മലയാളി അസോസിയേഷൻ ഓഫ് നോർത്തേൺ കാലിഫോർണിയ (മങ്ക) "നോർത്ത് അമേരിക്ക യിലെ ബെസ്ററ് മലയാളി അസോസിയേഷൻ" അവാർഡ് നു അർഹമായി. ഫോമാ യാണ് മങ്ക യെ ഈ അവാർഡ് നു തിരഞ്ഞെടുത്തത്. മങ്ക നാൽപ്പതാം പിറന്നാൾ ആഘോഷിക്കുന്ന ഈ വർഷം തന്നെ ഈ അംഗീകാരം കിട്ടിയത് മങ്ക യ്ക്ക് തികച്ചും അഭിമാനകരമാണ് .
ഡൊമിനിക്കൻ റിപ്പബ്ലിക് ലെ പുന്റ കാന യിൽ വെച്ച് നടന്ന ഫോമാ യുടെ എട്ടാം ഇന്റർ നാഷണൽ കോൺഫെറെൻസ് ഇൽ വെച്ചാണ് ഈ അവാർഡ് ദാന ചടങ്ങ് നടന്നത്. മങ്ക പ്രസിഡണ്ട് സുനിൽ വർഗ്ഗീസിനൊപ്പം സെക്രെട്ടറി പ്രിൻസ് നെച്ചിക്കാട്ട് , ട്രഷറർ മേരി ദാസൻ ജോസഫ് , ബോർഡ് ഓഫ് ഡയറക്‌ടേഴ്‌സ് ജാസ്‌മിൻ പരോൾ , വിൻസെന്റ് ബോസ് മാത്യു , കൂടാതെ മങ്ക യുടെ മുൻകാല ഭാരവാഹികളും ചേർന്നാണ് അവാർഡ് സ്വീകരിച്ചത് .
സാമൂഹ്യ-സാംസ്‌കാരിക പ്രവർത്തനങ്ങൾ , യൂത്ത് പ്രോഗ്രാം, സ്ത്രീ ശാക്തീകരണം, സീനിയേഴ്സ് നു വേണ്ടിയുള്ള വിവിധ പരിപാടികൾ ജീവകാരുണ്യ സംരഭങ്ങൾ എന്നിങ്ങനെ മങ്ക യുടെ സമഗ്രമായ സേവനങ്ങൾ കണക്കിലെടുത്താണ് ഈ അവാർഡ് നൽകിയത്
മങ്ക യ്ക്ക് ലഭിച്ച ഈ അംഗീകാരത്തിൽ അതിയായ സന്തോഷം ഉണ്ടെന്നും മങ്ക യ്ക്ക് ശക്തമായ അടിത്തറ പാകിയ മുൻകാല സാരഥികൾക്കും , മങ്ക യുടെ ഇപ്പോഴത്തെ ബോർഡ് മെമ്പേഴ്‌സ് നും, മങ്ക യുടെ നാളിതു വരെ യുള്ള പ്രവർത്തനങ്ങളിൽ പങ്കു വഹിച്ചവർക്കും, നോർത്തേൺ കാലിഫോർണിയ യിലെ മുഴുവൻ മലയാളികൾക്കു മായി ഈ അവാർഡ് താൻ സമർപ്പിക്കുന്നുവെന്ന് പ്രസിഡന്റ് സുനിൽ വർഗീസ് പറഞ്ഞു .
ഇനിയും മികവുറ്റ പ്രവർത്തങ്ങൾ നോർത്തേൺ കാലിഫോർണിയ മലയാളികൾക്ക് മങ്ക കാഴ്ചവെയ്ക്കും . തിളക്കമാർന്ന ഈ അംഗീകാരത്തിന്റെ ആവേശത്തിലാണ് ടീം ആംഗങ്ങൾ ഏവരും .