Image

ഫൊക്കാനക്ക് കര്‍മ്മനിരതനായ സെക്രട്ടറിയായി ജോര്‍ജ് പണിക്കര്‍:

ജെയ്ബു കുളങ്ങര (മുന്‍ എക്‌സി. വൈസ് പ്രസിഡന്റ്, ഫൊക്കാന) Published on 18 July, 2024
ഫൊക്കാനക്ക് കര്‍മ്മനിരതനായ സെക്രട്ടറിയായി ജോര്‍ജ് പണിക്കര്‍:

ഫൊക്കാന 2024-26 പ്രവര്‍ത്തന കാലയളവിലേക്കുള്ള ഭരണ സമിതി തെരെഞ്ഞെടുപ്പില്‍ 'ടീം ലെഗസി' പാനലില്‍ ജനറല്‍ സെക്രട്ടറിയായി ജോര്‍ജ് പണിക്കര്‍ മത്സരിക്കുന്ന വിവരം ഇതിനോടകം അറിഞ്ഞിരിക്കുമല്ലോ.

ചിക്കാഗോയില്‍ നടന്ന രണ്ടാമത് ഫൊക്കാന കണ്‍വെന്‍ഷന്‍  (1988) മുതല്‍ ഫൊക്കാനയുടെ പ്രവര്‍ത്തനങ്ങളില്‍ സജീവ സാന്നിധ്യമാണ് ഞാനും ജോര്‍ജ് പണിക്കരും. നാഷണല്‍ കമ്മറ്റി അംഗമായിരുന്ന പണിക്കര്‍ 2022-24 ഭരണസമിതിയില്‍ അഡിഷണല്‍ അസ്സോസിയേറ്റ് ട്രഷറര്‍ ആയി പ്രവര്‍ത്തിച്ചുവരികയാണ്. 2023-ല്‍ തിരുവനന്തപുരത്തു വച്ച് നടന്ന കേരളാകണ്‍വന്‍ഷന്റെ അമരക്കാരില്‍ പ്രധാനിയായിരുന്നു. ഇല്ലിനോയി മലയാളി അസോസിയേഷന്റെ  (ഐ.എം.എ) മുന്‍ പ്രസിഡന്റും ദേശീയതലത്തില്‍ പ്രവര്‍ത്തിക്കുന്ന ട്രേഡ് യൂണിയന്‍ നേതാവുമായ ജോര്‍ജ് പണിക്കര്‍ സാമൂഹിക സാംസ്‌കാരിക രാഷ്ട്രീയ മണ്ഡലങ്ങളില്‍ ശ്രദ്ധേയനും സര്‍വോപരി അറിയപ്പെടുന്ന ഗായകനുമാണ്.

കേരളത്തില്‍ അടുത്തിടെ ഉണ്ടായ പ്രളയ സമയത്ത് ദുരിതാശ്വാസപ്രവര്‍ത്തനങ്ങള്‍ക്കായി 25 ലക്ഷം രൂപ സമാഹരിച്ച് ഞങ്ങളുടെ നേതൃത്വത്തില്‍ അര്‍ഹരായവര്‍ക്ക് സഹായങ്ങള്‍ നേരിട്ട് നല്‍കിയത് ഈ അവസരത്തില്‍ ഞാന്‍ ഓര്‍ക്കുകയാണ്. വ്യക്തിപരമായ നിലയിലും നിരവധി ജീവകാരുണ്യ പ്രവര്‍ത്തനങ്ങള്‍ക്ക് നേതൃത്വം നല്‍കുന്ന പണിക്കര്‍ നല്ലൊരു മനുഷ്യസ്‌നേഹിയാണ്.

ഫൊക്കാന പോലെ പാരമ്പര്യവും മേന്മയുമുള്ള സംഘടനയ്ക്കു വേണ്ടത് അത് സംരക്ഷിച്ചു മുന്നോട്ടു കൊണ്ടുപോകാന്‍ കഴിയുന്ന ഗുണമേന്മയുള്ള നേതൃത്വമാണ്.  
ഒരു സംഘടനയ്‌ക്കൊപ്പം പ്രവര്‍ത്തിക്കുമ്പോള്‍ അതിന്റെ വളര്‍ച്ചയും സമൂഹത്തിന്റെ വളര്‍ച്ചയും ലക്ഷ്യം വയ്ക്കുന്ന ജോര്‍ജ് പണിക്കര്‍ ഫൊക്കാന നേതൃത്വത്തിന് മുതല്‍ക്കൂട്ടായിരിക്കും. ടീം ലെഗസി പാനലില്‍ ജനറല്‍ സെക്രട്ടറി ആയി മത്സരിക്കുന്ന ജോര്‍ജ് പണിക്കര്‍ക്ക് നിങ്ങളുടെ വിലയേറിയ വോട്ടുകള്‍ രേഖപ്പെടുത്തി വിജയിപ്പിക്കണമെന്ന് ഓരോ ഡെലിഗേറ്റിനോടും വിനയപൂര്‍വ്വം അഭ്യര്‍ത്ഥിക്കുന്നു.
 

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക