പുന്റാ കാനയിൽ എട്ടാമത് ഫോമാ നാഷണൽ കൺവെൻഷന്റെ ഉദ്ഘാടന സമ്മേളനത്തിൽ ഫോമാ സുവനീർ പ്രകാശനം ചെയ്‌തു. നിയമസഭാ ഡെപ്യുട്ടി സ്പീക്കർ ചിറ്റയം ഗോപകുമാർ പ്രസിഡന്റ് ഡോ. ജേക്കബ് തോമസിൽ നിന്ന് കോപ്പി ഏറ്റുവാങ്ങി പ്രകാശനം നിർവഹിച്ചു.
സുവനീർ കമ്മിറ്റിയുടെ ചെയർമാനും ചീഫ് എഡിറ്ററുമായി പ്രവർത്തിച്ചത് അച്ചൻകുഞ്ഞ് മാത്യുവാണ്. (ചിക്കാഗോ). എഡിറ്റോറിയയിൽ ബോർഡിൽ ബാബു ദേവസ്യ (ഫ്ലോറിഡ) , ബബ്‌ലു ചാക്കോ (ടെന്നസി ), ജോൺസൺ കണ്ണൂക്കാടൻ (ചിക്കാഗോ), ബിജു ചാക്കോ (ന്യൂയോർക്ക്), സജു വർഗീസ് (ഫിലാഡെൽഫിയ), ഷാജി മിറ്റത്താനി (ഫിലാഡെൽഫിയ), സുരേഷ് നായർ (ന്യൂയോർക്ക്), ദയാലു ജോസഫ് (കാലിഫോർണിയ), എന്നിവരായിരുന്നു.
ഫോമാ പ്രവർത്തകരും അമേരിക്കൻ മലയാളികളും എഴുതിയ വിവിധ കലാ സാഹിത്യ സൃഷ്ടികൾ സുവനീറിൽ പ്രസിദ്ധീകരിച്ചു. ഫോമ ചരിത്ര മുഹൂർത്തങ്ങൾ, ചെറുകഥകൾ, കവിതകൾ, സമകാലീന സംഭവങ്ങളെക്കുറിച്ചുള്ള ലേഖനങ്ങൾ എന്നിവ എല്ലാം അതിൽപ്പെടുന്നു.
ഉന്നത നിലവാരത്തിൽ തയ്യാറാക്കപ്പെട്ട് മികച്ച പ്രിൻറിംഗോടെയാണ് സുവനിർ പുറത്തിറക്കിയത്.