ഡൊമിനിക്കൻ റിപ്പബ്ലിക്കിലുള്ള പുൻറക്കാനായിലെ ബാർസലോ ബവാരോ പാലസ് ഫൈവ് സ്റ്റാർ ഫാമിലി ജൂലൈ എട്ടിനകം രജിസ്ട്രേഷൻ നടപടികൾ പൂർത്തിയാക്കേണ്ടതാണ്.
റിസോർട്ടുമായിട്ടുള്ള കോൺട്രാക്ട് പ്രകാരം അതിനുശേഷം രജിസ്റ്റർ ചെയ്യുന്നവർക്ക് കൺവെൻഷന് വരുവാൻ സാധിക്കുകയില്ല. അതുകൊണ്ട് പങ്കെടുക്കാൻ ആഗ്രഹിക്കുന്നവർ എത്രയും പെട്ടെന്ന് രജിസ്റ്റർ ചെയ്യുക.
300 ഫാമിലി റൂമുകൾ ആണ് ഈ കൺവെൻഷനുവേണ്ടി ഫോമയുടെ ഭാരവാഹികൾ ബുക്ക് ചെയ്തിരുന്നത്. എന്നാൽ ഈ 300 റൂമുകളും വളരെ നേരത്തെ തന്നെ തീരുകയും കൂടുതൽ പേർ കൺവെൻഷന് വരുവാൻ ആഗ്രഹം പ്രകടിപ്പിക്കുകയും ചെയ്തതിന്റെ അടിസ്ഥാനത്തിൽ ഫോമാ പ്രസിഡൻറ് ഡോ. ജേക്കബ് തോമസ് , ജനറൽ സെക്രട്ടറി ഓജസ് ജോൺ, ട്രഷറർ ബിജു തോണിക്കടവിൽ,വൈസ് പ്രസിഡണ്ട് സണ്ണി വള്ളിക്കളം, ജോയൻറ് സെക്രട്ടറി ഡോ. ജയ്മോള്‍ ശ്രീധർ, ജോ. ട്രഷറർ ജെയിംസ് ജോർജ് , കൺവെൻഷൻ ചെയർമാൻ തോമസ് സാമുവൽ (കുഞ്ഞ് മാലിയിൽ) എന്നിവർ റിസോർട്ട് അധികൃതരുമായി സംസാരിക്കുകയും 50 ഫാമിലി റൂമുകൾ കൂടി അധികമായി ലഭിക്കുകയും ചെയ്തിട്ടുണ്ട്.
രജിസ്റ്റർ ചെയ്യാൻ കഴിയാത്തവർ ഇതൊരു അറിയിപ്പായി സ്വീകരിച്ച് എത്രയും പെട്ടെന്ന് രജിസ്ട്രേഷൻ നടപടികൾ പൂർത്തിയാക്കണമെന്ന് ഭാരവാഹികൾ അഭ്യർത്ഥിച്ചു.
കൺവെൻഷനു വമ്പൻ പ്രോഗ്രാമുകളാണ് ആണ് അണിയറയിൽ ഒരുങ്ങി കൊണ്ടിരിക്കുന്നതെന്നും ഫോമയുടെ ചരിത്രത്തിലെ ഏറ്റവും നല്ല കൺവെൻഷൻ ആയിരിക്കും ഇതെന്നും അവർ പറഞ്ഞു. കേരളത്തിലെ സാമൂഹിക സാംസ്കാരിക രാഷ്ട്രീയ രംഗത്ത് നിന്നും കലാരംഗത്ത് നിന്നും ഒട്ടേറെ പ്രമുഖർ കൺവെൻഷ നിൽ പങ്കെടുക്കാൻ എത്തുന്നുണ്ട് .