മനാമ: ബഹ്‌റൈന്‍ പ്രവാസി മലയാളികള്‍ക്കിടയിലെ ക്ഷേമ പ്രവര്‍ത്തനങ്ങള്‍ക്ക് കൂടുതല്‍ ഊന്നല്‍ നല്‍കുക എന്ന ലക്ഷ്യത്തോടെ രൂപീകരിച്ച കൈരളി മനാമ ബഹ്‌റൈന്‍ കൂട്ടായ്മ പുതിയ ഭാരവാഹികളെ തിരത്തെടുത്തു.
കണ്‍വീനര്‍ ലത്തീഫ് മരക്കാട്ടിന്റെ നിയന്ത്രണത്തില്‍ നടന്ന യോഗത്തില്‍ പ്രസിഡന്റായി അബ്ദുള്ള കോയയേയും സെക്രട്ടറിയായി പ്രകാശന്‍ മയ്യിലിനേയും, ട്രഷററായി ഷമീര്‍ എം കോയയേയും തിരഞ്ഞെടുത്തു.
വൈസ്പ്രസിഡന്റ്മാരായി നസീര്‍ എന്‍. കെ, രാജേഷ് ഉക്രംപാടി ജോയിന്റ് സെക്രട്ടറിമാരായി ശ്രീജേഷ് വടകര, നൗഷാദ് കണ്ണൂര്‍ കോര്‍ഡിനേറ്റര്‍മാരായി റമീസ് കാളികാവ്, നജീബ്, സുബൈര്‍ ഒ.വി മീഡിയ കോര്‍ഡിനേറ്ററായി സുജേഷ് എണ്ണയ്ക്കാടിനേയും തിരഞ്ഞെടുത്തു.
എക്‌സിക്യൂട്ടിവ് അംഗങ്ങളായി ഷമീര്‍ സലീം, സുമേഷ് ബി ടി സി, ബഷീര്‍ ടി. എ, അക്ബര്‍ ചെറോത്ത്, ഷുക്കൂര്‍, റഷീദ് എന്‍ പാവണ്ടൂര്‍, വാജിബ് ഗുരുവായൂര്‍, അതുല്‍ കൃഷ്ണന്‍, ഇബ്രാഹിം കോയഞ്ചേരി, സന്ദീപ് തൃശ്ശൂര്‍, രാജേഷ് പുഞ്ചവയല്‍, മുസ്തഫ പുതുപൊന്നാനി, ഹാറൂണ്‍ കൊയിലാണ്ടി, ജാഫര്‍ ഇ. സി എന്നിവരേയും തിരഞ്ഞെടുത്തു.
പ്രവാസി സമൂഹം നേരിടുന്ന നിരവധി പ്രശ്നങ്ങളുണ്ട് ആ പ്രശ്നങ്ങള്‍ കൈകാര്യം ചെയ്യാന്‍ കഴിയുന്ന ഒരു പൊതു വേദിയെന്നതാണ് സംഘടനയുടെ ഉദ്ദേശ്യം. അവരുടെ സാമൂഹ്യവും സാംസ്‌കാരികവുമായ പുരോഗതിക്കു വേണ്ടി പ്രവര്‍ത്തിക്കുക, ജന്മനാട് കാണാന്‍ ആഗ്രഹിച്ചിട്ടും നിയമ കുരുക്കിന്റെ മാറാപ്പ് പേറി വര്‍ഷങ്ങളോളം അലയേണ്ടി വരുന്നവരെയും, മാറാരോഗങ്ങളാല്‍ പ്രയാസപ്പെടുന്നവരെയും, പലവിധ ക്ലേശങ്ങളാല്‍ ബുദ്ധിമുട്ടുന്നവരെയും ചേര്‍ത്തുപിടിക്കുക എന്നതാണ് പരമമായ ലക്ഷ്യമെന്നും ഭാരവാഹികള്‍ വിശദീകരിച്ചു.