വാറ്റ്‌ഫോര്‍ഡ്: പൊതുജന സേവകനും, മികച്ച ഭരണാധികാരിയും, കാരുണ്യനിധിയുമായിരുന്ന അന്തരിച്ച ഉമ്മന്‍ ചാണ്ടിയുടെ വേര്‍പാടിന്റെ ഒന്നാം വാര്‍ഷിക ദിനത്തില്‍ അനുസ്മരണവും, പുഷ്പാര്‍ച്ചനയും സംഘടിപ്പിച്ചു കൊണ്ട് ഒഐസിസി വാട്ഫോര്‍ഡ്. വാട്ഫോര്‍ഡില്‍ നടത്തിയ ഉമ്മന്‍ ചാണ്ടി അനുസ്മരണം അദ്ദേഹത്തിന്റെ സ്‌നേഹ - കാരുണ്യ - കരുതലിന്റെയും, പൊതുജന സേവനത്തിന്റെയും, ഭരണ തന്ത്രജ്ഞതയുടെയും, മഹത്തായ രാഷ്ട്രീയ നേതൃത്വത്തിന്റെയും അനുസ്മരണകള്‍ പങ്കു വെക്കുന്നതായി.
ഒഐസിസി വാറ്റ്‌ഫോര്‍ഡ് യുണിറ്റ് പ്രസിഡണ്ടും, യുക്മ ലീഡറുമായ സണ്ണിമോന്‍ മത്തായി ഉമ്മന്‍ ചാണ്ടി അനുസ്മരണ യോഗത്തില്‍ അദ്ധ്യക്ഷം വഹിച്ചു സംസാരിച്ചു. ഉമ്മന്‍ ചാണ്ടിയുടെ ഫോട്ടോക്ക് മുമ്പില്‍ തിരി തെളിച്ച് ബൈബിള്‍ വായിച്ചു കൊണ്ട് ജോണ്‍ തോമസ് നടത്തിയ ആമുഖ പ്രാര്‍ത്ഥന ഉമ്മന്‍ ചാണ്ടിയുടെ സ്മൃതിമണ്ഡപത്തില്‍ നിത്യേന എത്തുന്ന ജനസമൂഹം മെഴുതിരികള്‍ കത്തിച്ചും, കരഞ്ഞും ഒരു പുണ്യാത്മാവിനോട് പ്രാര്‍ത്ഥനകള്‍ അര്‍പ്പിക്കുവാന്‍ എത്തുന്ന അതേ ഓര്‍മ്മ ഉണര്‍ത്തുന്നതായി.
ഒഐസിസി നാഷണല്‍ വര്‍ക്കിങ് പ്രസിഡണ്ട് സുജു കെ ഡാനിയേല്‍ സ്വാഗതം ആശംസിക്കുകയും ഉമ്മന്‍ചാണ്ടി സാറിന്റെ നേതൃത്വ പാടവവും, നിശ്ചയ ദാര്‍ഢ്യതയും എടുത്തു പറയുകയും ചെയ്തു. ഒഐസിസി നാഷണല്‍ പ്രസിഡണ്ട് മോഹന്‍ദാസ് ഭദ്രദീപം തെളിച്ചു കൊണ്ട് യോഗം ഉദ്ഘാടനം ചെയ്തു. ഉമ്മന്‍ ചാണ്ടി സാറുമായി കണ്ടു മുട്ടിയ വിവരങ്ങള്‍ പങ്കുവെക്കുകയും, അദ്ദേഹത്തിന്റെ സ്‌നേഹാര്‍ദ്രമായ കരുതലിന്റെ അനുഭവം എടുത്തു പറയുകയും ചെയ്തു.
ഉമ്മന്‍ ചാണ്ടിയുടെ ഫോട്ടോക്ക് മുമ്പില്‍ ആദരവര്‍പ്പിച്ചുകൊണ്ട് സൂരജ് കൃഷ്ണന്റെ നേതൃത്വത്തില്‍ പുഷ്പാര്‍ച്ചന നടത്തി.കണ്ണീരണിഞ്ഞു പൂക്കളുമായി വഴിയോരങ്ങള്‍ ഉമ്മന്‍ ചാണ്ടി സാറിന്റെ ഭൗതീക ശരീരം ഒരു നോക്ക് കാണുവാന്‍ നിരന്ന ജന വികാരം സൂരജ് കൃഷ്ണന്‍ അനുസ്മരിച്ചപ്പോള്‍ സദസ്സില്‍ വേദന പൊടിക്കുന്നതായി.
വാറ്റ്‌ഫോഡിലെ സംസ്‌കാരിക നായകനും പെയ്‌തൊഴിയാത്ത മഴ എന്ന നോവലിന്റെ ഗ്രന്ഥകര്‍ത്താവും മായ കെ പി മനോജ്കുമാര്‍ പുഷ്പാ അര്‍ച്ചനക്ക് തുടക്കം കുറിച്ചു.
കേരളം കണ്ട ഏറ്റവും മികച്ച മുഖ്യ മന്ത്രിയും, വികസനോന്മുഖനും, അന്താരാഷ്ട്ര തലത്തില്‍ അംഗീകാരം കിട്ടിയിട്ടുള്ള ജനനായകനുമായിരുന്നു അന്തരിച്ച ഉമ്മന്‍ചാണ്ടിയെന്നും, മഹാബലി യുഗം പോലെ തന്നെ കാലം ഉമ്മന്‍ചാണ്ടി യുഗവും അനുസ്മരിക്കുന്ന കാലം വരുമെന്ന് അപ്പച്ചന്‍ കണ്ണഞ്ചിറ അഭിപ്രായപ്പെട്ടു. കവിയത്രിയും പൊതുപ്രവര്‍ത്തകയുമായ റാണി സുനില്‍ ഉമ്മന്‍ ചാണ്ടി സാറിന്റെ വേര്‍പ്പാടിലൂടെ ഉണ്ടായ നഷ്ടബോധത്തിന്റെയും, സമൂഹം അദ്ദേഹത്തെ മാതൃകയാക്കേണ്ടതിന്റെ ആവശ്യകതയും പരാമര്‍ശിച്ചു.
ഒഐസിസി നാഷണല്‍ വൈസ് പ്രസിഡണ്ട് അന്‍സാര്‍ അലി, മുന്‍ ആലപ്പുഴ ഡിസിസി മെമ്പര്‍ റോജിന്‍ സാഹാ, അനഘ സുരാജ്, കൊച്ചുമോന്‍ പീറ്റര്‍, ലിബിന്‍ കൈതമറ്റം, ജോണ്‍ പീറ്റര്‍, എന്നിവര്‍ അനുസ്മരണങ്ങള്‍ നടത്തി. ബിജു മാതൃുവിന്റെ നന്ദി പ്രകാശനത്തിന് ശേഷം യോഗം പിരിഞ്ഞു. സ്‌നേഹ വിരുന്നും ഒരുക്കിയിരുന്നു.