Image

ഫൊക്കാന മിഡ് വെസ്റ്റ് ആർ.വി.പി ആയി സന്തോഷ് നായരെ തെരഞ്ഞെടുത്തു

Published on 03 August, 2024
ഫൊക്കാന മിഡ് വെസ്റ്റ് ആർ.വി.പി ആയി സന്തോഷ് നായരെ തെരഞ്ഞെടുത്തു

ചിക്കാഗോ: ഫൊക്കാന മിഡ് വെസ്റ്റ് റീജിയൻ വൈസ് പ്രസിഡന്റായി സന്തോഷ് നായരെ ഫൊക്കാന പ്രസിഡന്റ് സജിമോൻ ആന്റണി പ്രഖ്യാപിച്ചു . ചിക്കാഗോയിൽ റീജിയണൽ വൈസ് പ്രസിഡന്റ് ഫ്രാൻസിസ് കിഴക്കേകുറ്റിന്റെ അധ്യക്ഷതയിൽ ചേർന്ന സൂം മീറ്റിംഗിലൂടെയാണ് സന്തോഷ് നായരെ എതിരില്ലാതെ തെരഞ്ഞെടുത്തത് . 

കഴിഞ്ഞ രണ്ടു വർഷം തനിക്ക് സഹകരണം തന്ന എല്ലാ ഫൊക്കാന നേതാക്കളോടും പ്രവർത്തകരോടും സ്ഥാനം ഒഴിയുന്ന റീജിയണൽ വൈസ് പ്രസിഡന്റ്‌ ഫ്രാൻസിസ് കിഴക്കേക്കുറ്റ് നന്ദി പറഞ്ഞു . വിദേശ മലയാളികളുടെ ഏറ്റവും വലിയ സംഘടനയായി ഫൊക്കാനയെ വളർത്തിയെടുക്കുവാൻ മിഡ് വെസ്റ്റ് റീജിയൻ എന്നും പരിശ്രമിച്ചിട്ടുണ്ടെന്നും തുടർന്നും തന്റെ എല്ലാ സഹകരണവും ഫൊക്കാന നാഷണൽ കമ്മറ്റിക്കുണ്ടാകുമെന്നും ഫ്രാൻസിസ് കിഴക്കേക്കുറ്റ്‌ പറഞ്ഞു 

. അടുത്ത രണ്ടു വർഷം ഫൊക്കാനയെ പുതിയ ദിശയിലേക്കു നയിക്കുവാൻ വലിയ കർമ്മ പദ്ധതികളാണ് ഡ്രീം ടീം ഉദ്ദ്യേശിച്ചിരിക്കുന്നതെന്നും അതിന് തുടക്കം കുറിച്ചിരിക്കുന്നുവെന്നും പുതിയതായി തെരഞ്ഞെടുക്കപെട്ട എക്സിക്യൂട്ടീവ് വൈസ് പ്രസിഡന്റ്‌ പ്രവീൺ തോമസ് അറിയിച്ചു. വയനാട് ദുരന്തത്തിൽ ഫൊക്കാനയുടെ സഹായം ഉണ്ടാകുമെന്നും പറഞ്ഞു . ഫൊക്കാനയുടെ പ്രവർത്തങ്ങൾക്ക് ട്രസ്റ്റീ ബോർഡിന്റെ പൂർണ്ണ സഹകരണം ഉറപ്പാണെന്ന് പുതിയ ട്രസ്റ്റീ ബോർഡ് മെംബർ സതീശൻ നായർ നന്ദി പ്രസംഗത്തിൽ പറഞ്ഞു . 

തുടർന്ന് മുൻ എക്സിക്യൂട്ടീവ് വൈസ് പ്രസിഡന്റ്‌ ജെയ്‌ബു മാത്യു കുളങ്ങര , യൂത്ത് പ്രതിനിധി വരുൺ നായർ , അനിൽകുമാർ പിള്ള , മുൻ അഡിഷണൽ അസ്സോസിയേറ്റ് ട്രഷറർ ഡോ : മാത്യു വർഗീസ് , മുൻ വനിതാ ഫോറം ചെയർ പേഴ്സൺ ബ്രിജിറ്റ് ജോർജ് , നാഷണൽ കമ്മറ്റി മെമ്പറായിരുന്ന വിജി . എസ്. നായർ , മുൻ റീജിയണൽ വൈസ് പ്രസിഡന്റായിരുന്ന സിറിയക് കൂവക്കാട്ടിൽ, ടോമി അമ്പേനാട്ട് , ലീല ജോസഫ് , കേരളാ അസോസിയേഷൻ പ്രസിഡന്റ്‌ ആന്റോ കവലക്കൽ തുടങ്ങിയവർ ആശംസാ പ്രസംഗകൾ നടത്തി . മീറ്റിംഗിൽ നിരവധി ഫൊക്കാന നേതാക്കളും പ്രവർത്തകരും പങ്കെടുത്തു. പുതിയതായി തെരഞ്ഞെടുക്കപ്പെട്ട റീജിയണൽ വൈസ് പ്രസിഡന്റ് സന്തോഷ് നായർ നന്ദിയും പറഞ്ഞു .

 

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക