Image

പ്രവര്‍ത്തന മികവിന്റെ കരുത്തുമായി റെജി വര്‍ഗീസ് ഫൊക്കാന ന്യൂയോര്‍ക്ക് റീജിയണല്‍ വൈസ് പ്രസിഡന്റ് സ്ഥാനത്തേക്ക് മത്സരിക്കുന്നു

രാജു മൈലപ്രാ Published on 13 July, 2024
പ്രവര്‍ത്തന മികവിന്റെ കരുത്തുമായി റെജി വര്‍ഗീസ് ഫൊക്കാന ന്യൂയോര്‍ക്ക് റീജിയണല്‍ വൈസ് പ്രസിഡന്റ് സ്ഥാനത്തേക്ക് മത്സരിക്കുന്നു

ന്യൂയോര്‍ക്ക്: ഏറ്റെടുക്കുന്ന ഏത് ചുമതലയും കൃത്യതയോടെ, പൂര്‍ണ്ണ ഉത്തരവാദിത്വത്തോടെ, സമയബന്ധിതമായി നടപ്പാക്കുന്ന റെജി വര്‍ഗീസ് ഫൊക്കാന ന്യൂയോര്‍ക്ക് റീജണല്‍ വൈസ് പ്രസിഡന്റ് സ്ഥാനത്തേക്ക് മത്സരിക്കുന്നു.

മൂന്നു പതിറ്റാണ്ടിലേറെയായി അമേരിക്കയിലെ മലയാളി സമൂഹ്യ, സാംസ്‌കാരിക, സാമുദായിക മേഖലകളിലെ സജീവ സാന്നിധ്യമായ റെജി, ജീവകാരുണ്യ പ്രവര്‍ത്തനങ്ങളിലും മുന്‍നിരയിലുണ്ട്.

ഫൊക്കാനയുടെ ആരംഭ കാലം മുതല്‍ നിരവധി ചുമതലകള്‍ വഹിച്ചിട്ടുള്ള, പ്രഗത്ഭരായ നേതാക്കന്മാരുടെ ഒരു നീണ്ടനിരതന്നെയുള്ള സ്റ്റാറ്റന്‍ഐലന്റ് മലയാളി അസോസിയേഷന്റെ പ്രസിഡന്റ്, സെക്രട്ടറി, ട്രഷറര്‍ തുടങ്ങിയ വിവിധ പദവികളില്‍ റെജി വര്‍ഗീസ് തിളക്കമാര്‍ന്ന പ്രവര്‍ത്തനം കാഴ്ചവച്ചിട്ടുണ്ട്.

സാമൂഹ്യ പ്രവര്‍ത്തനത്തോടൊപ്പം തന്നെ രാഷ്ട്രീയ രംഗത്തും, ആദ്ധ്യാത്മിക രംഗത്തും വ്യക്തിമുദ്ര പതിപ്പിച്ചിട്ടുള്ള റെജി, ഇന്ത്യന്‍ നാഷണല്‍ ഓവര്‍സീസ് കോണ്‍ഗ്രസിന്റെ ന്യൂയോര്‍ക്ക് ചാപ്റ്റര്‍ ട്രഷറര്‍ എന്ന നിലയില്‍ പ്രവര്‍ത്തിച്ചിട്ടുണ്ട്. ആദ്ധ്യാത്മിക രംഗത്തും, എക്യൂമെനിക്കല്‍ രംഗത്തും സജീവമായ റെജി, അമേരിക്കയിലെ ഏറ്റവും മനോഹരമായ സ്റ്റാറ്റന്‍ഐലന്റ് സെന്റ് ജോര്‍ജ് ഓര്‍ത്തഡോക്‌സ് ദേവാലയത്തിന്റെ നിര്‍മ്മാണ വേളയില്‍ ഉടനീളം കര്‍മനിരതമായി പ്രവര്‍ത്തിച്ച ബില്‍ഡിംഗ് കമ്മിറ്റി ട്രഷററായിരുന്നു.

ബിസിനസ് അഡ്മിനിസ്‌ട്രേഷനില്‍ മാസ്റ്റര്‍ ബിരുദധാരിയായ അദ്ദേഹം പല വ്യവസായ സംരംഭങ്ങളുടേയും ഉടമയാണ്. ന്യൂയോര്‍ക്ക് സിറ്റി ട്രാന്‍സിറ്റ് അതോറിറ്റിയില്‍ ഉദ്യോഗസ്ഥനായ റെജി കുടുംബ സമേതം ന്യൂയോര്‍ക്കിലെ സ്റ്റാറ്റന്‍ഐലന്റില്‍ താമസിക്കുന്നു.

റെജി വര്‍ഗീസിന്റെ വിജയം ഫൊക്കാന എന്ന മഹത്തായ സംഘടനയ്ക്ക് ഒരു വലിയ മുതല്‍ക്കൂട്ടായിരിക്കുമെന്ന് വിവിധ സംഘടനകളുടെ ഭാരവാഹികള്‍ അഭിപ്രായപ്പെട്ടു.

 

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക