Image

നാടണയാന്‍ കൊല്ലം പ്രവാസി അസോസിയേഷന്റെ കൈത്താങ്ങ്

Published on 25 July, 2024
 നാടണയാന്‍ കൊല്ലം പ്രവാസി അസോസിയേഷന്റെ കൈത്താങ്ങ്

ജോലി സംബന്ധമായി പ്രശ്‌നത്തില്‍ അകപ്പെട്ടു ബഹ്റൈനില്‍ കഴിഞ്ഞ കൊല്ലം സ്വദേശി ഷൈനുവിന് നാടണയാന്‍ കൊല്ലം പ്രവാസി അസോസിയേഷന്റെ കൈത്താങ്ങ്. കൊല്ലം പ്രവാസി അസ്സോസിയേഷന്‍ ചാരിറ്റി വിങ്ങിന്റെ ഇടപെടലിലൂടെ  സ്പോണ്‍സറുടെ കൈയില്‍ നിന്നും കൈപ്പറ്റിയ പാസ്സ്‌പോര്‍ട്ടും, നാട്ടിലേക്കു പോകാനുള്ള വിമാനയാത്ര ടിക്കറ്റും കൈമാറി. ചാരിറ്റി വിങ് കണ്‍വീനര്‍ നവാസ് കുണ്ടറ, സെന്‍ട്രല്‍ കമ്മിറ്റി അംഗം അനില്‍കുമാര്‍, റിഫാ ഏരിയ കമ്മിറ്റി അംഗങ്ങള്‍ ആയ സുരേഷ് കുമാര്‍, ജമാല്‍ കോയിവിള, മജു വര്‍ഗ്ഗീസ്, സുബിന്‍ സുനില്‍കുമാര്‍, അനന്തു, ശശിധരന്‍ എന്നിവര്‍ സന്നിഹിതരായിരുന്നു.
 

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക