Image

സജിമോന്‍ ആന്റണി പ്രസിഡന്റ്; ശ്രീകുമാർ ഉണ്ണിത്താൻ സെക്രട്ടറി; പുതിയ ടീം സത്യപ്രതിജ്ഞ ചെയ്തു

വിൻസന്റ് ഇമ്മാനുവൽ Published on 21 July, 2024
സജിമോന്‍ ആന്റണി പ്രസിഡന്റ്; ശ്രീകുമാർ ഉണ്ണിത്താൻ സെക്രട്ടറി; പുതിയ  ടീം സത്യപ്രതിജ്ഞ ചെയ്തു

മെരിലാന്‍ഡ്: ഫൊക്കാന കണ്‍വന്‍ഷന്‍ സമാപന വേദിയില്‍ പുതിയ പ്രസിഡന്റ് സജിമോന്‍ ആന്റണി, സെക്രട്ടറി ശ്രീകുമാർ ഉണ്ണിത്താൻ, ട്രഷറർ ജോയ് ചാക്കപ്പൻ, മറ്റ് ടീമംഗങ്ങൾ എന്നിവർ  സത്യപ്രതിജ്ഞ ചെയ്ത് അധികാരമേറ്റു. ഇലക്ഷന്‍ കമ്മിറ്റി ചെയര്‍മാന്‍ ഫിലിപ്പോസ് ഫിലിപ്പ് സത്യവാചകം ചൊല്ലിക്കൊടുത്തു.

അധികാരമേറ്റ ശേഷം ചെയ്ത ഹ്രസ്വ പ്രസംഗത്തില്‍ ചെറിയ സ്വപ്‌നങ്ങള്‍ കാണേണ്ട സംഘടനയല്ല ഫൊക്കാന എന്നു പറഞ്ഞാണ് തങ്ങള്‍ ഡ്രീം ടീമിന് രൂപം കൊടുത്തതെന്ന് സജിമോന്‍ ആന്റണി അനുസ്മരിച്ചു .

ഇലക്ഷനില്‍ ശക്തമായ മത്സരം കാഴ്ചവെച്ച രണ്ട് എതിര്‍ ടീമുകള്‍ക്കും നന്ദി പറയുന്നു. ലോകത്തില്‍ മാറ്റം ഒഴിച്ച് മറ്റൊന്നും സ്ഥിരമല്ല. ഒരാള്‍ക്ക് തനിച്ച് വലിയ കാര്യങ്ങള്‍ പറ്റിയില്ലെന്ന് വരാം. എന്നാല്‍ ജലാശയത്തില്‍ വന്ന് വീഴുന്ന കല്ല് ഓളങ്ങള്‍ ഉണ്ടാക്കുന്നു.

ബാബു സ്റ്റീഫന്‍ നേതൃത്വമേറ്റ 2022-ല്‍ ഫൊക്കാനയ്ക്ക് വലിയ മാറ്റമുണ്ടായി. ഇനിയും അത് ആവര്‍ത്തിക്കും.

ഞങ്ങൾക്കെതിരെ  മത്സരിച്ചവരെ ഞങ്ങള്‍ അംഗീകരിക്കും. ഞങ്ങളേയും  അംഗീകരിക്കണമെന്നഭ്യര്‍ത്ഥിക്കുന്നു. 'ടീം ലഗസി'യുടെ ഭാഗമായിരുന്ന എല്ലാവരോടും അഭിനന്ദനവും സ്‌നേഹവും അറിയിക്കുന്നു. നമുക്ക് ഒരുമിച്ച് പ്രവര്‍ത്തിക്കാം.

ഇലക്ഷന്‍ കമ്മിറ്റി ചെയര്‍ ഫിലിപ്പോസ് ഫിലിപ്പിന്റെ പ്രസംഗത്തില്‍ പ്രസിഡന്റ് ബാബു സ്റ്റീഫന്റെ കര്‍മ്മശേഷികൊണ്ടാണ് കണ്‍വന്‍ഷനും ഇലക്ഷനും ഇത്ര ഭംഗിയായി പോയതെന്ന് ചൂണ്ടിക്കാട്ടി. ഇത്രയും ആളുകള്‍ പങ്കെടുക്കുന്ന ഇലക്ഷന്‍ മുമ്പുണ്ടായിട്ടില്ല. 557 പേര്‍ വോട്ട് ചെയ്തു.

നീതിപൂര്‍വ്വവും സുതാര്യവുമായാണ് ഇലക്ഷന്‍ നടന്നത്. അതിന് സഹകരിച്ച എല്ലാവർക്കും  അദ്ദേഹം നന്ദി പറഞ്ഞു .

കണ്‍വന്‍ഷന്‍ ചെയര്‍ ജോണ്‍സണ്‍ തങ്കച്ചന്‍ സ്വാഗതവും ട്രഷറര്‍ ബിജു ജോണ്‍ കൊട്ടാരക്കര നന്ദിയും പറഞ്ഞു.

സജിമോന്‍ ആന്റണി പ്രസിഡന്റ്; ശ്രീകുമാർ ഉണ്ണിത്താൻ സെക്രട്ടറി; പുതിയ  ടീം സത്യപ്രതിജ്ഞ ചെയ്തുസജിമോന്‍ ആന്റണി പ്രസിഡന്റ്; ശ്രീകുമാർ ഉണ്ണിത്താൻ സെക്രട്ടറി; പുതിയ  ടീം സത്യപ്രതിജ്ഞ ചെയ്തുസജിമോന്‍ ആന്റണി പ്രസിഡന്റ്; ശ്രീകുമാർ ഉണ്ണിത്താൻ സെക്രട്ടറി; പുതിയ  ടീം സത്യപ്രതിജ്ഞ ചെയ്തു
Join WhatsApp News
Fokana Well wisher 2024-07-22 20:21:42
FOKANA is not so important for 99 % of Malayalees. However around 99.99% of the Malayalees do not approve this election. Here the election violated USA non profit association principles and the constitution of FOKANA. There was no democracy, no freedom of speech. no dialogue. The election commission and the president was supporting the Sajimon Antoney team vehamentaly by vilating all decency. The voter delagates were just picked up just like some Bengala desh athithi thozhlalies from fectious associations, that those does not exist at all. Newley created bogus associations. For many of such association, just husband and wife association. The correction and vote rigging all involved. We people will boycot the bougus results. We do not cooperate the false and bogus winners. In our eyes Dr. Shahi is the president. The humble people headedd by Dr. Shahi we support. The other team "murdabad" the fake dream team down down.
Naradahan 2024-07-24 00:43:02
Hire the trump team of lawyers and file law suits in every state of US and in every country. trump is still fighting for 2020. Those who failed claim the election was corrupt. 99% of Malayalees don't care and don't know foma or fokkana. But as far as i know the election was fair, and democratic. Those who complain had enough time to complain and resolve problems. Instead, you copied maggas. You don't like the results? get out form more associations.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക