Image

ബൈജു വർഗീസ് ഫോമാ ജനറൽ സെക്രട്ടറിയായി നാമനിർദേശപത്രിക സമർപ്പിച്ചു

Published on 09 July, 2024
ബൈജു വർഗീസ് ഫോമാ ജനറൽ സെക്രട്ടറിയായി നാമനിർദേശപത്രിക സമർപ്പിച്ചു

കേരളാ അസോസിയേഷൻ  ഓഫ് ന്യു ജേഴ്‌സിയുടെയും  (കാഞ്ജ്) മിഡ് അറ്റ്ലാന്റിക് റീജിയണിന്റെയും മറ്റനേകം ഫോമാ അഭ്യുദയകാംഷികളുടെയും പിന്തുണയേടെ കേരളാ അസോസിയേഷന്റെ ഇപ്പോഴത്തെ പ്രസിഡന്റു കൂടിയായ ബൈജു വര്ഗീസ്  2024-2026 വർഷത്തേക്കുള്ള  ഫോമാ ജനറൽ സെക്രട്ടറി ആയി നാമനിർദേശപത്രിക സമർപ്പിച്ചു.

ഏതാണ്ട് 150 അസോസിയേഷൻ അംഗങ്ങളെ സാക്ഷിയാക്കിയായിരുന്നു പത്രികാ സമർപ്പണം. മുൻ ഫോമാ ജനറൽ സെക്രട്ടറി  ജിബി തോമസ്‌, പ്രസിഡന്റായിരുന്ന അനിയൻ ജോർജ് , ഇപ്പോഴത്തെ ജോ.  ട്രഷറർ ജെയിംസ് ജോർജ് ,  അസോസിയേഷൻ ഭാരവാഹികൾ , ട്രസ്റ്റി ബോർഡ് അംഗങ്ങൾ  എന്നിവരുടെയും  സുഹൃത്തുക്കളുടെയും സാന്നിധ്യത്തിൽ, ഫോമായുടെയും കേരളാ അസോസിയേഷൻ ഓഫ് ന്യൂ ജേഴ്സിയുടെയും സീനിയർ മെമ്പർ ദിലീപ് വര്ഗീസ് ആണ് നാമ നിർദേശപത്രികയിൽ ഒപ്പു വെച്ചത്.

കേരളാ അസോസിയേഷന്റെ ജനറൽ സെക്രട്ടറി ടോം നെറ്റിക്കാടൻ സ്വാഗതവും, ട്രെഷറർ നിർമൽ മുകുന്ദൻ നന്ദിയും അറിയിച്ചു.  കേരളാ അസോസിയേഷന്റെ മുൻ പ്രസിഡന്റുമാരായ അനിയൻ ജോർജ്, ജിബി തോമസ്, റോയ് മാത്യു, ജെയിംസ് ജോർജ്, ജോൺ ജോർജ്,  ട്രസ്റി ബോർഡ് മെംബേർസ് ആയ അനിൽ പുത്തൻചിറ, സണ്ണി കുരിശുമ്മൂട്ടിൽ, അസോസിയേഷൻ ഭാരവാഹികൾ   എന്നിവർ ബൈജു വര്ഗീസിന് ആശംസകൾ നേർന്നു സംസാരിച്ചു.

ബൈജു വർഗീസിനേപ്പറ്റി പറയുമ്പോൾ  വിശേഷണങ്ങൾ നിരവധിയാണ്.  എന്നും വ്യത്യസ്ഥമായ പ്രവര്‍ത്തനങ്ങളിലൂടെ  മുന്നേറുന്ന  വ്യക്തിത്വം.  സംഘടനാ പ്രവര്‍ത്തനത്തിലൂടെ പടിപടിയായി ഉയർന്നുവന്ന നേതൃപാടവം; മിഡ് അറ്റലാന്റിക് മേഖലയിലെ എല്ലാ നല്ല കാര്യങ്ങളിലേയും സജീവ സാന്നിധ്യം. യാതൊരു മുൻവിധികളുമില്ലാതെ, ഉ​പാ​ധി​ക​ളി​ല്ലാത്ത സൗഹൃദം ബൈജുവിനെ നോർത്ത് അമേരിക്കൻ മലയാളികൾക്കിടയിൽ   പ്രിയങ്കരനാക്കുന്നു.

ബേബി മണക്കുന്നേൽ നയിക്കുന്ന   ഫോമാ ടീം യുണൈറ്റഡിൽ   ജനറൽ സെക്രട്ടറി സ്ഥാനാർഥി ബൈജു വര്ഗീസിനു പുറമെ ട്രഷററായി സിജിൽ പാലക്കലോടി, വൈസ് പ്രസിഡണ്ടായി  ഷാലു പുന്നൂസ്,  ജോയിന്റ് സെക്രട്ടറിയായി  പോൾ ജോസ്,  ജോയിന്റ്  ട്രഷറാറായി അനുപമ കൃഷ്‌ണൻ എന്നിവർ മത്സരിക്കുന്നു.  

കേരള അസ്സോസിയേഷൻ ഓഫ് ന്യൂജേഴ്സി പ്രസിഡന്റ് എന്ന നിലയിൽ  ബൈജു അസാധാരണമായ നേതൃത്വ വൈദഗ്ദ്ധ്യം പ്രകടിപ്പിച്ചു. ഐക്യം വളർത്തിയെടുക്കുകയും സംഘടന പുരോഗതി കൈവരിക്കുകയും ചെയ്തു. 52 ആഴ്ചകളുള്ള ഒരു വർഷത്തിൽ, 32  പ്രോഗ്രാം ചെയ്തുകൊണ്ട്, കാഞ്ചിന്റെ പ്രസിഡൻറ് എന്ന നിലയിൽ കാഞ്ചിനെ അമേരിക്കൻ സംഘടനകളിലെ താരമായി ഉയർത്തി, വളരെ നല്ല ഒരു ടീമുമായി മുന്നോട്ടു പോകുന്നു. രണ്ടായിരത്തോളം പേര് പങ്കെടുത്ത നോർത്ത് അമേരിക്കയിലെ തന്നെ ഏറ്റവും വലിയ യൂത്ത് ഫെസ്റ്റിവൽ ഒരുദാഹരണം മാത്രം.

വാക്കിൻ്റെ എല്ലാ അർത്ഥത്തിലും താൻ ഒരു തത്വാധിഷ്ഠിത നേതാവാണെന്ന് തെളിയിച്ചുകൊണ്ട് സഹപ്രവർത്തകരുടെയും എതിരാളികളുടെയും ആദരവും ബൈജു നേടി. ഓരോ ശബ്ദവും കേൾക്കുകയും, എല്ലാ അഭിപ്രായവും പരിഗണിക്കുകയും ചെയ്യുന്നുവെന്ന് ഉറപ്പാക്കിക്കൊണ്ട് ബൈജു വൈവിധ്യമാർന്ന കാഴ്ചപ്പാടുകൾ സ്ഥിരമായി കണ്ടെത്തി.

ഒരു പൊതു ലക്ഷ്യത്തിൻ കീഴിൽ ആളുകളെ ഒരുമിച്ച് കൊണ്ടുവരികയും അവരെ ഉൾക്കൊള്ളുകയും ചെയ്യുന്ന ബൈജു ഫോമാക്ക് ഒരു മുതൽക്കൂട്ടായിരിക്കും എന്നതിൽ സംശയമൊന്നുമില്ല.

മുൻകാല പ്രവർത്തനങ്ങൾ

ഫോമാ മിഡ് അറ്റ്ലാന്റിക് റീജിയണിന്റെ 2020-2024 ലെ ശക്തനായ റീജിയണൽ വൈസ് പ്രസിഡന്റ് (RVP)

സൂം കോളുകളിൽ മാത്രം ഒതുങ്ങി നിൽക്കാതെ ജനങ്ങക്കിടയിലേക്കിറങ്ങി പ്രവർത്തിച്ചുള്ള പാരമ്പര്യം

ഫോമാ 2022 കാൻകുന്  കൺവെൻഷൻറെ നാഷണൽ രെജിസ്ട്രേഷൻ കോഓർഡിനേറ്റർ

ഫോമാ 2018 ചിക്കാഗോ കൺവെൻഷൻറെ നാഷണൽ രെജിസ്ട്രേഷൻ കമ്മിറ്റി മെമ്പർ

ഫോമാ ഹെല്പിങ് ഹാൻഡ്‌സ്, സാന്ത്വന സംഗീതം കോഓർഡിനേറ്റർ

ഫോമായുടെ   ശോഭനമായ ഭാവിയിലേക്കുള്ള  യാത്ര ബൈജുവിനെ ജനറൽ സെക്രട്ടറി ആയി തിരഞ്ഞെടുത്തു ചരിത്ര വിജയം നൽകികൊണ്ട് ആരംഭിക്കാം

ബൈജുവിന്റെ  സ്ഥാനാർഥിത്വത്തെ കാഞ്ച്  ജനറൽ സെക്രട്ടറി ടോം നെറ്റിക്കാടൻ, ട്രഷറർ നിർമൽ മുകുന്ദൻ, വൈസ് പ്രസിഡന്റ് സോഫിയ മാത്യു, ജോയിന്റ് സെക്രട്ടറി ഖുർഷിദ് ബഷീർ, ജോയിന്റ് ട്രഷറർ ടോം വർഗ്ഗീസ് എന്നിവരും മറ്റു കമ്മിറ്റി അംഗങ്ങളും പിന്തുണക്കുന്നു. ബൈജുവിൻറെ സ്ഥാനാർത്ഥിത്വം എല്ലാ അമേരിക്കൻ മലയാളികൾക്കും, പ്രത്യേകിച്ചും ഫോമയുടെ വളർച്ചക്കും ഗുണകരമാകുമെന്നുള്ള  ഉറച്ച വിശ്വാസം അവർ അടിവരയിട്ട് ആവർത്തിച്ചു. ഫോമാ മിഡ് അറ്റ്ലാന്റിക്  റീജിയണിന്റെ പൂർണ പിന്തുണയും ബൈജു വർഗീസ് ഉറപ്പാക്കിയിട്ടുണ്ട്.

IT രംഗത്ത് ബിസിനസ് റിലേഷൻഷിപ്‌ മാനേജർ ആയി ജോലി ചെയുന്നു. ആരോഗ്യരംഗത്ത് ജോലി ചെയ്യുന്ന ഷർമിളയാണ് ഭാര്യ. രണ്ടു മക്കൾ - ജൊഹാൻ, ലിയാന

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക