മനാമ: ആലപ്പുഴ പ്രവാസി അസോസിയേഷന്‍, ബഹ്‌റൈന്‍ വനിതാവേദിയുടെ നേതൃത്വത്തില്‍ ഇന്ത്യന്‍ ക്ലബ്ബില്‍ വച്ച് 16 വയസുവരെയുള്ള കുട്ടികളുടെ ചിത്രരചന മത്സരം സംഘടിപ്പിച്ചു.
മത്സരം ഗ്രൂപ്പ്തിരിച്ച് A ഗ്രൂപ്പില്‍ 6 വയസുവരയുള്ള കുട്ടികളും, B ഗ്രൂപ്പില്‍ 7 മുതല്‍ 12 വയസുവരയുള്ളവരും, C ഗ്രൂപ്പില്‍ 13 മുതല്‍ 16 വയസുവരയുള്ളവരും എന്ന രീതിയില്‍ മത്സരം നടന്നു.
വനിതാവേദി പ്രസിഡന്റ് ആതിര പ്രശാന്ത് അദ്ധ്യക്ഷത വഹിച്ച യോഗത്തില്‍ ക്ലിനിക്കല്‍ സൈക്കോളജിസ്റ്റ്, ലൈഫ് മെന്റര്‍ കോച്ച് ഡോ. അസ്മ മുഹമ്മദ് ഉദ്ഘാടന കര്‍മ്മം നിര്‍വ്വഹിച്ചു. വനിതാവേദി സെക്രട്ടറി സുനിത നായര്‍ സ്വാഗതവും അസ്സോസ്സിയേഷന്‍ പ്രസിഡന്റ് ജയ്‌സണ്‍ കൂടാംപള്ളത്ത്, ജനറല്‍ സെക്രട്ടറി അനൂപ് പള്ളിപ്പാട്, ചാരിറ്റി കോര്‍ഡിനേറ്റല്‍ ജോര്‍ജ്ജ് അമ്പപ്പുഴ എന്നിവര്‍ ആശംസയും അറിയിച്ചു.
സുബ്ബലക്ഷ്മി ശ്രീജിത്ത്, സംസമ അബ്ദുല്‍ ലയില്‍ എന്നീ ജഡ്ജസിന്റെ നേതൃത്വത്തില്‍ വിജയികളെ തിരഞ്ഞെടുത്തു.
മത്സര വിജയികള്‍
A ഗ്രൂപ്പ്
1. ആര്‍ദ്ര രാജേഷ്
2. ടെസ്സ ഫ്രാന്‍സിസ്
3. അനിരുദ്ധ് ശ്രീറാം
B ഗ്രൂപ്പ്
1. നേഹ ജഗദീഷ്
2. Oindrila dey
3. ആന്‍ഡ്രിയ സാറ
റിജോയ്
C ഗ്രൂപ്പ്
1. അമൃത ജയ്ബുഷ്
2. ശ്രീ ഭവാനി വിവേക്
3. മെഹ്ന ശ്രീനിവാസ്
വിജയികള്‍ക്ക്
ഇന്ത്യന്‍ സ്‌കൂള്‍ മുന്‍ വൈസ് പ്രിന്‍സിപ്പളും, PECA ഇന്റര്‍നാഷണല്‍ എഡ്യൂക്കേഷന്‍ സെന്റര്‍ ഡയറക്ടറുമായ ശ്രീ. വിനോദ് എസ്. എ സമ്മാനം നല്‍കി. വനിതാവേദി ട്രഷറര്‍ ശാന്തി ശ്രീകുമാര്‍ കൃതഞത രേഖപ്പെടുത്തി.
വനിതാവേദി ജോയിന്‍ സെക്രട്ടറി രാജി ശ്രീജിത്ത്, വനിതാവേദി എക്‌സിക്യൂട്ടിവ് അംഗം മീര മുരളി, വനിതാവേദി അംഗം റ്റിന്‍സി ലിജോ, APAB വൈസ്പ്രസിഡന്റുമാരായ ഹരീഷ് ചെങ്ങന്നൂര്‍, ശ്രീകുമാര്‍ കറ്റാനം, സെക്രട്ടറി അനീഷ് മാളികമുക്ക്, ജോ. ട്രഷറാര്‍ സാം കാവാലം, മീഡിയ കോര്‍ഡിനേറ്റര്‍ സുജേഷ് എണ്ണയ്ക്കാട്, മെമ്പര്‍ഷിപ് കോര്‍ഡിനേറ്റര്‍ ലിജോ കൈനടി, ആര്‍ട്ട്‌സ് & സ്‌പോര്‍ട്ട് കോര്‍ഡിനേറ്റര്‍ ജുബിന്‍ ചെങ്ങന്നൂര്‍, ഹെല്‍പ്പ് ലൈന്‍ കോര്‍ഡിനേറ്റര്‍ ശ്രീജിത്ത് ആലപ്പുഴ എക്‌സിക്യൂട്ടീവ് അംഗങ്ങള്‍ ആയ അനില്‍ കായംകുളം, പൗലോസ് കാവാലം എന്നിവര്‍ പരിപാടിക്ക് നേതൃത്വം നല്‍കി.