Image

ഫോമാ വെസ്‌റ്റേണ്‍ റീജയണ്‍ ഫാമിലി നൈറ്റും നാഷണല്‍ കണ്‍വെന്‍ഷൻ കിക്കോഫും യൂത്ത് ഫെസ്റ്റിവലും വിജയകരമായി

Published on 26 July, 2024
ഫോമാ വെസ്‌റ്റേണ്‍ റീജയണ്‍ ഫാമിലി നൈറ്റും നാഷണല്‍  കണ്‍വെന്‍ഷൻ  കിക്കോഫും യൂത്ത് ഫെസ്റ്റിവലും  വിജയകരമായി

ഫോമാ പ്രസിഡന്റ് ഡോ.  ജേക്കബ് തോമസ്, സെക്രട്ടറി ഓജസ് ജോൺ, ആർ.വി.പി . ഡോ. പ്രിൻസ് നെച്ചിക്കാട്, നാഷണൽ കമ്മിറ്റി മെംബേർസ് ആയ ജോണ്‍സണ്‍ ജോസഫ്, ജാസ്മിന്‍ പരോൾ, സജിത്ത് തൈവളപ്പിൽ , വെസ്റ്റേണ്‍ റീജയണ്‍ സെക്രട്ടറി ഡാനിഷ് തോമസ് , ട്രഷറര്‍ മാത്യു ചാക്കോ, നൗഫല്‍ കപ്പാച്ചാലില്‍ (ജോ. സെക്രട്ടറി), പി.ആര്‍.ഓ. ജോസഫ് കുര്യന്‍, സുനില്‍ വര്‍ഗീസ് (വെസ്റ്റേൺ റീജിയൻ കൺവൻഷൻ കോർഡിനേറ്റർ, മങ്ക പ്രസിഡന്റ്), ലബോണ്‍ മാത്യു (പ്രസിഡന്റ് ബേ മലയാളി)  വിൽ‌സൺ നെച്ചിക്കാട് (പ്രസിഡന്റ് സർഗം)  ടെക്‌നിക്കല്‍ ഡയറക്ടര്‍ ജാക്‌സണ്‍,   മീഡിയ ചെയർ ഷാജി പരോൾ  , താര കൃഷ്‌ണൻ (സാന്ത ക്ലാര സ്കൂൾ ബോർഡ്)  എന്നിവർ ചേർന്ന് ദീപം തെളിയിച്ചു.

വെസ്റ്റേണ്‍ റീജിയണ്‍ ചെയര്‍മാന്‍ സജന്‍ മൂലേപ്ലാക്കൽ  സ്വാഗതമാശംസിച്ചു. ഇതേ വേദിയില്‍ രണ്ടാം തവണയും കണ്‍വന്‍ഷന്‍ നടത്താന്‍ സാധിച്ചതില്‍ സന്തോഷമുണ്ടെന്ന് സജന്‍ പറഞ്ഞു. ഫോമ  പ്രസിഡന്റ് ജേക്കബ് തോമസിനേയും   സെക്രട്ടറി ഓജസ് ജോണിനെയും .ആർ.വി പി .പ്രിന്‍സ് നെച്ചികാടിനെയും  മറ്റെല്ലാവരെയും ഹാര്‍ദ്ദവമായി സ്വാഗതം ചെയ്തു.

റിയാന ഡാനിഷ്  പ്രാര്‍ത്ഥനാ ഗാനം ആലപിച്ചു. സോന സാജന്‍  യു.എസ് . ദേശീയ ഗാനം  ആലപിച്ചു.

ഫോമായുടെ വിജയകഥ പ്രസിഡന്റ് ജേക്കബ് തോമസ് വിവരിച്ചു. എല്ലാവരെയും അദ്ദേഹം കൺവൻഷനിലേക്ക് സ്വാഗതം ചെയ്തു.

സിയാറ്റിലില്‍ നിന്നുള്ള താനെന്ന  എല്ലാവരും കൂടി കാലിഫോര്‍ണിയക്കാരനാക്കിയെന്ന് ഫോമാ സെക്രട്ടറി ഓജസ് ജോൺ പറഞ്ഞു.   ഞാന്‍ ഇവിടെ നിന്നാണ് തുടങ്ങിയത് അതിന്റെ നന്ദിയും സ്‌നേഹവും   എപ്പോഴും ഉണ്ടാകുമെന്നും     ഓജസ്  പറഞ്ഞു. ഒരു വര്‍ഷമുമ്പ് നിങ്ങളുടെ അനുഗ്രഹവും സപ്പോര്‍ട്ടും  കൊണ്ടാണ്  ജയിച്ചത്.  ഫോമായുടെ ജീവനാഡി എന്നു പറയുന്നത്    അസോസിയേഷനുകളാണ്.

കഴിഞ്ഞ രണ്ടുവര്‍ഷത്തില്‍ ഫോമയ്ക്ക്  72,000  ഡോളറിനു മുകളില്‍ ധനസഹായം ചെയ്യാന്‍ സാധിച്ചു. 22,000  ഡോളറിന്റെ സ്‌കോളര്‍ഷിപ്പ് ഏര്‍പ്പെടുത്തി. സമ്മര്‍ ടു കേരള എന്ന പ്രോഗ്രാം വിജയകരമാക്കി.  

കണ്‍വന്‍ഷന്  എത്തിയാല്‍ എല്ലാ കാര്യങ്ങളും തങ്ങള്‍ ഏറ്റെന്ന് അദ്ദേഹം ഉറപ്പു  പറഞ്ഞു. മനോഹരമായ ബീച്ചുണ്ട്. അഞ്ചോ  ആറോ ആര്‍ട്ടിസ്റ്റുകളെ ബുക്കു ചെയ്തു കഴിഞ്ഞു. മാത്യു കുഴൽനാടന്‍ തുടങ്ങിയ നേതാക്കളും കണ്‍വന്‍ഷനില്‍ പങ്കെടുക്കുന്നുണ്ട്.   കുട്ടികള്‍ക്ക് ഉല്ലാസത്തിനുള്ള  എല്ലാം അവിടെയുണ്ട്.

പല റീജിയനുകൾ ചേർന്ന് വിവിധ പരിപാടികൾ സംഘടിപ്പിക്കാനാരംഭിച്ചത്  വെസ്‌റ്റേണ്‍ റീജയനാണെന്ന്  ആർ.വി.പി.  പ്രിൻസ് നെച്ചിക്കാട് പറഞ്ഞു.  ഫോമായുടെ  12  റീജിയമുകളിൽ ഒന്നായ വെസ്റ്റേണ്‍ റീജയണ്‍ 15 സ്റ്റേറ്റുകളിലായി പടര്‍ന്നു പന്തലിച്ചു കിടക്കുന്നു. അമേരിക്കയുടെ ഭൂവിസ്തൃതിയുടെ പകുതിയില്‍ കൂടതല്‍. അലാസ്‌ക മുതല്‍ ഹവായ് വരെ.  പതിമൂന്ന് അംഗസംഘടനകളെ ഒരുമിച്ചു കൊണ്ടുപോകുകയെന്നത് ദുഷ്‌കരമാണെങ്കിലും  ഒട്ടേറെ പ്രോഗാമുകൾ  ചെയ്യാന്‍ സാധിച്ചു.  

ഒൻപത് റീജിയനുകളെ  കൂട്ടി സൂമിൽ വിവിധ   പരിപാടികൾ വിജയകരമയിൽ നടത്തുവാൻ സാധിച്ചു എന്നത് കൃതാർത്ഥതയോടെ ഓർക്കുന്നു. സഹകരിച്ച എല്ലാ RVP മാർക്കും   നാഷണൽ കമ്മിറ്റി  മെംബേർസ് നും  ഏറ്റവും ഉപരിയായി എല്ലാ കാര്യങ്ങൾക്കും മാർഗനിർദേശങ്ങൾ നൽകിയ Dr .ജേക്കബ് നും   ഫോമാ എക്സിക്യൂട്ടീവ് ബോർഡ് നും പ്രത്യേകം നന്ദി.

ഈ പ്രോഗ്രാമിന് ചുക്കാൻ പിടിച്ച സാജൻ മൂലപ്ലാക്കൽ, ഡാനിഷ് തോമസ്, ജോൺസൻ ജോസഫ്, ജാസ്മിൻ  പരോൾ, സജിത്ത് തൈവളതൈവളപ്പിൽ, സുനിൽ വർഗീസ് (മങ്ക), ലെബോൺ മാത്യു (ബേ മലയാളി) വിൽ‌സൺ നെച്ചിക്കാട് & രാജൻ ജോർജ്, സർഗം, ഒരുമ, IEMA ഒട്ടേറെ മലയാളീ അസോസിയേഷൻ - എല്ലാം നന്ദിയോടെ  ഓർക്കുന്നു..

ജോണ്‍സണ്‍ ജോസഫ്  വെസ്റ്റേണ്‍ റീജയണ്‍ എന്തെല്ലാം ചെയ്തു   എന്നത് വിവരിച്ചു. വുമണ്‍സ് ഫോറം ഒട്ടേറെ പേർക്ക്  സ്‌കോളര്‍ഷിപ്പ് കൊടുത്തു. കാന്‍സര്‍ സെന്ററിനും ഗാന്ധി സെന്ററിനും  വളരെയധികം സഹായങ്ങള്‍ ചെയ്തു. ഡോ. ജേക്കബ് തോമസിനും  സെക്രട്ടറി ഓജസ് ജോണിനും  പ്രവര്‍ത്തനങ്ങള്‍ക്ക് ചുക്കാന്‍ പിടിച്ച പ്രിന്‍സ് നെച്ചിക്കാട്ടിനും അദ്ദേഹം  നന്ദി പറഞ്ഞു .  

റീജിയനൽ സ്ഥാനാർഥികളെയും  അദ്ദേഹം പരിചയപ്പെടുത്തി യൂത്ത് പ്രതിനിധിയായി  സുജിത്ത് നായര്‍-അരിസോണ, വുമണ്‍സ് ഫോറത്തിലേക്ക്  അരിസോണ മലയാളി അസോസിയേഷനില്‍ നിന്ന് ഡോ. മഞ്ജു പിള്ള, നാഷ്ണല്‍ കമ്മറ്റിയിലേക്ക്  സുജ ഔസോ സോ,  സജന്‍ മൂലപ്ലാക്കൽ , നിങ്ങളുടെയെല്ലാം സമ്മതത്തോടെ റീജയണല്‍ വൈസ് പ്രസിഡന്റ് സ്ഥാനത്തേക്ക് താനും നോമിനേഷന്‍ കൊടുത്തിട്ടുണ്ടെന്ന് അദ്ദേഹം പറഞ്ഞു

യൂത്ത് ഫെസ്റ്റിവലിൽ ഫോമാ സ്റ്റാർ അവാർഡ് താഴെപ്പറയുന്നവർ കരസ്ഥമാക്കി.

കിൻഡർഗാർട്ടൻ: (റയൻ ഡാനിഷ്

സബ് ജൂനിയർ :  സഹസ്ര മഹേശ്വർ

ജൂനിയർ:  മഹേഷ്‌ (മൗഷ്മി മഹിമ മഹേഷ്‌)

സീനിയർ:   റിയാന ഡാനിഷ്

നാല് ഫോമ സൂപ്പര്‍സ്റ്റാര്‍ അവാര്‍ഡുകളും   നല്‍കി.  റയാൻ   ഡാനിഷ്, സഹസ്ര മഹേശ്വര്‍, മൗഷ്മി മഹിമ മഹേഷ്, റിയാന ഡാനിഷ് എന്നിവര്‍ സമ്മാനങ്ങള്‍ നേടി.

തുടര്‍ന്ന്  സ്‌ക്കൂള്‍ഓഫ് ഇന്ത്യന്‍ ഡാന്‍സിന്റെ നേതൃത്വത്തില്‍ കേരള ഹാര്‍വസ്റ്റ് ഡാന്‍സ് അരങ്ങേറി.

കൺവെൻഷൻ കിക്കോഫ്

ഫോമാ വെസ്റേൺറീജിയൻ കൺവെൻഷൻ കോഓർഡിനേറ്റർ സുനിൽ വർഗീസ്  ഫോമാ കൺവെൻഷനെ പറ്റി  വിശദീകരണം നൽകി. തുടർന്ന് സാജൻ മൂലപ്ലാക്കൽ കൺവെൻഷൻ rരജിസ്‌ട്രേഷനെ പറ്റി സംസാരിച്ചു.
സുനിൽ വര്ഗീസ് എല്ലാ സ്പോന്സർസ്‌നെയും സ്റ്റേജിലേക്ക് ക്ഷണിച്ചു .

ശ്രീജിത്ത് കറുത്തൊടി , ആന്‍സി പ്രിൻസ് നെച്ചിക്കാട്ട്, ഷൈജു വര്‍ഗീസ്, ലിജു ജോണ്‍ , മാത്യൂ ചാക്കോ, ജോണ്‍സന്‍ ജോസഫ്, നൗഫല്‍, ഷാജി പരോൾ ,  റെനി പൗലോസ് (മങ്ക), ജോബി പൗലോസ്,  രാജന്‍ ജോര്‍ജ് (സര്‍ഗ്ഗം), മാത്യു ചാക്കോ, ഡാനിഷ് ആൻഡ് ഷെറിൻ  എന്നിവര്‍  ഡോ.  ജേക്കബ് തോമസിനും, സെക്രട്ടറി ഓജസ് ജോണിനും ചെക്കുകള്‍ കൈമാറി. ജോണ്‍സണ്‍ ജോസഫ് ലോസ് ആഞ്ചലസിലുള്ളവരുടെ പേരില്‍ ആശംസകള്‍ അര്‍പ്പിച്ചു. മുപ്പതിൽ പരം പേര് ലോസ് ഏഞ്ചലസിൽ  നിന്നും രജിസ്റ്റർ ചെയ്തു കഴിഞ്ഞിരുന്നു.

മീറ്റ് ദ കാന്‍ഡിഡേറ്റ്  പരിപാടിയിൽ  രണ്ട് ടീമിലെയും സ്ഥാനാർത്ഥികൾ പങ്കെടുത്തു.  

ലെബോൺ മാത്യു ആമുഖ പ്രസംഗം നടത്തുകയും ചോദ്യങ്ങൾ ചോദിക്കുകയും ചെയ്തു. വിൽ‌സൺ നെച്ചിക്കാട്, മാത്യു ചാക്കോ,  എന്നിവറം സഹകരിച്ചു.  

ഇത്രയും നാള്‍ ഫോമ ചെയ്തതില്‍ നിന്ന് വ്യത്യസ്തമായി  എന്ത് ചെയ്യുമെന്ന ചോദ്യത്തിന് ഇരു വിഭാഗവും നയങ്ങൾ വ്യക്തമാക്കി.
വ്യക്തമായ ഉത്തരം ടീം ഫോമയുടെ പക്കലുണ്ടെന്ന് പ്രസിഡന്റ് സ്ഥാനാർഥി തോമസ് ടി. ഉമ്മൻ പറഞ്ഞു.
പന്ത്രണ്ട് ഇന പരിപാടികള്‍ ഞങ്ങള്‍ പ്രസിദ്ധീകരിച്ചിട്ടുണ്ട്.  വ്യത്യസ്തമായ പരിപാടി. അതില്‍ ഒന്ന് മുന്‍ പ്രസിഡന്റുമാരുടെ നേതൃത്വത്തില്‍ ആസ്ഥാന ബില്‍ഡിംഗ് കമ്മിറ്റി രൂപീകരിക്കുകയാണ്.  രണ്ടു വര്‍ഷത്തെ മിച്ചം  വരുന്ന തുക  കമ്മിറ്റിയെ ഏല്‍പിക്കും. ആ തുക ഉപയോഗിച്ച്  ഭാവിയില്‍ ആസ്ഥാനം  നമ്മുടെ നാഷ്ണല്‍ ജനറല്‍ ബോഡി തീരുമാനിക്കുന്ന സ്ഥലത്ത് വാങ്ങുവാന്‍ സാധിക്കും. വനിതാ സംരംഭകരുടെ അന്തര്‍ദേശീയ സംഗമം ആണ് മറ്റൊന്ന്  .  മലയാളി ടെക്‌നോളജി സമ്മിറ്റ് സിലിക്കണ്‍ വാലിയിൽ  നടത്തും . നാടകസിനിമാ കാലാകാരമാരുടെ ത്രിദിന ക്യാമ്പ്  ഹോളിവുഡിലും  നടത്തും.


യൂത്ത് ഇന്റേണ്‍ഷിപ്പ് പ്രോഗ്രാം വന്‍കിട കോര്‍പ്പറേഷനുകളിലും ആരംഭിക്കും.  മില്യണ്‍ ഡോളര്‍ ചാരിറ്റി പ്രോഗ്രം രണ്ടു വര്‍ഷം കൊണ്ട് നടപ്പാക്കാന്‍ ആഗ്രഹിക്കുന്നു. എങ്ങനെയെന്നാല്‍ ഞങ്ങള്‍ പതിനായിരം പേരെ സമീപിച്ചാൽ  ഒരാള്‍ 100 ഡോളര്‍ വീതം നല്‍കിയാല്‍ അത് നടക്കും. അതോടൊപ്പം ഡ്യൂവല്‍ സിറ്റിസണ്‍ ഷിപ്പ്  നടപ്പാക്കാൻ സമ്മർദം ചെലുത്തും.  ഗ്ലോബല്‍ വില്ലേജ്, വുമണ്‍സ് ഫോറം, ജൂനിയര്‍ ഫോറം, അങ്ങനെ നൂതന പദ്ധതികളും നിലവിലുള്ള പദ്ധതികളുടെ തുടര്‍ച്ചയും ആണ് ചെയ്യുന്നത്.
ശശിധരന്‍ നായര്‍ മുതല്‍ ജേക്കബ് തോമസ് വരെ നല്ല പ്ലാറ്റ്‌ഫോം ഫോമ്ക്ക് ഉണ്ടാക്കി വച്ചിട്ടുണ്ട്. അത് അടുത്ത തലത്തിലേക്കുയർത്തും  -അദ്ദേഹം പറഞ്ഞു.

ടീം യുണൈറ്റഡ്  പ്രസിഡന്റ് സ്ഥാനാർഥി  ബേബി മണക്കുന്നേല്‍  ഫോമയിലെ, പന്ത്രണ്ടു റീജിയനുകളിലെ  86 അംഗ സംഘടനകളുടെ  പിന്തുണയോടെ മാത്രമേ  കാര്യങ്ങള്‍ നടപ്പിലാക്കു എന്ന് പറഞ്ഞു. ഇരട്ട പൗരത്വം ഇന്ത്യന്‍ ഭരണഘടനയെ ബാധിക്കുന്ന കാര്യമാണ്. അതില്‍ ഞങ്ങള്‍ തലയിടില്ല. അത് വിദേശകാര്യമന്ത്രാലയം നോക്കിക്കൊള്ളും എന്ന്  ജനറൽ സെക്രട്ടറി   സ്ഥാനാർഥി ബൈജു വര്ഗീസ്  എടുത്തു പറഞ്ഞു. . ഞങ്ങള്‍ ആറുപേരും ഫോമയിലെ അംഗസംഘടനങ്ങള്‍ക്കും റീജയണനും വേണ്ടി പ്രവര്‍ത്തിച്ച് ഫോമയ്ക്ക് ചീത്തപേരില്ലാത്തവിധം മുന്നോട്ടു  പോകും  എന്നു ഉറപ്പു തരുന്നു.

സത്യസന്ധ്തയും ആത്മാര്‍ത്ഥതയും കഠിനാദ്ധ്വാനവുമാണ്   ജനറല്‍ സെക്രട്ടറി സ്ഥാനാര്‍ഥി ഡോ. മധു നമ്പ്യാര്‍ വാഗ്ദാനം  ചെയ്തത്. ഫോമയില്‍ എന്ത് നടക്കുന്നുവെന്ന് അറിയിക്കുന ന്യുസ് ലെറ്റർ തയ്യാറാക്കുമെന്ന് മധുനമ്പ്യാർ  പറഞ്ഞു.   ഓരോ റീജിയണിലും  സ്പോർട്സ്  ശക്തിപ്പെടുത്തിയാൽ  യൂത്ത് പാര്‍ട്ട്‌സിപ്പേഷന്‍ ഉണ്ടാകും. അദ്ദേഹം പ്രിന്‍സ് നെച്ചിക്കാടിനെ  പൊന്നാട അണിയിച്ചു.

ഫോമയില്‍ ഒരു മാലയിലെ മുത്തുപോലെ പ്രവർത്തിക്കാൻ കഴിയുന്ന നേതാക്കളെ തെരഞ്ഞെടുക്കണമെന്ന് മറ്റൊരു ജനറല്‍ സെക്രട്ടറി സ്ഥാനാർഥി സാമുവൽ മത്തായി അഭ്യര്‍ത്ഥിച്ചു. നമ്മുടെ യുവാക്കളെ മുഖ്യാധാരാ രാഷ്ട്രീയ പ്രവേശനം സാധ്യമാകാൻ സെമിനാറും  ക്ലാസ്സ്‌കളും  സംഘടിപ്പിക്ക്കും. യൂത്ത് അനുവൽ കോൺഫറൻസ്  സംഘടിപ്പിച്ചു യൂത്തനെ ഒരുമിച്ച് നിർത്തും. കൂടാതെ കരിയർ  ഗൈഡൻസസംഘടിപ്പിക്കും.  വനിതാ സാക്തീകരണവും ലക്ഷ്യമിടുന്നു.

ട്രഷറര്‍ സ്ഥാനാര്‍ത്ഥി ബിനൂബ് ശ്രീധരൻ,  തോമസ് ടി ഉമ്മന്റെ കൂടെയുള്ള പ്രവര്‍ത്തിച്ച പരിചയം  വെളിപ്പെടുത്തി.

വൈസ് പ്രസിഡണ്ട് സ്ഥാനാർഥി  സണ്ണി കല്ലൂപ്പാറ (സിനിമ  നടൻ )  വെസ്‌റ്റേണ്‍ റീജയണന്റെ കലാപ്രവര്‍ത്തനങ്ങളെ പ്രശംസിച്ചു.

  

ഇപ്പോൾ മങ്കയുടെ  സെക്രട്ടറി കൂടിയായ ജോയിന്റെ സെക്രട്ടറി സ്ഥാനാർഥി ഡോ  പ്രിന്‍സ് നെച്ചിക്കാട്    ബിസിനസ് രംഗത്തെ പ്രവര്‍ത്തന പരിചയത്തെപറ്റിയും അത് സംഘടനയിൽ ഉപകാരപ്രദമാക്കുന്നതിനെപ്പറ്റിയും സംജ്‌സാരിച്ചു. മൂന്നു പതിറ്റാണ്ടായുള്ള സാമൂഹിക സേവന പ്രവർത്തനങ്ങളും അദ്ദേഹം വിവർത്തിച്ചു.

ജോ. ട്രഷറർ സ്ഥാനാർഥി അനുപമ കൃഷ്ണനും സംസാരിച്ചു

തുടര്‍ന്ന്  ജോൺസൺ ജോസഫ്, ജാസ്മിൻ  പരോൾ, സജിത്ത് തൈവളപ്പിൽ,  സാജൻ മൂലപ്ലാക്കൽ,  ഡാനിഷ് തോമസ്,   മാത്യു ചാക്കോ,  നൗഫല്‍ കപ്പാച്ചാലില്‍, ജോസഫ് കുരിയൻ, ജാക്സ്സണ്‍,  ഷാജി പരോൾ  ,  ഡോ.പ്രിന്‍സ് നെച്ചിക്കാട്  തുടങ്ങിയവരെ ആദരിച്ചു.  .

ഡിന്നറോടു കൂടി പരിപാടികള്‍ അവസാനിച്ചു. 
 

ഫോമാ വെസ്‌റ്റേണ്‍ റീജയണ്‍ ഫാമിലി നൈറ്റും നാഷണല്‍  കണ്‍വെന്‍ഷൻ  കിക്കോഫും യൂത്ത് ഫെസ്റ്റിവലും  വിജയകരമായിഫോമാ വെസ്‌റ്റേണ്‍ റീജയണ്‍ ഫാമിലി നൈറ്റും നാഷണല്‍  കണ്‍വെന്‍ഷൻ  കിക്കോഫും യൂത്ത് ഫെസ്റ്റിവലും  വിജയകരമായിഫോമാ വെസ്‌റ്റേണ്‍ റീജയണ്‍ ഫാമിലി നൈറ്റും നാഷണല്‍  കണ്‍വെന്‍ഷൻ  കിക്കോഫും യൂത്ത് ഫെസ്റ്റിവലും  വിജയകരമായി
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക