Image

ഫൊക്കാനാ ഇലക്ഷന്‍ ജൂലൈ 19 വെള്ളി, 10 മുതല്‍ 3 വരെ. എല്ലാ ഒരുക്കങ്ങളും പൂര്‍ത്തിയായി.

ജോര്‍ജി വര്‍ഗീസ്, ഇലക്ഷന്‍ കമ്മറ്റി മെമ്പര്‍ Published on 17 July, 2024
ഫൊക്കാനാ ഇലക്ഷന്‍ ജൂലൈ 19 വെള്ളി, 10 മുതല്‍ 3 വരെ. എല്ലാ ഒരുക്കങ്ങളും പൂര്‍ത്തിയായി.

വാഷിംഗ്ടന്‍ ഡി.സി : ഫൊക്കാന ചരിത്രത്തിലെ ഏറ്റവും വലിയ തെരഞ്ഞെടുപ്പിന് വാഷിംഗ്ടന്‍  കണ്‍വെന്‍ഷന്‍ തയാറെടുക്കുകയാണ്. 

കണ്‍വെന്‍ഷന്റെ രണ്ടാം ദിവസം രാവിലെ 9 മണിക്കുള്ള ജനറല്‍ കൗണ്‍സിലിനു ശേഷം 10 മണിക്ക്  ഇലക്ഷന്‍ആരംഭിക്കും. 

3 പ്രസിഡന്റ് സ്ഥാനാര്‍ഥികള്‍ ഉള്‍പ്പെടെ 80 പേര്‍ വിവിധ സ്ഥാനങ്ങളിലേക്ക് മാറ്റുരക്കുന്നു. 80 അംഗസംഘടനകളെ പ്രതിനിധീകരിച്ചു 700 ഓളം ഡെലിഗേറ്റുകളാണ് വിജയികളെ നിര്‍ണ്ണയിക്കുന്നത്. 3 മണി വരെ വോട്ട് ചെയ്യാന്‍ അവസരമുണ്ട്. ഡെലിഗേറ്റ് ലിസ്റ്റില്‍ പേരുള്ള വോട്ടര്‍മാര്‍ക്കൂ മാത്രമേ വോട്ടിങ്ങില്‍ പങ്കെടുക്കാനാവൂ. 

ഐഡന്റിഫിക്കേഷന്‍ കാണിച്ചു വോട്ടിങ് ഹാളില്‍ കയറ്റുന്നത് ലോ-എന്‍ഫോഴ്സ്‌മെന്റ് പ്രതിനിധികള്‍ ആയിരിക്കും. ഇലക്ഷന്‍ ഹാളിലെ തിരക്ക് ഒഴിവാക്കാനായി മൊത്തം ഡെലിഗേറ്റുകളെ 3 ഗ്രൂപ്പായി തരംതിരിച്ചിട്ടുണ്ട്. 

അമേരിക്കയിലെ പ്രസിദ്ധമായ ഒരു പ്രഫഷണല്‍ തെരഞ്ഞെടുപ്പു കമ്പനിയാണ് ഇലക്ഷന്‍ നടത്തുകയും ഫലം നിര്‍ണ്ണയിക്കയും ചെയ്യുന്നത്.

സ്ഥാനാര്‍ഥികളുടെ പ്രതിനിധികള്‍ക്ക് വോട്ടിങ് ഹാളിലിരുന്നു മുഴുവന്‍ വോട്ടിങ് പ്രക്രിയയും നിരീക്ഷിക്കാന്‍ അവസരം നല്‍കും. 

തങ്ങള്‍ ആഗ്രഹിക്കുന്ന സ്ഥാനാര്‍ഥിക്ക് നിര്‍ദേശിച്ചിട്ടുള്ള ബോക്‌സില്‍ വോട്ട് ചെയ്തു (ബോക്‌സ് ഫില്‍ചെയ്യണം) ബാലട്ട് പെട്ടിയില്‍ നിക്ഷേപിക്കണം. സ്‌കാന്‍ ചെയ്യേണ്ടിയതിനാല്‍ ബാലറ്റ് മടക്കാന്‍ പാടില്ല. ഓരോ സ്ഥാനത്തിനും നിര്‍ദേശിച്ചിട്ടുള്ള പൊസിഷന്‍സില്‍ കൂടുതല്‍ വോട്ട് ചെയ്താല്‍ ആ പൊസിഷനിലെ വോട്ട് അസാധുവാകും. ഉദാഹരണത്തിന് കമ്മറ്റി മെമ്പര്‍ യൂ.എസ്.എ ക്കൂ 15 പൊസിഷനുകളാണ് ഉള്ളത് എന്നു ബാലറ്റില്‍ രേഖപ്പെടുത്തിയിട്ടുണ്ട്. 15 പേരില്‍ കൂടുതല്‍ പേര്‍ക്ക് വോട്ട് ചെയ്താല്‍ ആ സ്ഥാനത്തേക്കുള്ള വോട്ട് അസാധുവാകും. 

3 മണിക്കൂ വോട്ടിങ് അവസാനിക്കുമ്പോള്‍ ലൈനില്‍ ശേഷിക്കുന്ന എല്ലാവര്‍ക്കും വോട്ടു ചയ്യാം.
ഇലക്ഷന്റെ സുഗമമായ നടത്തിപ്പിന് ഉതകുമാറ്,  മത്സരിക്കുന്ന 3 പ്രസിഡന്റ് സ്ഥാനാര്‍ഥികളായ ലീലാ മാരേട്ട്, ഡോ. കലാ ഷാഹി, സജിമോന്‍ ആന്റണി എന്നിവരെയും, ഫൊക്കാന പ്രസിഡന്റ് ഡോ.ബാബു സ്റ്റീഫന്‍, ബോര്‍ഡ് ഓഫ് ട്രസ്റ്റീ ചെയര്‍മാന്‍ സജി പോത്തന്‍ എന്നിവരെയും ഉള്‍പ്പെടുത്തി ഇലക്ഷന്‍ കമ്മറ്റി ഒരൂ യോഗം വിളിച്ചു മത്സരാര്‍ഥികളുടെ അഭിപ്രായങ്ങളും ആശങ്കകളും കേള്‍ക്കയും പരിഹരിക്കാന്‍ ശ്രമിക്കയും ചെയ്തിരുന്നു. 

ഫൊക്കാന  ഇലക്ഷന്‍ സുതാര്യവും നിഷ്പക്ഷവുമായി നടത്താന്‍ എല്ലാ മുന്‍ ഒരുക്കങ്ങളും നടത്തിയിട്ടുള്ളതായി ഇലക്ഷന്‍ കമ്മറ്റി ചെയര്‍മാന്‍ ഫിലിപ്പോസ് ഫിലിപ്പ്, മെമ്പര്‍ രായ ജോര്‍ജി വര്‍ഗീസ്, ജോജി തോമസ് എന്നിവര്‍ വ്യക്തമാക്കി.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക