Image

ഫോമാ-കരുത്തു പകരുവാന്‍ കമ്മറ്റി മെംബറായി യുവനേതാവ് ടിറ്റോ ജോണ്‍

സജി കരിമ്പന്നൂര്‍ Published on 06 July, 2024
ഫോമാ-കരുത്തു പകരുവാന്‍ കമ്മറ്റി മെംബറായി യുവനേതാവ് ടിറ്റോ ജോണ്‍

2024-26 കാലയളവിലേക്ക് ചുമതലയേല്‍ക്കുന്ന ഫോമാ നവനേതൃത്വത്തിന് കൂടുതല്‍ കരുത്തു പകരുവാന്‍ കരുത്തനായ യുവനേതാവ് ടിറ്റോ ജോണ്‍ ഫോമ ഫ്‌ളോറിഡാ സണ്‍ഷൈന്‍ റീജിയണില്‍ നിന്നും നാഷ്ണല്‍ കമ്മറ്റി മെംബറായി മത്സരിക്കുന്നു. ആരംഭകാലം മുതല്‍ തന്നെ ഫോമായുടെ പ്രവര്‍ത്തനങ്ങളില്‍ സജീവമായി പങ്കെടുത്തു, മികവു തെളിയിച്ച ഒരു വ്യക്തിത്വത്തിനുടമയാണ് ടിറ്റോ.

കലാലയ കാലയളവില്‍ തുടങ്ങിയ കലാ-സാംസ്‌ക്കാരിക, സാമുദായിക, രാഷ്ട്രീയ പ്രവര്‍ത്തനങ്ങള്‍ അമേരിക്കയിലും തുടരുന്ന ടിറ്റോ, ഫ്‌ളോറിഡാ മലയാളി സാമൂഹ്യ പരിപാടികളിലെ നിറസാന്നിദ്ധ്യമാണ്.

മികച്ച നേതൃപാടവും, സംഘാടക മികവും കൈമുതലായുള്ള ടിറ്റോ, ഏറ്റെടുക്കുന്ന ഉത്തരവാദിത്വങ്ങള്‍ അങ്ങേയറ്റം ആത്മാര്‍ത്ഥതയോടും, ്പ്രതിബന്ധതയോടും കൂടി നിറവേറ്റുന്ന പാരമ്പര്യം അഭംഗൂരം തുടര്‍ന്നു പോരുന്നു.

മലയാളി അസോസിയേഷന്‍ ഓഫ് സെന്‍ട്രല്‍ ഫ്‌ളോറിഡായുടെ സെക്രട്ടറിയായി തിളക്കമാര്‍ന്ന പ്രവര്‍ത്തനം കാഴ്ചവെച്ചിട്ടുള്ള ടിറ്റോ, ഫോമാ സണ്‍ഷൈന്‍ റീജിയന്‍ ട്രഷറാര്‍, ചെയര്‍മാന്‍, യൂത്ത് ഫെസ്റ്റിവല്‍ കമ്മറ്റി മെബര്‍, എം.എ.സി.എഫ്. വിസാ ക്യാമ്പ് കോര്‍ഡിനേറ്റര്‍ എന്നീ നിലകളിലും സ്തുത്യര്‍ഹമായ സേവനം നല്‍കിയിട്ടുണ്ട്.

2014-16 കാലഘട്ടത്തില്‍, ഫോമാ നാഷ്ണല്‍ യൂത്ത് പ്രതിനിധിയായി പ്രവര്‍ത്തിച്ച ടിറ്റോ, ഫോമായിലെ യുവതലമുറയുടെ പ്രതീകമാണ്.

ഫോമാ സണ്‍ഷൈന്‍ റീജിയനിലെ വിവിധ നേതാക്കളുടെ അഭ്യര്‍ത്ഥനയെ മാനിച്ചാണ് ടിറ്റോ ജോണ്‍ ഈ റീജിയനില്‍ നിന്നും നാഷ്ണല്‍ കമ്മറ്റി മെബറായി മത്സരിക്കുന്നത്. മികച്ച നേതൃപാടവും, സംഘാടക മികവും, പ്രവര്‍ത്തന പരിചയവും കൈമുതലായുള്ള ടിറ്റോ, ഫോമായുടെ പുതിയ ഭരണ സമിതിക്ക് ഒരു മുതല്‍ക്കൂട്ടാകും എന്ന് വിവിധ അസോസിയേഷന്‍ നേതാക്കന്‍മാര്‍, വിജയാശംസകള്‍ നേര്‍ന്നു കൊണ്ട് പ്രസ്താവിച്ചു.

നിലവില്‍ ടാമ്പാ സെന്റ് ഗ്രിഗോറിയോസ് ഓര്‍ത്തഡോക്‌സ് ചര്‍ച്ച് സെക്രട്ടറിയായി പ്രവര്‍ത്തിക്കുന്ന, ടിറ്റോ ജോണ്‍ കുടുംബസമേതം ഫ്‌ളോറിഡായിലെ ടാമ്പയിലാണു താമസം.
 

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക