അവിസ്മരണീയമായ സന്തോഷത്തിന്റെ അനുഭവങ്ങളാണ് 21 ാമത് വാഷിങ്ടണ്‍ ഫൊക്കാന സമ്മേളനത്തെ കുറിച്ച് എനിക്ക് പറയാനുള്ളത് പതിവുപോലെ കുറ്റമറ്റ രജിസ്ട്രേഷന്‍ , പ്രോഗ്രാമുകള്‍ , മികച്ച ഭക്ഷണം (അമേരിക്കന്‍ ആന്‍ഡ് കേരള സ്‌റ്റൈല്‍) ,മാരിയറ്റിലെ 3 ദിവസത്തെ താമസം .
, മുരുകന്‍ കാട്ടാക്കടയുടെ കവിതള്‍ ചൊല്ല് ഉണര്‍ത്തിയ സാഹിത്യ സമ്മേളനങ്ങള്‍ ,ബിസിനസ് മീറ്റ് , മീഡിയ സെമിനാര്‍ ,അവാര്‍ഡ് സമര്‍പ്പണം ,മിസ് മലയാളി മങ്ക , മിസ് ഫൊക്കാന മത്സരങ്ങള്‍ വാശിയേറിയ എലെക്ഷന്‍,ഇലെക്ഷന്‍ കമ്മീഷന്‍ അധികാരകൈമാറ്റം ജയിച്ച ടീമിന് നല്‍കുന്ന ചടങ്ങു വരെ സമാധാന പൂര്‍വം കൊണ്ടെത്തിച്ചത് , വോട്ട് ദിവസം അമേരിക്കന്‍ എലെക്ഷന്‍ ഏജന്‍സിയുടെ മികവ്.
നാട്ടില്‍ നിന്നെത്തിയ മുകേഷ് എം എല്‍ എ , ഫ്രാന്‍സിസ് ജോര്‍ജ് എംപി , മോന്‍സ് ജോസഫ് എം എല്‍ എ ,മാധ്യമ പ്രവര്‍ത്തകര്‍ നികേഷ് കുമാര്‍,രാകേഷ് , ന്യൂന പക്ഷ കമ്മിഷന്‍ അഡ്വ എ എ റഷീദ് . മുന്‍ അംബാസിഡര്‍ ശ്രീനിവാസന്‍ , മൂവി സ്റ്റാര്‍ അനീഷ് രവി (കാര്യം നിസാരം ഫെയിം ) ഫൊക്കാന മുന്‍ പ്രെസിഡെന്റ് മാര്‍ , ഡോക്ടര്‍ എം വി പിള്ളൈ എന്നി മഹത് വ്യക്തികളുടെ സാന്യധ്യം.
സര്‍വോപരി അമേരിക്കയിലെയും,കാനഡയിലെ യും വിവിധ സ്റ്റേറ്റ്കളില്‍ നിന്നെത്തിയ മതേതര സ്‌നേഹികളായ 1500 ഓളം സ്‌നേഹ സമ്പന്നരായ മനുഷ്യര്‍ , സ്‌നേഹ സൗഹൃദങ്ങള്‍ പങ്കിട്ട ഒരുപിടി നിമിഷങ്ങള്‍ ..എല്ലാവരും അഭിനന്ദനം അര്‍ഹിക്കുന്നു..
ഇലെക്ഷനില്‍ സജി മോന്‍ ആന്റണി ,ശ്രീകുമാര്‍ ഉണ്ണിത്താന്‍ ,ജോയ് ചക്കപ്പന്‍ ഇവരുടെ നേതൃത്വത്തില്‍ വരുന്ന രണ്ടു വര്‍ഷത്തെ ഫൊക്കാനയെ നയിക്കും .. സ്‌പോര്‍ട്‌സ് മാന്‍ സ്പിരിറ്റോടെ മത്സരിച്ച കല ഷാഹി , ലീല മാരേട്ട് എന്നിവരെ അഭിനന്ദിക്കുന്നു.
നല്ല സ്റ്റേജ് , സൗണ്ട് ആന്‍ഡ് വീഡിയോ ഷിജോ പൗലോസ് ,കൈരളി ടിവി പ്രൊഡക്ഷന്‍ മോട്ടി മാത്യു ഹൂസ്റ്റണ്‍ .. വരുണ്‍,ശങ്കര്‍ രജിസ്ട്രേഷന്‍ ടീം , ബീന നയിച്ച പ്രോഗ്രാം ടീം , ഫുഡ് കമ്മിറ്റി ജിജോ ആലപ്പാട്ട് ഇവരുടെ ഒക്കെ അതുല്യമായ സേവനം പറയാതിരിക്കാന്‍ പറ്റില്ല ,ഇതിനൊക്കെ അപ്പുറം ഇവരെ ഒരു കുടകീഴില്‍ നിര്‍ത്തി കോര്‍ഡിനേറ്റു ചെയ്ത കണ്‍വെന്‍ഷന്‍ ചെയര്‍മാന്‍ ജോണ്‍സണ്‍ തങ്കച്ചന്‍ , വേണ്ട സമയത്തു നിലപടുകളില്‍ ഉറച്ചു നിന്നു ഒന്നിനും കുറവുണ്ടാകാതെ നോക്കിയ ഫൊക്കാന പ്രെസിഡെന്റ് ബാബു സ്റ്റീഫന്‍ .. ഡോക്ടര്‍ എം വി പിള്ള സര്‍ പറഞ്ഞ പോലെ സ്വന്തം നാട്ടിലും അമേരിക്കയിലും (ബൈഡനും, ട്രമ്പും ഫൊക്കാന എന്തെന്ന് അറിഞ്ഞു) ഫൊക്കാനയെ ഔന്ന്യത്തിലേക്കു ഉയര്‍ത്തിയ' ബാബു സ്റ്റീഫന് മുന്പും അതിനു ശേഷവും 'എന്ന് പറയേണ്ടി വരുന്ന ഫൊക്കാന വസന്ത കാലം.