമേരിക്കൻ മലയാളികൾക്ക് കാൽ കാശിനു പ്രയോജനമില്ലാത്ത രണ്ടു സംഘടനകൾ. അമേരിക്കൻ മലയാളികളുടെ പണം മുടക്കി നാട്ടിൽ നിന്നും കുറേയെണ്ണത്തിനെ ഇങ്ങോട്ടു കെട്ടിഎഴുന്നളിക്കും, അല്ലെങ്കിൽ ഇവന്മാർ അങ്ങോട്ടു പോയി അവിടെ എഴുന്നള്ളിക്കും. പിന്നെ പത്രങ്ങളിൽ വരുന്നകുറച്ചു വളിച്ച പടങ്ങൾ കണ്ടു സ്വയം ആസ്വദിച്ചു കൊണ്ടുമിരിക്കും. ഇതുതന്നെയാണ് രണ്ടു വർഷത്തിലൊരിക്കൽ നടന്നുകൊണ്ടിരിക്കുന്നത്. കഷ്ടം!!!
thattathil mathulla 2024-07-05 22:50:50
പോമാ പോക്കാനാ മറ്റ് ഏത് അസോസിയേഷനാണെങ്കിലും മിക്കതും കണക്കാ. എവിടെയാണെങ്കിലും നമ്മൾ തമ്മിൽ ഭേദം തൊമ്മനെ തിരഞ്ഞെടുക്കുക. ഇപ്രാവശ്യത്തെ ഫോക്കനാ പ്രവർത്തനം ഒരു വ്യക്തി അവിടെയും ഇവിടെയും സ്വന്തം പോക്കറ്റിൽ നിന്ന് വൻ തുക എടുത്ത് എറിയുകയായിരുന്നു. പുള്ളിക്കാരന്റെ കാശുണ്ട്കയ്യിൽ. അവിടെ ജനാധിപത്യം ഇല്ല ഒന്നുമില്ല, ചർച്ചയില്ല ഇഷ്ടം മാതിരി കാശ് വാരി വിതറി ഫോട്ടോയും വരുത്തുക മാത്രം പുള്ളിക്കാരൻ ലക്ഷ്യം. സാധാരണക്കാരായ അമേരിക്കൻ മലയാളികൾക്ക് യാതൊരു ഗുണവുമില്ല. ആർക്കും ഒരു തത്വവും ഇല്ല പ്രിൻസിപ്പലും ഇല്ല. എല്ലാരും അങ്ങോട്ട് ഇങ്ങോട്ടും ചൊറിയുന്നു ചരട് വലിക്കുന്നു. പിന്നെ ചില വയസ്സന്മാരും vayasikalekkal ബെറ്റർ ആയിരിക്കും കലാസാക്കി. panel ഒന്നും നോക്കാതെ ഏതാണ്ട് അർഹതപ്പെട്ടതാണെന്ന് തോന്നുകയാണെങ്കിൽ അങ്ങ് കുത്തി വിടുക ജയിപ്പിക്കുക അത്രതന്നെ. ചിലർ കൊല്ലങ്ങളായിട്ട് തന്നെ മത്സരം രംഗത്തുണ്ട് അവരെപ്പോഴും തോറ്റു തൊപ്പി ഇടുകയും ചെയ്യും. മത്സരിച്ച് തോൽക്കുക എന്നതും അവരുടെ ഒരു ഹോബിയാണ്.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക