Image

ഫൊക്കാന കൺവൻഷനു ഉജ്വല ഘോഷയാത്രയോടെ തുടക്കം; റെപ്. രാജാ കൃഷ്ണമൂർത്തി ഉദ്ഘാടനം ചെയ്‌തു

ജോസ് കാടാപ്പുറം Published on 18 July, 2024
ഫൊക്കാന കൺവൻഷനു  ഉജ്വല  ഘോഷയാത്രയോടെ തുടക്കം;  റെപ്. രാജാ കൃഷ്ണമൂർത്തി ഉദ്ഘാടനം ചെയ്‌തു

മെരിലാൻഡ്: കോൺഗ്രസിൽ താനടക്കമുള്ള ഇന്ത്യാക്കാരായ അഞ്ച് അംഗങ്ങളെ സമോസ കോക്കസ് എന്നാണ് വിശേഷിപ്പിക്കുന്നതെന്ന് കോൺഗ്രസ്മാൻ രാജ കൃഷ്ണമൂർത്തി. എന്നാൽ അത് പോരാ.  വടയും ഇഡ്ഡലിയും പകോടയുമെല്ലാം അവിടെ ഉണ്ടാവണം, ഇന്ത്യൻ പ്രാതിനിധ്യം ഇനിയും വർദ്ധിക്കണം  -നോര്‍ത്ത് ബേതസ്ഡ   മോണ്ട് ഗോമറി കൗണ്ടി കണ്‍വന്‍ഷന്‍ സെന്ററില്‍ ഫൊക്കാന കൺവൻഷൻ  ഉദ്ഘാടനം ചെയ്തു പ്രസംഗിക്കവേ  അദ്ദേഹം പറഞ്ഞു .

2020 ലെ സെൻസസ് പ്രകാരം ഏറ്റവും വേഗത്തിൽ വർദ്ധിക്കുന്ന കുടിയേറ്റക്കാർ ഇന്ത്യാക്കാരാണ് . അത് പോലെ ഏറ്റവും സമ്പന്നരുംനമ്മൾ  തന്നെ. അമേരിക്കയിലെ ആകെ ഡോക്ടർമാരിൽ പത്ത് ശതമാനം ഇന്ത്യാക്കാരാണ്. ഹോട്ടൽ മുറികളുടെ 60 ശതമാനം ദേശി ഉടമസ്ഥതയിലുള്ളതാണ്.   35 സ്പെല്ലിങ് ബീ ചാമ്പ്യരിൽ 25 പേര് ഇന്ത്യാക്കാരാണ്.

പക്ഷെ ഇവിടെ പ്രാദേശികമായി പറയുന്ന ഒരു ചൊല്ലുണ്ട്. നിങ്ങൾക്ക്  ഭക്ഷണത്തിനുള്ള ടേബിളിൽ സ്ഥാനമില്ലെങ്കിൽ നിങ്ങൾക്ക് മെനുവിലായിരിക്കും സ്ഥാനമെന്ന്. മറ്റുള്ളവർ നിങ്ങളെ തിന്നു കളയുമെന്ന്.

ഗോഡ്സ് ഓൺ കൺട്രിയിൽ നിന്ന് വന്നവർ സുന്ദരന്മാരും സുന്ദരികളുമാണെന്നു വിശേഷിപ്പിക്കാനും അദ്ദേഹം മറന്നില്ല .

അഭിമാനകരമായ ഈ കൺവൻഷൻ വേദിയിലേക്ക് ഏവരെയും സെക്രട്ടറി ഡോ. കല ഷഹി സ്വാഗതം ചെയ്തു.

കൺവൻഷനു തുടക്കം കുറിച്ച്  നടന്ന   ഘോഷയാത്രക്ക് ഫൊക്കാന പ്രസിഡന്റ് ഡോ. ബാബു സ്റ്റീഫൻ, സെക്രട്ടറി ഡോ. കല ഷഹി, ട്രഷറർ ബിജു ജോൺ കൊട്ടാരക്കര, ഫ്രാൻസിസ് ജോർജ് എംപി., മുൻ  അംബാസഡർ ടി.പി. ശ്രീനിവാസൻ തുടങ്ങിയവർ നേതൃത്വം നൽകി   

ഫൊക്കാന കൺവൻഷനു  ഉജ്വല  ഘോഷയാത്രയോടെ തുടക്കം;  റെപ്. രാജാ കൃഷ്ണമൂർത്തി ഉദ്ഘാടനം ചെയ്‌തു
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക