Image

ഫൊക്കാന സാഹിത്യകൂട്ടായ്മ (മീനു എലിസബത്ത്)

Published on 24 July, 2024
ഫൊക്കാന സാഹിത്യകൂട്ടായ്മ  (മീനു എലിസബത്ത്)

കവിതയുടെ,
സംഗീതത്തിന്റെ,
കഥ പറച്ചിലിന്റെ,
ചർച്ചകളുടെ,
വായ്ത്താരികളുടെ,
സ്നേഹത്തിന്റെ,
ഒരുമയുടെ,
കേരളത്തനിമയുള്ള ഭക്ഷണത്തിന്റെ,
ഒരു പാടോർമ്മകൾ സമ്മാനിച്ച  മൂന്ന് നാല് ദിവസങ്ങൾ …

പ്രിയ കവി മുരുകൻ കാട്ടാക്കടയോടൊപ്പമുണ്ടായിരുന്ന  സംഗീത സദസ്സുകൾ! 
ലാന കുടുംബക്കാരെ വീണ്ടും കണ്ടതിലുണ്ടായ  ആഹ്ലാദം. 
എഴുത്തുകാരും അല്ലാത്തവരുമായ പുതിയ നിരവധി പേരെ പരിചയപ്പെടാൻ കഴിഞ്ഞതിലുള്ള സന്തോഷം.

കൂടുതൽ എഴുതാനും വായിക്കുവാനും പ്രചോദനം തരുന്ന ചെറു   മീറ്റിങ്ങുകൾ! 
ഹൃസ്വവും ലളിതവുമായിരുന്ന  പുസ്തകപ്രകാശനങ്ങൾ!
(കോരസന്റെ ഒഴികെ). അത് ദീർഘവും അൽപ്പം ഗാമ്പീര്യം കൂടിയതുമായിരുന്നല്ലോ! വർണ്ണശമ്പളം എന്ന് വിശേഷിപ്പിക്കാം.

മികച്ചയൊരു സംഘടകയും,  വളരെയേറെ  നൻമ്മയുള്ളൊരു
വ്യക്തിത്വത്തിന്റെ ഉടമയും, 
ശക്തമായ നേതൃ പാടവത്തിന്റെ പര്യായവുമായ  ശ്രീമതി ഗീത ജോർജ് !

കണ്ടുമുട്ടുന്നവർക്കെല്ലാം ചേച്ചിയോ, അനുജത്തിയോ 
ആന്റിയോ, അമ്മയോ,  ആണെന്ന് തോന്നിപ്പിക്കുന്ന വിധമുള്ള അവരുടെ ഇടപെടലുകൾ. എല്ലാവരെയും സ്നേഹം കൊണ്ട് ചേർത്തുവാനും ശാസിക്കേണ്ടിടത്തു അതും ചെയ്യുവാനും മടിയില്ലാത്തയാൾ.

ഫൊക്കാനയുടെ സാഹിത്യക്കൂട്ടായ്മക്കായി അഹോരാത്രം പരിശ്രമിച്ചു നിശബ്‌ദ സാന്നിധ്യമായി അണിയറയിൽ നിന്ന് കരുക്കൾ നീക്കിയ പ്രിയപ്പെട്ട ബെന്നി കുരിയൻ.

ഗീത ജോർജിന്റെയും ബെന്നിയുടെയും നേതൃത്വത്തിൽ നടന്ന ഫൊക്കാന സാഹിത്യ സമ്മേളനം   ഹൃദ്യമായ ഒരനുഭവമായിരുന്നുവെന്നു പറയാതെ വയ്യ.

ഫൊക്കാന സമ്മേളനം അതി ഗംഭീരമാക്കാൻ നേത്ര്വത്വം നൽകിയ അതിന്റെ സ്വന്തം നേതാവ് ഡോക്ടർ: ബാബു സ്റ്റീവനോടും മറ്റു സംഘടകരോടും നന്ദി പറയുവാൻ ഈ അവസരം ഉപയോഗിച്ച് കൊള്ളട്ടെ.

സാഹിത്യത്തിന് അതർഹിക്കുന്ന പ്രാധാന്യം കൊടുത്തു തന്നെയായിരുന്നു മീറ്റിങ്ങുകൾ സരങ്ങേറിയത്. മുരളി നായരും, അനിലാൽ ശ്രീനിവാസനും, അബ്‌ദുൾ പുന്നയൂർക്കുളവുവും, ജെയിംസ് കൂരിക്കാട്ടിലും, ജെ.സി.ജെ യും, കോരസനും ഉൾപ്പെടുന്ന സാഹിത്യകമ്മിറ്റിയുടെ പ്രവർത്തനവും എടുത്തു പറയേണ്ടത് തന്നെ.

ഇന്നിപ്പോൾ പിരിഞ്ഞു പോക്കിന്റെ ചെറു നൊമ്പരത്തോടെ, നിറമുള്ള ഓര്മകളുമായുള്ള പടിയിറക്കം.   ഇനി നവംബറിൽ ലാന മീറ്റിങ്ങിനു കൂടാമെന്നുള്ള പ്രതീക്ഷ. 
അതെ ഇത് പോലെയുള്ള സാഹിത്യകൂട്ടായ്മകളും സംഗീത സദസ്സുകളും പകർന്നു തരുന്ന ഊർജ്ജമാണ് മുന്നോട്ട് നയിക്കുന്നത്. 
നന്ദി ആരോട് ഞാൻ ചൊല്ലേണ്ടു ❤️🙏🏽

ഫൊക്കാന സാഹിത്യകൂട്ടായ്മ  (മീനു എലിസബത്ത്)ഫൊക്കാന സാഹിത്യകൂട്ടായ്മ  (മീനു എലിസബത്ത്)
Join WhatsApp News
Jayan varghese 2024-07-25 14:24:21
പുറത്തെ സംഘർഷത്തിൽ നിൽക്കാൻ കഴിയാതെ അകത്തു വരികയും അകത്തെ സംഘർഷത്തിൽ നിൽക്കാൻ കഴിയാതെ പുറത്തു പോവുകയും ചെയ്യുന്ന കഥാ പത്രങ്ങളുടെ രംഗ ചലനങ്ങളാണ് നാടകം എന്നൊരു ചൊല്ലുണ്ട്. എഴുതപ്പെട്ട വരികൾക്കിടയിൽ എഴുതപ്പെടാതെ ഉജ്ജ്വലിച്ചു നിക്കുന്ന ആശയ ബിംബങ്ങളാണ് യഥാർത്ഥ കവിത എന്ന ഒരു ചൊല്ലുമുണ്ട്. ഇങ്ങനെ ചിന്തിക്കുമ്പോൾ മലയാളത്തിൽ എഴുതുന്ന മിക്ക പുലി മുരുകന്മാരും വെറും ശരാശരിയിൽ പോലും എത്തി നിൽക്കുന്നില്ല എന്ന് കാണാം. ശ്രീ മുരുകൻ കാട്ടാക്കടയും ശരാശരിയിൽ എത്തി നിൽക്കുന്ന സാധാരണ കവിതകൾ എഴുതുന്ന ഒരു രചയിതാവാണ്. കവിതകളുടെ മഹത്വം കൊണ്ടല്ലാ ആകർഷകമായ അദ്ദേഹത്തിൻറെ ആലാപന പാടവം കൊണ്ടാണ് ജന ഹൃദയങ്ങളിൽ അദ്ദേഹം സ്ഥാനം ഉറപ്പിക്കുന്നത്.
Abdul 2024-07-25 03:46:07
Meenu's on time writeup is great with sparkling photos. Murgan Kattakkada's poetry reciting, and Dr. MV.Pillai's participations are energized our literary gathering. Geeta George's hard work and optimistic views are promising to our future American Malayalee Sahityam.
Vayasan Varkey 2024-07-25 07:10:36
കാര്യമായി ഒന്നും എഴുതാത്തവരാണ് ഇതിൻറെ ഏറ്റവും തലപ്പത്ത് വന്ന് നേതൃത്വം കൊടുത്തവർ അധികവും. ജനകീയരായ എഴുത്തുകാര തഴയുന്നതും കാണാൻ ഇടയായി. അവർക്ക് പലർക്കും ഒരു അഭിപ്രായം പറയാൻ പോലും അവസരം കൊടുത്തില്ല. കയ്യൂക്കുള്ളവൻ കാര്യക്കാരൻ. അതുപോലെ എവിടെയും എന്നപോലെ കാണാൻ കൊള്ളാവുന്ന ചെറുപ്പക്കാരികൾക്കും വീതിയിലും വേദിയിലും അവസരവും കിട്ടി. ഞാൻ കാര്യം ഒത്തിരി എഴുതി കൂട്ടിയ ഒരു പഴയകാല 85 വയസ്സുള്ള ഒരു കിഴവൻ എഴുത്തുകാരനാണ്. ഒരുപക്ഷേ നിങ്ങൾ പറയും എൻറെ എഴുത്തിന് നിലവാരമില്ല എന്ന്. എന്നാൽ നല്ല ഇൻഫ്ലുവൻസും കൊഴുപ്പുമുള്ളവർക്ക് അവരുടെ എഴുത്തിന് ഒരു നിലവാരമില്ലെങ്കിലും ഭയങ്കര ധനവാരം നിലവാരംആണെന്നും പറഞ്ഞ് പലരും പൊക്കിക്കൊണ്ട് നടക്കും. അതാണ് അവിടെ കണ്ടത്. നാട്ടിൽനിന്ന് എത്തിയവരെ ഭയങ്കര പൊക്കലായിരുന്നു. അവർക്ക് ഫ്രീ ഹോട്ടലും ഫ്രീ എയർ ടിക്കറ്റും ഫ്രീ റൂമും, ഫ്രീ പൊക്കലും. ഒരു ചെറിയ വടിയും കുത്തിപ്പിടിച്ച് ഞാൻ പിറകിൽ ഇരുന്ന പലവട്ടം കൈ പൊക്കി സാഹിത്യത്തെപ്പറ്റി അഭിപ്രായം പറയാൻ ആയിട്ട് കൈ പൊക്കിയതാണ്. ആരും എന്നെ കണ്ടില്ല ആരും എന്നെ ഗൗനിച്ചില്ല. കാരണം ഞാൻ ഒരു എല്ലും തോലും ആയ കാണാൻ ഭംഗിയില്ലാത്ത ഒരു പടു കിഴവൻ അല്ലേ? ഞാനൊന്ന് വാ തുറന്നപ്പോഴേക്കും എന്നെ കട്ട് ചെയ്ത് അവിടെ ഒരു വലിയ പുള്ളി എന്നെ ഇരുത്തി കളഞ്ഞു. . എന്നാൽ വലിയ വമ്പൻമാരും വമ്പത്തികളും എന്ന് അഭിമാനിക്കുന്ന ചിലർ വിഷയം വിട്ട് കാടുകയറി പറഞ്ഞതുതന്നെ തന്നെയും പിന്നെയും പറഞ്ഞ ആൾക്കാരെ ബോറടിപ്പിച്ചു. പിന്നെ അവിടെ നടന്ന ജനറൽ ഇലക്ഷനെ പറ്റി ഒന്നും പറയാതിരിക്കുന്നതാണ് നല്ലത്. ഭയങ്കരമായ ക്രമക്കേടോടുകൂടി കള്ളനോട്ട് ഒക്കെ ചെയ്യിപ്പിച്ച ഏതോ ഒരു ഡ്രീം ടീം അല്പം ഗുണ്ടായിസപ്പടിയോടുകൂടി ജയിച്ചു എന്നാണ് ഞാൻ മനസ്സിലാക്കിയത്. dr sahi ആയിരുന്നു ജയിക്കേണ്ട ജനകീയ കാൻഡിഡേറ്റ്. ഈ വയസ്സൻകാലത്ത് വലിയ പ്രതീക്ഷയോടുകൂടി വലിയ പ്രതീക്ഷയോട് കൂടി വന്നതാണ്. ആകപ്പാടെ നിരാശയായി പോയി. ഉള്ള പണവും മുടക്കി, എത്തിയത് ആയിരുന്നു. ഇപ്പോൾ യാത്ര ക്ഷീണം കൊണ്ട് അല്പം മരുന്നു കുടിച്ചു ഞാൻ കിടപ്പിലാണ്. എന്ത് ചെയ്യാം വയസ്സനായി കഴിഞ്ഞാൽ പിന്നെ എല്ലായിടത്തും പിൻതള്ളപ്പെടുകയാണ് പതിവ്. ഞാനെൻറെ പ്രയാസം ചുമ്മാ ഒന്ന് എഴുതി എന്ന് മാത്രം. ഭയങ്കര ബിജെപി കാരനായ ഈ ടിപിയെയും മറ്റു എന്ത് ചുമടായിരുന്നു അവിടെ?
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക