മെരിലാൻഡ്: ഫൊക്കാനയിൽ എല്ലാവരും ഒറ്റക്കെട്ടായി മുന്നോട്ടു പോകുമെന്നു നിയുക്ത പ്രസിഡണ്ട് സജിമോൻ ആന്റണി പറഞ്ഞു. മത്സരിച്ച എല്ലാവർക്കും ആശംസകൾ.
ഒന്നരവർഷമായുള്ള പ്രവർത്തനത്തിന്റെ ഫലമാണ് ഈ വിജയം. വിജയത്തെപ്പറ്റി ഒരിക്കലും സംശയമുണ്ടായിരുന്നില്ല. ഫൊക്കാനയുടെ ചരിത്രത്തിൽ ഇത്രയധികം ഡെലിഗേറ്റുകൾ വോട്ട് ചെയ്ത മറ്റൊരു ഇലക്ഷനില്ല-സജിമോൻ ചൂണ്ടിക്കാട്ടി. (see link)
https://youtube.com/shorts/3GMFnJ3HTvE?feature=shared
അതെ സമയം, ജനറൽ ബോഡിയിൽ പ്രസിഡന്റ് ബാബു സ്റ്റീഫൻ ശക്തമായ നിലപാടുകൾ സ്വീകരിച്ചത് കൊണ്ടാണ് ഒരു പ്രശ്നവും ഇല്ലാതെ ഇലക്ഷൻ നടന്നതെന്നു നിരീക്ഷകർ കരുതുന്നു. ജനറൽ ബോഡിയിൽ ഒച്ചപ്പാടും ബഹളവും ഉണ്ടാക്കി ഇലക്ഷൻ നീട്ടി വയ്പ്പിക്കുമെന്ന് സംശയിച്ചിരുന്നെങ്കിലും ബാബു സ്റ്റീഫന്റെ ശക്തമായ നിലപാട് മൂലം അതിനൊന്നും സാധ്യത ഉണ്ടായില്ല.
ലീല മാരേട്ടിന്റെ വോട്ട് കൂടി കല ഷഹിക്കു ലഭിച്ചിരുന്നുവെങ്കിലും ജയിക്കാനുള്ള സാധ്യത ഇല്ലായിരുന്നു എന്നാണ് വോട്ട് നില വ്യക്തമാക്കുന്നത്.
സജിമോൻ ടീമിന്റെ വിജയം അപ്രതീക്ഷിതമല്ലായിരുന്നുവെങ്കിലും ടീമിലെ എല്ലാവരും വിജയിക്കുക എന്നത് ആരും പ്രതീക്ഷിച്ചിരുന്നില്ല.