മയാമി: ഫോമ നാഷണൽ കമ്മറ്റിയിലേക്ക് ഫ്ലോറിഡായിൽ നിന്നും മത്സരിക്കുന്ന സാജൻ മാത്യുവിന് കേരള സമാജം ഓഫ് സൗത്ത് ഫ്ലോറിഡായുടെ പരിപൂർണ പിന്തുണ. പ്രസിഡന്റ് ഷിബു ജോസഫിന്റ അധ്യക്ഷതയിൽ ചേർന്ന യോഗത്തിൽ കേരളസമാജം കമ്മറ്റി പരിപൂർണ്ണ പിന്തുണ അറിയിച്ചു.
ഏതാണ്ട് രണ്ടരപ്പതിറ്റാണ്ടുകളായി കേരളസമാജത്തിന്റെ ഒരംഗം എന്നതിലുപരി വിവിധ തലങ്ങളിൽ തന്റെ നേതൃപാടവം തെളിയിച്ചിട്ടുള്ളയാളാണ് സാജൻ മാത്യു. അതോടൊപ്പം കേരളസമാജത്തിന്റെ മുൻ പ്രസിഡന്റ് എന്ന നിലയിൽ സംഘടനയിലെ എല്ലാ അംഗങ്ങളെയും ഒത്തൊരുമിപ്പിച്ചുകൊണ്ട് പ്രവർത്തനമികവ് തെളിയിച്ച വ്യക്തി കൂടിയാണ് . സൗത്ത് ഫ്ലോറിഡായിലെ മലയാളിസമൂഹത്തിന്റെ സാമൂഹിക , സാംസ്‌കാരിക സാമുദായിക രംഗങ്ങളിലെ നിറസാന്നിധ്യമായ സാജൻ മാത്യു വാഗ്മിയും, ജീവകാരുണ്യപ്രവർത്തകനും, കൂടിയാണ്.
ഒരു സാമൂഹിക പ്രവർത്തകൻ എന്ന നിലയിൽ എറെ അനുഭവസമ്പത്തും പ്രവർത്തനപരമ്പര്യവും കൈമുതലായുള്ള സാജൻ മാത്യു , ഫോമാക്ക് മുതൽക്കൂട്ടായിരിക്കും .
നാഷണൽ സംഘടനയായ ഫോമയുടെ കീഴിൽ മലയാളിസമൂഹത്തിന്റെ നാനാതലങ്ങളിലുള്ള ഉന്നമനത്തിനായി അനന്തസാധ്യതകൾ ഉണ്ടെന്നും അതിനുവേണ്ടി ഫോമയുടെ സമൂന്നത നേതാക്കളുമായി ചേർന്നുനിന്നുകൊണ്ടു പ്രവർത്തിക്കുമെന്നും സാജൻ മാത്യു അറിയിച്ചു. ഇതോടൊപ്പം കേരള സമാജത്തിന്റെ മുൻപ്രസിഡന്റുമാരും മറ്റു മുൻനിര പ്രവർത്തകരും തന്നിലർപ്പിച്ചിരിക്കുന്ന എല്ലാ പ്രതീക്ഷകൾക്കും പിന്തുണക്കും സാജൻ നന്ദി അറിയിച്ചു.
ഒപ്പം ഇതിലുൾപ്പെട്ട മറ്റെല്ലാ പ്രാദേശികസംഘടനകളുടെയും പരിപൂർണമായ പിന്തുണ പ്രതീക്ഷിക്കുന്നതായി സാജൻ അറിയിച്ചു .
സൺഷൈൻ റീജണിലെ മിക്ക സംഘടനകളുടെയും പിന്തുണയുമായി സാജൻ മത്സരരംഗത്ത് സജീവമായികഴിഞ്ഞു.