Image

കുക്കി വിഭാഗത്തില്‍പെട്ടയാളെന്ന കാരണത്താല്‍ ചികിത്സ നിഷേധിച്ചു : മണിപ്പൂർ സർക്കാരിനെ രൂക്ഷമായി വിമർശിച്ച് സുപ്രീം കോടതി

Published on 05 July, 2024
കുക്കി വിഭാഗത്തില്‍പെട്ടയാളെന്ന കാരണത്താല്‍  ചികിത്സ നിഷേധിച്ചു : മണിപ്പൂർ  സർക്കാരിനെ രൂക്ഷമായി വിമർശിച്ച് സുപ്രീം കോടതി

ഡല്‍ഹി : മണിപ്പുർ കലാപക്കേസിലെ വിചാരണത്തടവുകാരന് കുക്കി വിഭാഗത്തില്‍പെട്ടയാളെന്ന കാരണത്താല്‍ ചികിത്സ നല്‍കാത്തതില്‍ സംസ്ഥാന സർക്കാരിനെ സുപ്രീം കോടതി രൂക്ഷമായി വിമർശിച്ചു.

സർക്കാരിനെ വിശ്വസിക്കില്ലെന്നു പറഞ്ഞ ജസ്റ്റിസ് ജെ.ബി.പർദിവാല അധ്യക്ഷനായ ബെഞ്ച്, തടവുകാരനെ എത്രയും വേഗം ഗുവാഹത്തി മെഡിക്കല്‍ കോളജിലെത്തിച്ചു ചികിത്സ നല്‍കാനും നിർദേശിച്ചു.

ലുൻഖോഗം ഹോകിപ് എന്ന യുവാവിന്റെ ഹർജിയിലാണ് ജസ്റ്റിസ് ഉജ്വല്‍ ഭുയാനും ഉള്‍പ്പെട്ട ബെഞ്ചിന്റെ ഇടപെടല്‍. 'സംസ്ഥാന സർക്കാരിനെ ഞങ്ങള്‍ക്കു വിശ്വാസമില്ല. കുക്കി വിഭാഗക്കാരനായതിനാലാണു പ്രതിയെ ആശുപത്രിയില്‍ പ്രവേശിപ്പിക്കാത്തത്. അദ്ദേഹത്തെ അടിയന്തരമായി പരിശോധനയ്ക്കു വിധേയമാക്കണം. ഗുരുതരമായി എന്തെങ്കിലും കണ്ടെത്തിയാല്‍ തുടർനടപടികള്‍ സ്വീകരിക്കണം'- കോടതി പറഞ്ഞു.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക