എട്ടാമത് ഫോമാ കൺവെൻഷനോട് അനുബന്ധിച്ച് നടക്കുന്ന യൂത്ത് ഫെസ്റ്റിവലിനുള്ള ഒരുക്കങ്ങൾ പൂർത്തിയായി. ഡാനിഷ് തോമസ് (സാൻഫ്രാൻസിസ്കോ) സജിത് തൈവളപ്പിൽ (ഫീനിക്സ്) സോണി കണ്ണോട്ടുതറ (ഫ്ലോറിഡ) നിതിൻ ആലപ്പാട്ട് (ന്യൂജേഴ്സി) നീനു വിഷ്ണു പ്രതാപ് (ഫ്ലോറിഡ) എന്നിവരടങ്ങുന്ന കമ്മിറ്റിയാണ് യൂത്ത് ഫെസ്റ്റിവൽ സംഘടിപ്പിക്കുന്നത്. ഓഗസ്റ്റ് ഒൻപതിന് രാവിലെ 11 മണിക്കാണ് 'ഫോമ കലോത്സവം' എന്ന് നാമകരണം ചെയ്തിട്ടുള്ള യൂത്ത് ഫെസ്റ്റിവൽ ആരംഭിക്കുന്നത്.
ഫോമായുടെ കീഴിലുള്ള 12 റീജിയണുകളിൽ നടന്ന കലോത്സവങ്ങളിൽ പങ്കെടുത്ത് വിജയികളായവരാണ് ഈ യൂത്ത് ഫെസ്റ്റിവലിൽ മാറ്റുരക്കുന്നത്. കിൻഡർ, സബ്ജൂനിയർ, ജൂനിയർ, സീനിയർ, അഡൾട്ട്സ്, എന്നിങ്ങനെ അഞ്ചു കാറ്റഗറികളിൽ ആയിട്ടാണ് മത്സരങ്ങൾ നടക്കുക. പാട്ട് മത്സര ഇനത്തിൽ മലയാളം, ഇംഗ്ലീഷ് , ക്ലാസിക്കൽ എന്നിവയിലും ഡാൻസ് മത്സര ഇനത്തിൽ സിനിമാറ്റിക് , ക്ലാസിക്കൽ, നാടോടിനൃത്തം എന്നിവയിലും പ്രസംഗ മത്സര ഇനത്തിൽ ഇംഗ്ലീഷ്, മലയാളം എന്നിവയിലും കൂടാതെ മലയാളം കവിതാ പാരായണം, ക്രിയേറ്റീവ് പെർഫോമൻസ്, ഫാൻസി ഡ്രസ്സ് എന്നിവയിലും മത്സരങ്ങൾ നടക്കും.
മത്സരങ്ങളിൽ പങ്കെടുക്കുന്ന എല്ലാ മത്സരാർത്ഥികളേയും, യൂത്ത് ഫെസ്റ്റിവലിന് നേതൃത്വം നൽകുന്ന കമ്മറ്റി അംഗങ്ങളേയും പ്രസിഡൻറ് ഡോക്ടർ ജേക്കബ് തോമസ് , ജനറൽ സെക്രട്ടറി ഓജസ് ജോൺ, ട്രഷറർ ബിജു തോണിക്കടവിൽ,വൈസ് പ്രസിഡണ്ട് സണ്ണി വള്ളിക്കളം, ജോയൻറ് സെക്രട്ടറി ഡോക്ടർ ജയ്മോള് ശ്രീധർ, ജോയൻറ് ട്രഷറർ ജെയിംസ് ജോർജ് , കൺവെൻഷൻ ചെയർമാൻ തോമസ് സാമുവൽ (കുഞ്ഞുമാലിയിൽ) എന്നിവർ അഭിനന്ദിക്കുകയും ആശംസകൾ അറിയിക്കുകയും ചെയ്തു.