വാഷിംഗ്ടണ്‍ ഡി.സി: വാഷിംഗ്ടണ്‍ ഡിസിയില്‍ നടന്ന 21-മത് ഫൊക്കാന അന്തര്‍ദേശീയ കണ്‍വന്‍ഷനില്‍ ഗ്രേഡ് 5 മുതല്‍ 9 വരെയുള്ള കുട്ടികള്‍ക്കായി നടത്തിയ സ്‌പെല്ലിംഗ് ബീ ചാമ്പ്യന്‍ഷിപ്പില്‍ ന്യൂജേഴ്‌സിയില്‍ നിന്നുള്ള ജൂഡിത്ത് മാത്യു ഫൊക്കാന സ്‌പെല്ലിംഗ് ബീ ചാമ്പ്യനായി.
ഒന്നാം റണ്ണര്‍അപ്പായി ടാമ്പയില്‍ നിന്നുള്ള ക്രിസ്റ്റല്‍ ജോസഫും, രണ്ടാം റണ്ണര്‍ അപ്പായി വിര്‍ഗീനിയയില്‍ നിന്നുള്ള ശ്രേയ വര്‍മ്മ സൂരജും വിജയികളായി.
ആദ്യത്തെ രണ്ട് വിജയികള്‍ക്ക് ക്യാഷ് അവാര്‍ഡും പങ്കെടുത്ത എല്ലാ കുട്ടികള്‍ക്കും ഗിഫ്റ്റ് കാര്‍ഡും വാഷിംഗ്ടണില്‍ നിന്നുള്ള ജോസഫ് & നീന ഈപ്പന്‍ സ്‌പോണ്‍സര്‍ ചെയ്തു. ടൊറന്റോയില്‍ നിന്നുള്ള ജൂലി കാരക്കാട്ട് Pronoumcer ആയും ഫാ. ഫിലിപ്പ് മോഡയില്‍, മോഡി ജേക്കബ്, സെലിന്‍ ജോര്‍ജ് എന്നിവര്‍ ജഡ്ജസായും പ്രവര്‍ത്തിച്ചു.
ഇതിന്റെ നടത്തിപ്പിനായി സ്‌പെല്ലിംഗ് ബീ നാഷണല്‍ കോര്‍ഡിനേറ്റര്‍ ഡോ. ഡോ. മാത്യു വര്‍ഗീസ്, കമ്മിറ്റി അംഗങ്ങളായ ജോര്‍ജ് ഓലിക്കല്‍, സോണി അമ്പൂക്കന്‍ എന്നിവര്‍ മുന്‍നിരയില്‍ പ്രവര്‍ത്തിച്ചു.
ഡോ. മാത്യു വര്‍ഗീസ് സമ്മാന ദാന ചടങ്ങില്‍ എം.സിയായിരുന്നു.