Image

അമ്പിളി സജിമോൻ ഫോമയുടെ ഉരുക്കു വനിത; പിന്തുണയേകി സൗത്ത് ഈസ്റ്റ് റീജിയൻ

Published on 23 July, 2024
അമ്പിളി സജിമോൻ ഫോമയുടെ ഉരുക്കു വനിത; പിന്തുണയേകി സൗത്ത് ഈസ്റ്റ് റീജിയൻ

ഫോമാ  സൗത്ത് ഈസ്റ്റ്  റീജിയനിൽനിന്നും ഫോമാ  ജോ. ട്രഷറർ  ആയി മത്സരിക്കുന്ന അമ്പിളി സജിമോന്  പൂർണ പിന്തുണയുമായി റീജിയൻ നേതാക്കൾ സജീവമായി രംഗത്തുണ്ടെന്നു റീജിയണൽ വൈസ് പ്രസിഡന്റ് ഡൊമിനിക് ചാക്കോനാൽ പ്രസ്താവിച്ചു.

ഫോമയിലെ വനിതാ നേതാക്കളിൽ ഏറ്റവും കരുത്തുറ്റ,  സേവനസന്നദ്ധതയുള്ള സ്ത്രീ അമ്പിളി സജിമോൻ തന്നെ എന്ന് നാഷണൽ കമ്മിറ്റി മെമ്പർ ദീപക് അലക്സാണ്ടർ അഭിപ്രയപെട്ടു. അമ്പിളി സജിമോൻ വര്ഷങ്ങളായി ഫോമയിൽ സജീവമാണ്. അതുപോലെ    പല ഉത്തരവാദിത്വങ്ങൾ ഏറ്റുടുത്തു വിജയിപ്പിച്ചു.  

അമ്പിളിയെ അറിയാവുന്നവർ അമ്പിളിക്ക് വോട്ട് ചെയ്തു വിജയിപ്പിക്കുമെന്നു ഉറപ്പുണ്ടെന്ന് കൺവെൻഷൻ കോർഡിനറ്റർ ലൂക്കോസ് തര്യൻ, സിദ്ദിഖ് അബൂബക്കർ എന്നിവരും പറഞ്ഞു..

ടെന്നസി, സൗത്ത് കാരോളിന,ജോർജിയ എന്നീ സ്റ്റേറ്റ്കളിൽനിന്നുമുള്ള  മലയാളി സംഘടനകളിലെ ഒട്ടേറെ പ്രവർത്തകർ   ഫോമാ     കൺവെൻഷനിൽ പങ്കെടുക്കുവാനിയി ട്ടു തയാറെടുപ്പുകൾ നടത്തിക്കഴിഞ്ഞതായി സൗത്ത് ഈസ്റ്റ് വൈസ് ചെയർപേഴ്സൺ വിഭ പ്രകാശ്, സെക്രട്ടറി  സിജു ഫിലിപ്പ്, ജോയിന്റ് സെക്രട്ടറി കൊച്ചുമോൻ പാറക്കാട്ട് , അമ്മ മുൻ പ്രസിഡന്റ് ഷാജി  മാത്യു, ഡെലിഗേറ്റ് സാബു മന്നാകുളം എന്നിവർ  അറിയിച്ചു.

രണ്ട് പതിറ്റാണ്ടിലേറെയായി നഴ്‌സിംഗ് രംഗത്തു പ്രവർത്തിക്കുന്ന അമ്പിളി സജിമോൻ തന്റെ കരിയറിൽ  വലിയ നേട്ടങ്ങൾ കൈവരിക്കുകയും  ഡെയ്സി അവാർഡ് വരെ  നേടുകയും  ചെയ്തുട്ടുണ്ട്. കുടുംബമായാലും  പള്ളിയാണെങ്കിലും, സാമുദായിക സംഘടനകളിലാണെങ്കിലും സന്തോഷത്തോടെ  സേവനം ചെയുന്ന അമ്പിളി സജിമോൻ തീർച്ചയായും ഫോമയ്ക്കു ഒരു മുതൽക്കൂട്ട് ആയിരിക്കുമെന്നും ഫോമായേ ഉയരങ്ങളിലേക്ക് ഉയർത്താൻ കഴിവുള്ള നേതാവാണെന്നും സൗത്ത്  ഈസ്റ്റ് റീജിയന്റെ മുൻ വൈസ് പ്രസിഡന്റ് തോമസ് ഈപ്പൻ,  ഫോമ  മുൻ നാഷണൽ കൌൺസിൽ മെംബേർസ് പ്രകാശ് , ജെയിംസ്  എന്നിവർ അഭിപ്രായപ്പെട്ടു.

ഗാമ പ്രസിഡന്റ് സജി പിള്ളൈ, മുൻ പ്രസിഡന്റ് ബിജു തുരുത്തുമാലിൽ, സൗത്ത് കാരോളിനാവിൽ നിന്നും മലയാളീ അസോസിയേഷന്റെ പ്രസിഡന്റ് ജോസ് മുണ്ടൂർ, ജോസഫ് അലക്സാണ്ടർ എന്നിവർ   അമ്പിളി നേത്രുവ പാടവത്ത്വം തെളിയിച്ച ഒരു സ്ത്രീ ആണന്നും, അമ്പിളി സജിമോന്റെ വിജയത്തിനായി നാം എല്ലാവരും പ്രവർത്തിക്കണമെന്ന് അഭ്യർത്ഥിച്ചു.  

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക