Image

ഫൊക്കാന വിമെൻസ് ഫോറം ചെയർ പേഴ്സൺ ആയി നിഷ മാത്യൂസ് എറിക്കിനെ വിജയിപ്പിക്കുക

Published on 13 July, 2024
 ഫൊക്കാന വിമെൻസ് ഫോറം ചെയർ പേഴ്സൺ ആയി  നിഷ മാത്യൂസ് എറിക്കിനെ  വിജയിപ്പിക്കുക


ഫൊക്കാനയുടെ 2024-2026 ഭരണസമിതിയിലേക്കുള്ള തിരഞ്ഞെടുപ്പിൽ ഫൊക്കാന വിമെൻസ് ഫോറം ചെയർ പേഴ്സൺ ആയി നിഷ മാത്യൂസ് എറിക് മത്സരിക്കുന്നു. താൻ പ്രതിനിധാനം ചെയ്യുന്ന ചിക്കാഗോ മലയാളി അസ്സോസിയേഷനിലൂടെയും സീറോ മലബാർ ചർച്ചിലൂടെയും സമൂഹത്തിനും സ്ത്രീകൾക്കും വേണ്ടി ഇതിനോടകം തന്നെ  അനേകം പ്രവർത്തനങ്ങൾക്ക് നേതൃത്വം കൊടുക്കുവാൻ സാധിച്ചിട്ടുണ്ടെന്ന് നിഷ മാത്യൂസ് അറിയിച്ചു.

 തിരഞ്ഞെടുക്കപ്പെട്ടാൽ ഫൊക്കാന എന്ന ഈ മഹത്തായ സംഘടനയുടെ  പ്രവർത്തന പാരമ്പര്യം നിലനിർത്തിക്കൊണ്ട് അമേരിക്കയിലും  നാട്ടിലും സ്ത്രീകളുടെയും കുട്ടികളുടെയും ഉന്നമനത്തിനായും പ്രവർത്തിക്കുമെന്ന് നിഷ ഉറപ്പ് നൽകുന്നു.
 


കേരളത്തിൽ ക്യാൻസർ രോഗികളുടെ എണ്ണം വർധിച്ചുവരുന്ന സാഹചര്യത്തിൽ 'കേരള ക്യാൻസർ' എന്ന പദ്ധതിയുമായി യോജിച്ച് പ്രവർത്തിച്ച് ക്യാൻസർ രോഗികൾക്ക് താങ്ങായി നിലകൊള്ളുന്നതാണ്.

അതുപോലെ ചെറിയ പ്രായത്തിൽ പീഡനത്തിനിരയായ പെൺകുട്ടികളെ പുനരധിവസിപ്പിക്കുന്നതിനുള്ള പദ്ധതികൾക്ക് രൂപം കൊടുക്കും.

വിമെൻസ് ഫോറം ചെയർ എന്ന നിലയിൽ 40 വർഷത്തോളം പാരമ്പര്യമുള്ള ഈ സംഘടനയുടെ പാരമ്പര്യം നിലനിർത്തി ടീം ലെഗസി നേതൃത്വം നൽകുന്ന ഡോ . കലാ ഷാഹിയോട് ചേർന്ന് പ്രവർത്തിക്കുന്നു.

സ്ത്രീകളെ ശാക്തീകരിക്കുന്നതിനും വിദ്യാഭ്യാസത്തിലും സംരംഭകതലത്തിലും നേതൃരംഗത്തും  മികവ് നേടുന്നതിന് അവർക്ക്  അവസരങ്ങൾ ഒരുക്കുന്നതിനും  ഈ മത്സരത്തിലൂടെ സാധിക്കുമെന്ന് പ്രതീക്ഷിക്കുന്നതായി നിഷ അറിയിച്ചു.

 

 സ്ത്രീകൾക്ക് അവരുടെ അഭിപ്രായങ്ങൾ പറയുന്നതിനും പരസ്പരം പിന്തുണയ്ക്കുന്നതിനും ഉള്ള അവസരം ഇതിലൂടെ ഒരുങ്ങുമെന്ന് നിഷ പ്രതീക്ഷ പ്രകടിപ്പിച്ചു. മറ്റ് പ്രവർത്തകരുടെ പിന്തുണയോടെ നമ്മുടെ മിഷനും പ്രോഗ്രാമുകളുമായി മുന്നോട്ടുപോകുന്നതിന് താൻ പ്രതിജ്ഞാബദ്ധമാണ് . പ്രധാനപ്പെട്ട ഈ ചുമതല ഏറ്റെടുത്ത് നമ്മുടെ സമൂഹത്തിൽ മാറ്റം വരുത്തുന്നതിന് തന്റെ സ്ഥാനാർത്ഥിത്വത്തെ പിന്തുണയ്ക്കണമെന്ന് നിഷ അഭ്യർത്ഥിക്കുന്നു.  'നിങ്ങളുടെ സമ്മതിദാനാവകാശം വിമെൻസ് ഫോറം ചെയർ എന്ന നിലയിൽ തനിക്ക് രേഖപ്പെടുത്തി തന്നെ വിജയിപ്പിക്കണം എന്ന്' നിഷ മാത്യൂസ് അഭ്യർത്ഥിച്ചു . 

https://www.facebook.com/NishaLiveLaughLove?mibextid=LQQJ4d

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക