Image

ഫൊക്കാനയിലെ ഇരട്ടത്താപ്പ് അവസാനിപ്പിക്കുക: ലീല മാരേട്ട്

Published on 09 July, 2024
ഫൊക്കാനയിലെ ഇരട്ടത്താപ്പ് അവസാനിപ്പിക്കുക: ലീല മാരേട്ട്

ഫൊക്കാനയുടെ കണ്‍വന്‍ഷന്‍ പടിവാതില്‍ക്കല്‍ എത്തി നില്‍ക്കുമ്പോള്‍ അതിനോടുകൂടി 2024- 26 വര്‍ഷത്തെക്കുള്ള പ്രസിഡന്റ് സ്ഥാനാര്‍ത്ഥിയെ തെരഞ്ഞെടുക്കുന്നതിനുള്ള ഇലക്ഷനും നടക്കുന്നു. വാശിയേറിയ മത്സരത്തില്‍ മൂന്ന് സ്ഥാനാര്‍ത്ഥികളാണ് നിലവിലുള്ളത്. ഇലക്ഷന്‍ വളരെ സുതാര്യവും നിഷ്പക്ഷവുമായി നടത്തുവാന്‍ ഇലക്ഷന്‍ കമ്മിറ്റിയോട് അഭ്യര്‍ത്ഥിക്കുന്നു. കഴിഞ്ഞ പ്രാവശ്യം ഇലക്ഷന്‍ ഹാള്‍വേയില്‍ നടത്തിയതുപോലെ നടത്താതിരിക്കുക.

2018 -ല്‍ ഞാന്‍ ഫൊക്കാന പ്രസിഡന്റായി മത്സരിക്കുമ്പോള്‍ ഫൊക്കാനയുടെ ബോര്‍ഡ് ഓഫ് പ്രസിഡന്റ് സ്ഥാനം രാജിവെയ്പിച്ചിട്ടാണ് പ്രസിഡന്റായി മത്സരിക്കാന്‍ അനുവദിച്ചത്. ഇപ്രാവശ്യം വേറെ ഒരു ബോര്‍ഡ് ഓഫ് ട്രസ്റ്റി അംഗം സ്ഥാനം രാജിവയ്ക്കാതെ ഫൊക്കാന പ്രസിഡന്റായി മത്സരിക്കുന്നു. അന്ന് ഇലക്ഷന്‍ കമ്മിറ്റി ചെയര്‍മാന്‍ ജോര്‍ജി വര്‍ഗീസ് ഇന്നും ഇലക്ഷന്‍ കമ്മിറ്റിയില്‍ അംഗമാണ്. ബോര്‍ഡ് ഓഫ് ട്രസ്റ്റിയാണ് ഇലക്ഷന്‍ നടത്തുന്നത്. conflict of interest  ഇപ്പോള്‍ ബാധകമല്ലേ? എന്തുകൊണ്ട് പ്രസിഡന്റ് സ്ഥാനാര്‍ത്ഥിയോട് ബോര്‍ഡ് ഓഫ് ട്രസ്റ്റി സ്ഥാനം രാജിവയ്ക്കാന്‍ ആവശ്യപ്പെടാത്തത്? എനിക്ക് രണ്ട് വര്‍ഷം കൂടെയുണ്ടായിരുന്ന ബോര്‍ഡ് സ്ഥാനം നഷ്ടമായി.

ഞാന്‍ ന്യൂയോര്‍ക്കില്‍ നിന്നുള്ള സ്ഥാനാര്‍ത്ഥിയാണ്. 2010-ല്‍ ന്യൂയോര്‍ക്കില്‍ കണ്‍വന്‍ഷന്‍ കഴിഞ്ഞു. പിന്നെ പതിനഞ്ച് വര്‍ഷം കഴിഞ്ഞേ ന്യൂയോര്‍ക്കില്‍ നിന്നും ഒരു സ്ഥാനാര്‍ത്ഥി മത്സരക്കാന്‍ പറ്റുകയുള്ളൂ എന്നു പറഞ്ഞ് എന്നെ മാറ്റിനിര്‍ത്തി. ഇപ്പോള്‍ വാഷിംഗ്ടണില്‍ നിന്നും പ്രസിഡന്റ് നിലവിലിരിക്കെ, പിന്നെയും വാഷിംഗ്ടണില്‍ നിന്നു തന്നെ ഫൊക്കാന പ്രസിഡന്റ് സ്ഥാനാര്‍ത്ഥി വരുന്നത് എങ്ങനെ സപ്പോര്‍ട്ട് ചെയ്യും. ഫൊക്കാനയുടെ നിയമം ഓരോ വ്യക്തികള്‍ക്കും മാറിമാറിയാണോ വരുന്നത്.

കഴിഞ്ഞ പ്രാവശ്യം 2022-ല്‍ ഫൊക്കാന നേതാക്കള്‍ പുഞ്ചക്കോണം അച്ചന്റെ മധ്യസ്ഥതയില്‍ പ്രസിഡന്റ് ഇലക്ട് എന്നു പറഞ്ഞ് എഗ്രിമെന്റ് ഒപ്പിട്ട് ഞാന്‍ ഫുള്‍ പാനല്‍ ഉണ്ടാക്കി കഴിഞ്ഞപ്പോള്‍ വേറെ ഒരു സ്ഥാനാര്‍ത്ഥിയെ കൊണ്ടുവന്ന് ജയിപ്പിച്ചു.

ഇപ്രാവശ്യം ഞാന്‍ ഒറ്റയ്ക്ക് നിന്ന് മത്സരിക്കുന്നു. മൂന്നു പ്രാവശ്യം പാനലുമായി മത്സരിച്ച ഒരു വ്യക്തിയാണ് കഴിഞ്ഞ 20 വര്‍ഷമായി നിരന്തരം ഫൊക്കാനയുടെ എല്ലാ പൊസിഷന്‍സും എടുത്ത് സംഘടനയ്ക്കുവേണ്ടി സമയവും അധ്വാനവും കൊടുത്ത വ്യക്തിയെന്ന നിലയ്ക്ക് ഒറ്റയ്ക്ക് മത്സരിക്കുന്നു. രണ്ട് പാനലില്‍ നിന്ന് മത്സരിച്ച് വരുന്നവരുടെ കൂടെ ഒത്തൊരുമിച്ച് പ്രവര്‍ത്തിക്കാന്‍ ഞാന്‍ സന്നദ്ധയാണ്. ഗിമിക് പോളുകള്‍ നടത്തി ഓരോ സ്ഥാനാര്‍ത്ഥികളും മുന്നോട്ട് എന്നു കാണിച്ച് ജനങ്ങളെ തെറ്റിദ്ധരിപ്പിക്കാതിരിക്കുക. ഞാന്‍ ഒറ്റയ്ക്ക് തന്നെ നിന്ന് ഇലക്ഷനെ നേരിടും. പിന്‍മാറും എന്ന വ്യാജ പ്രചാരണങ്ങള്‍ നടത്താതിരിക്കുക. ചതിയും വഞ്ചനയും മാറ്റി നിര്‍ത്തി, മോഹന വാഗ്ദാനങ്ങളില്‍പ്പെടാതെ, സംഘടനയ്ക്ക് ആത്മാര്‍ത്ഥമായി ദീര്‍ഘനാള്‍ സേവനം നല്‍കിയ സ്ഥനാര്‍ത്ഥിക്ക് മുന്‍ഗണന നല്‍കുക എന്ന് ഡെലിഗേറ്റ്‌സിനോട് വിനീതമായി അഭ്യര്‍ത്ഥിക്കുന്നു.  
 

Join WhatsApp News
ഇരട്ടത്താപ്പ് 2024-07-09 14:14:39
ബോർഡ് ഓഫ് ട്രസ്റ്റി സ്ഥാനം ഒഴിയണമെന്ന് ഒരു ഭരണഘടനയിലും പറയുന്നില്ല. അത് വ്യക്തിപരമായ കാര്യം . നിലവിലെ സെക്രട്ടറി ആ സ്ഥാനം ദുരുപയോഗം ചെയ്തു മത്സരിക്കുന്നത് കോൺഫ്ലിക്റ് ഓഫ് ഇന്ററസ്റ് അല്ലെ? റൂം ചോദിക്കുന്നവരോട് തനിക്കു വോട്ട് ചെയ്‌താൽ റൂം തരാമെന്നു പറയുന്നത് ശരിയോ? താൻ എന്തോ ഭയങ്കര കാര്യം ചെയ്തു എന്നും അതിനു പിന്തുടർച്ച വേണമെന്നും പറഞ്ഞു സെക്രട്ടറിക്കൊണ്ട് മത്സരിപ്പിച്ചത് ശരിയാണോ ? എന്ത് കാര്യമാണ് ചെയ്തതെന്നു പറയണം. ഫുഡിനുള്ള കാശ് താൻ ആണ് കൊടുക്കുന്നതെന്ന് പറഞ്ഞു കഴിഞ്ഞ ദിവസം വാറോല കണ്ടു. അതിന്റെ അർഥം എന്താണ്? ആരെങ്കിലും അത് ആവശ്യപ്പെട്ടോ?
Thampy Chacko 2024-07-09 14:25:17
Our Leela money talk and walk.There are rules but it can be change by money easily . Still Leela don't know about that trick. So first learn that. Thampy Chacko former president of Fokana.
fokanan 2024-07-09 14:46:38
She is not electable; already lost three times
Well wisher 2024-07-09 16:30:18
ഫൊക്കാനയുടെ പ്രസിഡന്റ് ആയേ അടങ്ങുവോ ചേച്ചീ? ഇവന്മാർ ഒട്ടു ആക്കുകയുമില്ല, ഓരോ പ്രാവശ്യവും എല്ലാവരുംകൂടി കാലുവാരി നിലത്തടിക്കുകയും ചെയ്യും. ഈ പ്രസ്ഥാനങ്ങൾ കൊണ്ടൊന്നും ആർക്കും യാതൊരു പ്രയോജനം ഇല്ലെങ്കിലും മൊയലാളിമാരാണ് ഇപ്പോൾ പ്രസ്ഥാനങ്ങൾ കൊണ്ടുനടക്കുന്നത്. ചേച്ചി ഒന്നുകിൽ പണം എറിയുക, അല്ലെങ്കിൽ ഫോമയിലോട്ടു പോര്, അവിടെ വാഗ്ദാനങ്ങൾ മാത്രം കൊടുത്താൽ, മതി ജയിച്ചു കയറാം.
ഫൊക്കാനയിൽ ഇരട്ടത്താപ്പ് 2024-07-09 16:53:54
ഒരു സെക്രട്ടറി പ്രസിഡന്റ് ആയി മത്സരിക്കുത് ആദ്യമായിരിക്കും . രജിസ്ട്രേഷന് പകരം വോട്ട് , അതാണ് മാനദണ്ഡം
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക