Image

പെന്‍സില്‍വേനിയ റീജണല്‍ ഡെലിഗേറ്റ് യോഗവും ഡ്രീം ടീമിന് പിന്തുണ പ്രഖ്യാപിച്ചു.

Published on 09 July, 2024
പെന്‍സില്‍വേനിയ റീജണല്‍ ഡെലിഗേറ്റ് യോഗവും  ഡ്രീം ടീമിന് പിന്തുണ പ്രഖ്യാപിച്ചു.

ഫൊക്കാനയുടെ ജൂലൈ 19 ആം തീയതി  നടക്കുന്ന  തിരഞ്ഞെടുപ്പ് അവസാന ഘട്ടത്തിലേക്ക് അടുക്കുബോള്‍  ഡ്രീം ടീമിന് അമേരിക്കയിലും കാനഡയിലും ഉള്ള ഫൊക്കാന ഡെലിഗേറ്റുകളുടെ  അത്ഭുതപൂര്‍വ്വമായ പിന്തുണ ഏറുകയാണ്. മിക്ക  അംഗ സംഘടനകളൂം ഡ്രീം ടീമിന്റെ വിജയത്തിന് വേണ്ടി മാത്രം  പ്രവര്‍ത്തിക്കുന്ന  കാഴ്ചയാണ്  കാണുന്നത്.  ഇലക്ഷന്‍  അടുക്കും തോറും ഡ്രീം ടീമിന്റെ വിജയം ഉറപ്പാണ് എന്ന്  ഒരേസ്വരത്തില്‍ ആളുകള്‍ പറയുന്നു, അതുകൊണ്ട് തന്നെ  എതിര്‍പക്ഷത്തു ഉള്ളവര്‍ ആരോപണങ്ങളുമായി  ആളുകളെ തെറ്റിദ്ധരിപ്പിക്കാന്‍ ശ്രമിക്കുന്നു.

 ഫൊക്കാനയുടെ  ഒരു പ്രധാന റീജന്‍ ആയ പെന്‍സില്‍വേനിയാ റീജിയന്റെ ഡെലിഗേറ്റുകളുടെ മീറ്റിങ്ങില്‍ പങ്കടുത്തു സംസാരിച്ച സജിമോന്‍ ആന്റണി ഡ്രീം ടീമിന്റെ 22 ഇന  പരിപാടികള്‍ വിവരിക്കുകയും ഡ്രീം ടീം വിജയിച്ചാല്‍ ഈ  പദ്ധതികള്‍ എല്ലാം  സമയ ബന്ധിതമായി നടപ്പാക്കും എന്നും അറിയിച്ചു. നടപ്പിലാക്കുവാന്‍ പറ്റുന്ന കാര്യങ്ങള്‍ മാത്രമേ പറയുക ഉള്ളു എന്നും എന്നാല്‍ പറയുന്ന കാര്യങ്ങള്‍ എല്ലാം നടപ്പിലാക്കും എന്നും സജിമോന്‍ അറിയിച്ചു. ഈ ടീം മത്സര രംഗത്തേക്ക്  കടന്ന്  വന്നത് തന്നെ ഒരു മിഷനോടും വിഷനോടും കൂടിയാണ്.  ഫൊക്കാനയുടെ പ്രവര്‍ത്തനവും  മാറുന്ന കാലത്തിന് അനുസരിച്ചു  മാറ്റേണ്ടത് ഉണ്ട്. അതാണ് ഡ്രീം ടീമിന്റെ ലക്ഷ്യവും സജിമോന്‍ കൂട്ടി ചേര്‍ത്തു.

സെക്രട്ടറി സ്ഥാനാര്‍ഥിയ ശ്രീകുമാര്‍ ഉണ്ണിത്താന്‍  ഫൊക്കാനയുടെ പ്രവര്‍ത്തനം വിപുലപ്പെടുത്തുന്നതിനോടൊപ്പം ഫൊക്കാനയില്‍  ഐക്യം ഉണ്ടകേണ്ടതും ആവിശ്യമാണ് എന്നും, എന്നാല്‍  ഇത് വാക്കുകളില്‍  മാത്രം ഒതുങ്ങേണ്ട ഒന്നല്ല മറിച്ചു  പ്രവര്‍ത്തിയിലൂടെ എല്ലാ ഫൊക്കാനക്കാരെയും  ഒരേ കുടക്കിഴില്‍ കൊണ്ടുവരുമെന്നും അഭിപ്രായപ്പെട്ടു.

അഡിഷണല്‍ അസ്സോസിയേറ്റ്  ട്രഷര്‍ ആയി മത്സരിക്കുന്ന മില്ലി ഫിലിപ്പ്  ഡ്രീം ടീമിന്റെ ഇതുവരെയുള്ള  പ്രവര്‍ത്തങ്ങളെ പറ്റി വിവരിക്കുകയും, ഈ  ടീമില്‍ ഉള്ള ഓരോരുത്തരും വിജയിക്കേണ്ടുന്നതിന്റെ അവിശ്യകതയെപ്പറ്റിയും പറയുകയും  ഡ്രീം ടീമിന്റെ വിജയത്തിന് വേണ്ടി ഏവരുടെയും  സഹായ സഹകരണം അഭ്യര്‍ത്ഥിച്ചു.

പെന്‍സില്‍വേനിയായിലെ  പ്രമുഖ.മലയാളീ സംഘടനകള്‍ ആയ മാപ്പ്,  എസ്റ്റേണ്‍, പി. എം. എ, ഡെല്‍വെയര്‍ മലയാളീ അസോസിയേഷന്‍  തുടങ്ങിയ സംഘടനകളുടെ ടെഡെലിഗേറ്റുകള്‍ ഫിലാഡല്‍ഫിയായിലുള്ള  മാപ്പിന്റെ ഓഡിറ്റോറിയത്തില്‍ കൂടുകയും ഫൊക്കാനയില്‍ സജിമോന്‍ നേതൃത്വം നല്‍കുന്ന ഡ്രീം ടീമിന് പിന്തുണ പ്രഖ്യാപിക്കുകയും, ഈ  ടീമിന്റെ വിജയത്തിന് വേണ്ടി പ്രവര്‍ത്തിക്കാനും തീരുമാനിച്ചു.


പ്രസിഡന്റ് സ്ഥാനാര്‍ഥി സജിമോന്‍ ആന്റണി, സെക്രട്ടറി ആയി മത്സരിക്കുന്ന ശ്രീകുമാര്‍ ഉണ്ണിത്താന്‍ , അഡിഷണല്‍ അസ്സോസിയേറ്റ്  ട്രഷര്‍ ആയി മത്സരിക്കുന്ന മില്ലി ഫിലിപ്പ്, നാഷണല്‍ കമ്മിറ്റിയിലേക്ക് മത്സരിക്കുന്ന സുധീപ് നായര്‍, അജിത് ചാണ്ടി, മത്തായി ചാക്കോ, റീജണല്‍ വൈസ് പ്രസിഡന്റ് ആയി മത്സരിക്കുന്ന ഷാജി സാമുവേല്‍ എന്നിവരും  പങ്കെടുത്തു.  

മാപ്പിന്റെ പ്രസിഡന്റ് ശ്രീജിത് കോമത്ത് മീറ്റിങ്ങിന് നേതൃത്വം നല്‍കി, ഫിലാഡല്‍ഫിയായിലെ  പ്രമുഖ നേതാക്കളായ സക്കറിയ കുരിയന്‍, സാബു സ്‌കറിയാ, വിന്‍സെന്റ് ഇമ്മാനുവല്‍, ജെയിംസ് പീറ്റര്‍, ഡോ. സജി വിജയന്‍ നായര്‍, ജോയി നവാസ് തുടങ്ങി നിരവധി പേര്‍ പങ്കെടുത്തു സംസാരിച്ചു.

ട്രഷര്‍ ആയി മത്സരിക്കുന്ന ജോയി ചക്കപ്പന്‍, എക്‌സി. പ്രസിഡന്റ് സ്ഥാനാര്‍ഥി പ്രവീണ്‍ തോമസ്, വൈസ് പ്രസിഡന്റ് സ്ഥാനാര്‍ഥി വിപിന്‍ രാജു, വിമെന്‍സ് ഫോറം ചെയര്‍ സ്ഥാനാര്‍ഥി രേവതി പിള്ളൈ, ജോയിന്റ് സെക്രട്ടറി സ്ഥാനാര്‍ഥി മനോജ് ഇടമന, ജോയിന്റ് ട്രഷര്‍ ജോണ്‍ കല്ലോലിക്കല്‍, അഡിഷണല്‍ ജോയിന്റ് സെക്രട്ടറി അപ്പുകുട്ടന്‍ പിള്ള,നാഷണല്‍ കമ്മിറ്റി മെംബേഴ്സ് , റീജണല്‍ വൈസ് പ്രസിഡന്റുമാര്‍, ട്രസ്റ്റീ ബോര്‍ഡ് മെമ്പേഴ്സ് തുടങ്ങി പാനലില്‍  ഉള്ള എല്ലാവരുടെയും വിജത്തിന് വേണ്ടി  പ്രവര്‍ത്തിക്കണം എന്നും അഭിപ്രായപ്പെട്ടു.  

 

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക