Image

ഫോമാ ടീം യുണൈറ്റഡ് 'കലാശക്കൊട്ട്' ഞായറാഴ്ച 4 മണിക്ക് കേരളാ സെന്ററില്‍

മാത്യുക്കുട്ടി ഈശോ Published on 26 July, 2024
 ഫോമാ ടീം യുണൈറ്റഡ് 'കലാശക്കൊട്ട്' ഞായറാഴ്ച 4  മണിക്ക് കേരളാ സെന്ററില്‍

ന്യൂയോര്‍ക്ക്:  ഫോമായുടെ 2024-2026 വര്‍ഷത്തേക്കുള്ള ചുമതലക്കാരുടെ തെരഞ്ഞെടുപ്പിലേക്ക് ബേബി മണക്കുന്നേലിന്റെ നേതൃത്വത്തില്‍  മത്സരിക്കുന്ന ടീം യുണൈറ്റഡ് വിജയമുറപ്പിച്ചുകൊണ്ടുള്ള തങ്ങളുടെ പ്രചാരണത്തിന്റെ കലാശക്കൊട്ട്  28 ഞായറാഴ്ച 4 മണി മുതല്‍ ന്യൂയോര്‍ക്ക് എല്‍മോണ്ടിലുള്ള കേരളാ സെന്ററില്‍ (Kerala Center, 1824 Fairfax Street, Elmont, NY 11003) വച്ച് നടത്തുന്നു. ന്യൂയോര്‍ക്കിന് സമീപ പ്രദേശത്തെ എല്ലാ ഫോമാ അഭ്യുദയകാംക്ഷികളും, കണക്ടിക്കട്ട്, ന്യൂജേഴ്സി, പെന്‍സില്‍വാനിയ, ഡെലവെര്‍ തുടങ്ങിയ സംസ്ഥാനങ്ങളിലെ വിവിധ സംഘടനകളിലെ ഫോമാ പ്രതിനിധികളും പ്രസ്തുത കലാശക്കൊട്ടില്‍ ടീം യുണൈറ്റഡിന് പിന്തുണ പ്രഖ്യാപിച്ചുകൊണ്ട് പങ്കെടുക്കുന്നു.  കടുത്തുരുത്തി എം.എല്‍.എ. ശ്രീ. മോന്‍സ് ജോസഫ് പ്രസ്തുത യോഗത്തില്‍ മുഖ്യാതിഥിയായിരിക്കും.

പ്രസിഡന്റ് സ്ഥാനാര്‍ഥി ബേബി മണക്കുന്നേല്‍, ജനറല്‍ സെക്രട്ടറി സ്ഥാനാര്‍ഥി ബൈജു വര്‍ഗ്ഗീസ്, ട്രഷറര്‍ സ്ഥാനാര്‍ഥി സിജില്‍ ജോര്‍ജ് പാലക്കലോടി, വൈസ് പ്രസിഡന്റ്  സ്ഥാനാര്‍ഥി ഷാലു മാത്യു പുന്നൂസ്, ജോയിന്റ്  സെക്രട്ടറി സ്ഥാനാര്‍ഥി പോള്‍ പി ജോസ്, ജോയിന്റ് ട്രഷറര്‍ സ്ഥാനാര്‍ഥി അനുപമ കൃഷ്ണ എന്നീ ആറ് സ്ഥാനാര്‍ഥികളും ടീം യുണൈറ്റഡിന്റെ പിന്തുണയിലുള്ള മറ്റ് സ്ഥാനാര്‍ഥികളും  അന്നേ ദിവസത്തെ യോഗത്തില്‍ സന്നിഹിതരായിരിക്കും.

മത്സരാര്‍ഥികള്‍ എല്ലാവരും സ്വയം പരിചയപ്പെടുത്തി ടീം യുണൈറ്റഡിന്റെ തെരഞ്ഞെടുപ്പ് മാനിഫെസ്റ്റോയെപ്പറ്റിയും അവരുടെ അടുത്ത രണ്ടു വര്‍ഷത്തേക്കുള്ള കര്‍മ്മ പരിപാടികളെപ്പറ്റിയും യോഗത്തില്‍ സംസാരിക്കും.  ടീം യുണൈറ്റഡിനെ പിന്തുണയ്ക്കുന്നവരും ഫോമായെ സ്‌നേഹിക്കുന്നവരുമായ എല്ലാവരും പ്രസ്തുത യോഗത്തില്‍ വന്ന് പങ്കെടുക്കണമെന്ന് ബേബി മണക്കുന്നേലും മറ്റ് എല്ലാ സ്ഥാനാര്‍ഥികളും ഒറ്റക്കെട്ടായി അഭ്യര്‍ത്ഥിക്കുന്നു. എല്ലാവരെയും 28 ഞായറാഴ്ച വൈകിട്ട് 4  മണിക്ക് കേരളാ സെന്ററില്‍ കാണാമെന്ന് പ്രതീക്ഷിക്കുന്നതായി സ്ഥാനാര്‍ഥികള്‍ എല്ലാവരും അറിയിച്ചു.
 

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക