Image

ഫോമാ കൺവൻഷൻ അഭൂതപൂർവമായ വിജയത്തിലേക്ക്

Published on 17 July, 2024
ഫോമാ കൺവൻഷൻ അഭൂതപൂർവമായ വിജയത്തിലേക്ക്

അടുത്ത മാസം (ഓഗസ്റ് 8 -11)  ഡൊമിനിക്കൻ  റിപ്പബ്ലിക്കിലുള്ള പുൻറക്കാനായിലെ ബാർസലോ ബവാരോ പാലസ് ഫൈവ് സ്റ്റാർ ഫാമിലി റിസോർട്ടിൽ നടക്കുന്ന ഫോമാ കൺവൻഷൻ അഭൂതപൂർവമായ വിജയത്തിലേക്ക്.

ഫോമാ ആദ്യം ബുക്ക് ചെയ്തിരുന്നത് 300 റൂമുകളാണ്. അത് പെട്ടെന്ന് തന്നെ  തീർന്നതിനാൽ, 50 മുറികൾ കൂടി ലഭ്യമാക്കി. അതും ബുക്ക് ചെയ്തു കഴിഞ്ഞു.

ഈ സാഹചര്യത്തിൽ രജിസ്‌ട്രേഷൻ July 18 വ്യാഴാഴ്ച അവസാനിക്കും. അതിനു ശേഷം കൺവൻഷനിൽ പങ്കെടുക്കുക എളുപ്പമായിരിക്കില്ലെന്നു പ്രസിഡന്റ് ഡോ. ജേക്കബ് തോമസ്, സെക്രട്ടറി ഓജസ് ജോൺ , ട്രഷറർ ബിജു തോണിക്കടവിൽ എന്നിവർ ചൂണ്ടിക്കാട്ടി.  ഹോട്ടലിൽ നേരിട്ട് മുറി സംഘടിപ്പിച്ചാലും രജിസ്റ്റർ ചെയ്യാതെ കൺവൻഷനിൽ പങ്കെടുക്കാനോ വോട്ട് ചെയ്യാനോ പറ്റില്ല.



ഇത്തവണ  1200 മുതൽ 1500 വരെ ആളുകൾ ബാങ്ക്‌വറ്റിനുണ്ടാകുമെന്ന കണക്കുകൂട്ടലിൽ രണ്ടായിരം പേർക്കിരിക്കാവുന്ന  ഹാളാണ് സജ്ജീകരിക്കുന്നതെന്ന്  ഡോ. ജേക്കബ് തോമസ് പറഞ്ഞു.  അത് പോലെ അംഗസംഘടനകളിൽ നിന്നും അംഗങ്ങളിൽ നിന്നും വലിയ പിന്തുണയാണ് കൺവൻഷനു ലഭിച്ചിരിക്കുന്നത്. കൺവൻഷനിൽ ഡയമണ്ട്, പ്ലാറ്റിനം സ്പോൺസർമാരായി  ഇത്രയധികം അംഗങ്ങൾ ഇതിനു  മുൻപ് മുന്നോട്ടു വന്നിട്ടുള്ളതായി അറിവില്ല. അതിനാൽ തന്നെ സാമ്പത്തികമായ പ്രശ്നങ്ങൾ പ്രതീക്ഷിക്കുന്നുമില്ല-അദ്ദേഹം പറഞ്ഞു.

മിച്ചം വരുന്ന തുക ഉപയോഗിച്ച് കേരളത്തിൽ പത്തു വീടുകളെങ്കിലും  നൽകാൻ കഴിയുമെന്ന് പ്രതീക്ഷിക്കുന്നു .  

കേരളത്തിൽ നിന്ന് ഏതെങ്കിലും മന്ത്രി എത്തുമെന്ന് പ്രതീക്ഷ  ഉണ്ട്.   അതിനു അനുമതിക്ക് നേരത്തെ തന്നെ അപേക്ഷ നൽകിയിട്ടുണ്ട്. സാംസ്കാരിക നായകരും കലാകാരന്മാരുടെ  സംഘവും എത്തും.
എക്സിക്യൂട്ടിവ്  കമ്മിറ്റി അംഗങ്ങൾ അടുത്തിയിടക്ക് വീണ്ടും റിസോർട്ട് സന്ദർശിച്ച് സൗകര്യങ്ങളെല്ലാം പരിശോധിച്ചു. ഒന്നിനും ഒരു കുറവും വരാതെ എല്ലാവരെയും സ്വീകരിക്കാനുള്ള നടപടികൾ പൂർത്തിയായി. പങ്കെടുക്കുന്നവർ ഇത് എന്നും മനസ്സിൽ സൂക്ഷിക്കുന്ന അനുഭവമായിരിക്കുമെന്ന് ,വൈസ് പ്രസിഡണ്ട് സണ്ണി വള്ളിക്കളം, ജോയൻറ് സെക്രട്ടറി ഡോ.  ജയ്മോള്‍ ശ്രീധർ, ജോ.  ട്രഷറർ ജെയിംസ് ജോർജ് , കൺവെൻഷൻ ചെയർമാൻ തോമസ് സാമുവൽ (കുഞ്ഞ്  മാലിയിൽ)  എന്നിവരും ചൂണ്ടിക്കാട്ടി 

Join WhatsApp News
പുലിമുരുകൻ 2024-07-18 14:56:09
അപ്പോ ഈ സാറന്മാർ ഇത്രയും വലിയ പുലികളായിരുന്നോ!
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക