Image

പ്രവാസികൾക്ക് മാത്രമായി സാഹിത്യപുരസ്ക്കാരം വേണമെന്ന് ഫൊക്കാന സാഹിത്യസമ്മേളനത്തിൽ കവി മുരുകൻ കാട്ടാക്കട

ഉമ സജി Published on 19 July, 2024
പ്രവാസികൾക്ക് മാത്രമായി  സാഹിത്യപുരസ്ക്കാരം വേണമെന്ന്  ഫൊക്കാന സാഹിത്യസമ്മേളനത്തിൽ   കവി  മുരുകൻ കാട്ടാക്കട

മെരിലാൻഡ്: ഫൊക്കാന കൺ വൻഷനോടനുബന്ധിച്ച്  സാഹിത്യസമ്മേളനം പ്രശസ്ത കവി മുരുകൻ കാട്ടാക്കടയുടെ അദ്ധ്യക്ഷതയിൽ ബതസ്ഡാ നോർത് മാരിയട്ട്  കൺവെൻഷൻ സെന്ററിൽ  ഫൊക്കാന പ്രസിഡന്റ്  ഡോ. ബാബു സ്റ്റീഫൻ നിലവിളക്കു കൊളുത്തി ഉത്ഘാടനം ചെയ്തു.

മുരുകൻ കാടാക്കട അദ്ദേഹത്തിന്റെ കവിതകൾ ആലപിക്കുകയും എഴുത്തുകാർക്ക് സമൂഹത്തിനോടുള്ള പ്രതിബദ്ധതയെക്കുറിച്ച് ഊന്നിപ്പറയുകയും ചെയ്തു.  ഓരോ എഴുത്തുകാരനും സമൂഹത്തിലെ അനീതിക്കെതിരായി പ്രതികരിക്കാനുള്ള ഉപാധി ആക്കണം ഓരോ സൃഷ്ടിയും  എന്ന് അദ്ദേഹം പറഞ്ഞു. കവിത ആലാപനത്തിന്റ പ്രാധാന്യവും, കവിതകൾ അതിന്റെ ആത്മാവ് നഷ്ടമാകാത്ത രീതിയിൽ ആലപിയ്ക്കേണ്ടതിന്റെയും ആവശ്യകത അദ്ദേഹം എടുത്തുപറഞ്ഞു. അനുവാചകരിലേക്ക് കവിയുടെ ആത്മാംശമുള്ള കവിതകൾ അതിന്റെ പ്രാധാന്യവും ചാരുതയും ചോർന്നുപോകാതെ എത്തിയ്ക്കാൻ മികച്ച ആലാപനത്തിലൂടെ സാധിയ്ക്കും.  'കണ്ണട, ബാഗ്ദാദ്, ഉണരാത്ത പത്മതീർത്ഥങ്ങൾ' എന്നീ കവിതകൾ എഴുതാനുണ്ടായ സാഹചര്യത്തെക്കുറിച്ച് ശ്രോതാക്കളുടെ ചോദ്യത്തിന് അദ്ദേഹം മറുപടി പറഞ്ഞു.

തുടർന്നു എഴുത്തുകാരനും കവിയുമായ ജയിംസ് കുരീക്കാട്ടിലിന്റെ നേതൃത്വത്തിൽ നടന്ന കവിയരങ്ങിൽ ജേക്കബ് ജോൺ,  ഉമ സജി,  ജോസ് ചെരിപ്പുറം,  രാജു തോമസ്,   മുരളി ജെ നായർ,  സ്മിത കൊട്ടാരത്തിൽ, ശ്രീ ജയിംസ് കുരീക്കാട്ടിൽ,   എം പി ഷീല എന്നിവർ തങ്ങളുടെ കവിതകൾ ആലപിച്ചു.

മുരുകൻ കാട്ടാക്കട ആലപിയ്ക്കപ്പെട്ട കവിതകളെ വിശകലനം ചെയ്ത് തന്റെ ആസ്വാദനം അറിയിച്ചു. ഒരു കവിതയ്ക്ക് അഭിപ്രായം പറയാനും വിശകലനം ചെയ്യാനുമുള്ള ഏറ്റവും നല്ല നിരൂപകനും ആസ്വാദകനും  അതിന്റെ രചയിതാവു തന്നെ എന്ന്  അദ്ദേഹം  അഭിപ്രായപ്പെട്ടു. 



അമേരിക്കയിൽ കഴിവുറ്റ കവികളും എഴുത്തുകാരും ഉണ്ടെന്നും, അവരുടെ കൃതികൾക്ക് വേണ്ട രീതിയിലുള്ള അംഗീകാരം കേരളത്തിൽ ലഭിയ്ക്കാതെ പോകുന്നു എന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. പ്രവാസികൾക്ക് മാത്രമായി ഒരു സാഹിത്യപുരസ്ക്കാരം ഏർപ്പെടുത്തേണ്ടതിന്റെ പ്രാധാന്യത്തെപ്പറ്റിയും മലയാളം മിഷൻ ഏർപ്പെടുത്തിയ പ്രവാസി അവാർഡിനെക്കുറിച്ചും അദ്ദേഹം വിശദീകരിച്ചു

ഫൊക്കാന സാഹിത്യസംഘാടക സമിതിയുടെ പ്രവർത്തനങ്ങളെയും, സാഹിത്യസമ്മേളനം വിജയകരമാക്കാനുള്ള പരിശ്രമങ്ങളെയും അഭിനന്ദിച്ചു കൊണ്ട് പ്രസിഡന്റ്  ബാബു സ്റ്റീഫനും ജനറൽസെക്രട്ടറി ഡോ.  കല ഷാഹിയും തങ്ങളുടെ വാക്കുകളിൽ കമ്മിറ്റി അംഗങ്ങളോടുള്ള നന്ദി പ്രകടിപ്പിച്ചു. 

ഉമ സജി

പ്രവാസികൾക്ക് മാത്രമായി  സാഹിത്യപുരസ്ക്കാരം വേണമെന്ന്  ഫൊക്കാന സാഹിത്യസമ്മേളനത്തിൽ   കവി  മുരുകൻ കാട്ടാക്കടപ്രവാസികൾക്ക് മാത്രമായി  സാഹിത്യപുരസ്ക്കാരം വേണമെന്ന്  ഫൊക്കാന സാഹിത്യസമ്മേളനത്തിൽ   കവി  മുരുകൻ കാട്ടാക്കടപ്രവാസികൾക്ക് മാത്രമായി  സാഹിത്യപുരസ്ക്കാരം വേണമെന്ന്  ഫൊക്കാന സാഹിത്യസമ്മേളനത്തിൽ   കവി  മുരുകൻ കാട്ടാക്കടപ്രവാസികൾക്ക് മാത്രമായി  സാഹിത്യപുരസ്ക്കാരം വേണമെന്ന്  ഫൊക്കാന സാഹിത്യസമ്മേളനത്തിൽ   കവി  മുരുകൻ കാട്ടാക്കട
Join WhatsApp News
Gopalakrisnan 2024-07-19 19:27:15
ഇവിടെ കണ്ടില്ലേ സാഹിത്യ സമ്മേളനത്തിൽ വെറും ശുഷ്കമായ സദസ്സ്. പ്രത്യേകിച്ച് വേദിയിലും വീതിയിലും അധികവും എഴുതാത്ത എഴുത്തുകാരും മറ്റുമാണ് കുത്തിയിരുന്ന് സാഹിത്യ അഭിപ്രായങ്ങൾ എഴുന്നള്ളിക്കുന്നത്. മിക്കവാറും എവിടെപ്പോയാലും ഇൻഫ്ലുവൻസ ഉള്ളവർക്കും മറ്റു പല മാനദണ്ഡങ്ങൾ കണക്കാക്കി സാഹിത്യ അവാർഡുകളും പൊന്നാടകളും ആചാര, ആചാര്യ പട്ടവും പദവികളും വാരിക്കോരി വെച്ച് കീശി കൊടുക്കും. സത്യത്തിൽ ജനകീയരായ എഴുത്തുകാരെ, പദവികൾ ആഗ്രഹിക്കാത്ത എഴുത്തുകാരിയും ഇവിടെ കാണുന്നില്ല.
Balattan 2024-07-19 22:08:29
ആളുകൾക്ക് മനസ്സിലാകാത്ത ഭാഷയിൽ, ജനങ്ങളുടെ വിഷയം എടുത്ത് എഴുതുന്ന എഴുത്തുകാരെ, കഥാകാരന്മാരെ, ലേഖകരെ, കവികളെ, ഇവിടെ അധികമായി കാണുന്നില്ല. വളരെ കുറച്ചുപേരുണ്ട്. എന്നാലും അധികവും എഴുതാത്ത എഴുത്തുകാരൻ എന്ന നടിക്കുന്നവരെയും പൊന്നാടയുടെയും പലകങ്ങളുടെയും പുറകെ ഓടുന്നവരെയും ഒക്കെയാണ് കാണുന്നത്. ഒരുകാലത്ത് മുട്ടത്ത് വർക്കിയെ എല്ലാവരും പിറകിൽ ഇരുത്തിയിരുന്നു. അദ്ദേഹത്തിൻറെ ഒരു അംഗീകാരവും ആരും കൊടുത്തിരുന്നില്ല. എന്നാൽ അദ്ദേഹം ആയിരുന്നു ഏറ്റവും വലിയ ജനകീയ എഴുത്തുകാരൻ അക്കാലത്ത്. അതേമാതിരിയുള്ള ജനകീയനായ എഴുത്തുകാർ കുറച്ചുപേർ അമേരിക്കയിലും ഉണ്ട്. പക്ഷേ അവർ രംഗത്ത് വരുന്നില്ല. അവർക്ക് അവാർഡുകൾ കിട്ടുന്നില്ല. അവർ അധികവും ഒച്ചപ്പാട് ഉണ്ടാക്കാത്ത സാധുക്കളാണ്. അവരെ ഒരുപക്ഷേ ഇത്തരം സദസ്സുകളിൽ കണ്ടു എന്നിരിക്കില്ല. അതിനാൽ അത്തരം സാഹിത്യകാരന്മാരോടൊപ്പം ഇവിടെ സന്നിഹിതരായിരിക്കുന്ന സദസ്സിനും അഭിനന്ദനങ്ങൾ അഭിവാദ്യങ്ങൾ.
(ഡോ . കെ) 2024-07-19 23:45:02
സഹ ജീവിതം ജനിപ്പിക്കുന്നതാണ് സാഹിത്യം.അതീവ രാഷ്ട്രീയ താല്പര്യങ്ങൾ മൂലം എഴുത്തിന്റെ മാത്രമല്ല , എഴുത്തുകാരന്റെയും വിലയിടിയുന്നു. ശ്രീ.ഗോപാലകൃഷ്‌ണൻ ഉന്നയിച്ച ആശയ ഭേദങ്ങൾ ന്യായം തന്നെ.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക