Image

പ്രദീപ് നായർ ഫോമാ കൺവൻഷൻ ഗ്ലോബൽ കോർഡിനേറ്റർ

Published on 07 July, 2024
പ്രദീപ് നായർ ഫോമാ കൺവൻഷൻ ഗ്ലോബൽ കോർഡിനേറ്റർ

ഫോമാ കൺവൻഷന്റെ  ഗ്ലോബൽ കോർഡിനേറ്ററായി മുൻ വൈസ് പ്രസിഡന്റ് പ്രദീപ് നായരെ നിയമിച്ചു. നാട്ടിൽ നിന്നും ഇവിടെ നിന്നുമുള്ള അതിഥികളുടെയും യാത്രാസംബന്ധമായ കാര്യങ്ങളും താമസവും  കൺവൻഷനിൽ വിവിധ പ്രോഗ്രാമുകളുടെ  ചുമതലയും  കോർഡിനേറ്റർ വഹിക്കുമെന്ന്   കൺവൻഷൻ ചെയർ കുഞ്ഞ് മാലിയിൽ പറഞ്ഞു

കൺവൻഷൻ സജീവമാക്കുന്നത് അതിഥികളും വൈവിധ്യമാർന്ന പ്രോഗ്രാമുകളുമാണെന്ന് ഫോമാ പ്രസിഡന്റ് ഡോ. ജേക്കബ് തോമസ്, സെക്രട്ടറി ഓജസ് ജോണ്, ട്രഷറർ ബിജു തോണിക്കടവിൻ, വൈസ്  പ്രസിഡന്റ് സണ്ണി വള്ളിക്കളം, ജോ. സെക്രട്ടറി ഡോ. ജയ്മോൾ ശ്രീധർ, ജോ. ട്രഷറർ ജെയിംസ് ജോർജ്, കൺവൻഷൻ ചെയർ കുഞ്ഞ് മാലിയിൽ  എന്നിവർ ചൂണ്ടിക്കാട്ടി. ആ ചുമതല പ്രദീപ് നായർ സ്തുത്യര്ഹമായി നിര്വഹിക്കുമെന് തങ്ങൾക്ക് ഉറപ്പുണ്ടെന്ന് അവർ ചൂണ്ടിക്കാട്ടി.  

ഫോമാ നാഷണൽ കമ്മിറ്റി അംഗം, എമ്പയർ റീജിയന്റെ  ആർ.വി.പി., സെക്രട്ടറി, ട്രഷറർ, റീജിയൻ ചെയർ  എന്നീ സ്ഥാനങ്ങൾ വഹിച്ചിരുന്നു. ഫോമാ മയാമി കൺ വൻഷന്റെ കണ്വീനറായിരുന്നു. ഇപ്പോൾ യോങ്കേഴ്‌സ് മലയാളി അസോസിയേഷൻ പ്രസിഡന്റ്.  2008 ല്‍ വൈ.എം.എ സെക്രട്ടറി ആയിരിക്കെയാണ് ഫോമായിലേക്കുള്ള  ആദ്യത്തെ ചുവടുവെയ്പ്പ്.

വൈ.എം.എ വഴിയും ഫോമായിലൂടെയും ഒട്ടേറെ ചാരിറ്റി പ്രവർത്തനം സംഘടിപ്പിച്ചുവെന്നത് എടുത്തു പറയേണ്ടതാണ്.

ഫോമായിൽ എല്ലാ നല്ല കാര്യങ്ങള്‍ക്കു മുന്നിലും പ്രദീപ് നായര്‍ ഉണ്ടാവും. അവിടെ ഭിന്നതകള്‍ക്ക് ഒന്നും പ്രസക്തിയില്ല. എല്ലാവരുമായും സൗഹ്രുദത്തില്‍ പോകുന്നു എന്നതാണു മറ്റു പലരില്‍ നിന്നും പ്രദീപ് നായരെ വ്യത്യസ്ഥനാക്കുന്നത്.

താഴെ തട്ടില്‍ നിന്നുള്ള പ്രവര്‍ത്തനത്തിലൂടെ മുന്നോട്ടു വന്ന നേത്രുപാടവം. അതു പോലെ തന്നെ എന്നും പക്വവും വിവേകപൂര്‍ണവുമായ പ്രവര്‍ത്തനങ്ങളിലൂടെയും പ്രദീപ് നായര്‍ വ്യത്യസ്ഥനാകുന്നു.

ഫോമായില്‍ എല്ലാവരും ഒറ്റക്കെട്ടാണ്. ഭിന്നതകളൊന്നുമില്ല. അത് എക്കാലവും അങ്ങനെ തന്നെയാവണമെന്ന് പ്രദീപ് നായർ ചൂണ്ടിക്കാട്ടുന്നു.

ഫോമായുടെ തുടക്കം മുതല്‍ അതിന്റെ പ്രവര്‍ത്തനത്തില്‍ സജീവമായിരുന്നു. അമേരിക്കയിലെ മലയാളി സമൂഹത്തിന്റെ ആവശ്യങ്ങള്‍ക്കുവേണ്ടി മുന്‍നിരയില്‍ നിന്ന് പ്രവര്‍ത്തിക്കാന്‍ ഒരു അവസരമായിട്ടാണ് ഫോമായിലെ പ്രാവർത്തനത്തെ    കാണുന്നത്. പ്രവാസി മലയാളികളുടെ ഏറ്റവും വലിയ സംഘടനയായ ഫോമയാണു അതിനു ഏറ്റവും അനുയോജ്യമായ വേദി എന്നു കരുതുന്നു -പ്രദീപ്  നായർ മുൻപ് പറയുകയുണ്ടായി 
 

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക