Image

കൊല്ലം പ്രവാസി അസ്സോസിയേഷന്‍ സ്വാതന്ത്ര്യ ദിന സംഗമം സംഘടിപ്പിച്ചു.

Published on 17 August, 2024
കൊല്ലം പ്രവാസി അസ്സോസിയേഷന്‍ സ്വാതന്ത്ര്യ ദിന സംഗമം സംഘടിപ്പിച്ചു.

കൊല്ലം പ്രവാസി അസ്സോസിയേഷന്‍ ചില്‍ഡ്രന്‍സ് പാര്‌ലമെന്റിന്റെയും കലാ-സാഹിത്യ വിഭാഗം സൃഷ്ടിയുടെയും നേതൃത്വത്തില്‍ ഇന്ത്യയുടെ 78 ആം സ്വാതന്ത്ര്യ ദിനത്തില്‍ സ്വാതന്ത്ര്യ ദിന സംഗമം സംഘടിപ്പിച്ചു. പരിപാടിയില്‍ ചില്‍ഡ്രന്‍സ് പാര്‍ലമെന്റ് അംഗങ്ങളും സൃഷ്ടി അംഗങ്ങളും അവതരിപ്പിച്ച വിവിധ കലാപരിപാടികള്‍ അരങ്ങേറി.  ടൂബ്ലി കെപിഎ ആസ്ഥാനത്തു വച്ച് നടന്ന പരിപാടി സാമൂഹ്യ പ്രവര്‍ത്തകനും മുന്‍ ബഹ്റൈന്‍ ഇന്റീരിയര്‍ മിനിസ്ട്രി ഉദ്യോഗസ്ഥനുമായ മോനി ഒടിക്കണ്ടത്തില്‍ ഉത്ഘാടനം ചെയ്തു. 

ആലപ്പുഴ പ്രവാസി അസ്സോസിയേഷന്‍ പ്രസിഡന്റ് ജെയ്സണ്‍ കോടമ്പലത്ത് സ്വാതന്ത്ര്യ ദിന സന്ദേശം നല്‍കി. കെ.പി.എ വൈസ് പ്രസിഡന്റ് കിഷോര്‍ കുമാര്‍ അദ്ധ്യക്ഷത വഹിച്ച യോഗത്തില്‍ ജനറല്‍ സെക്രട്ടറി ജഗത് കൃഷ്ണകുമാര്‍, സെക്രട്ടറി സന്തോഷ് കാവനാട്, നിയുക്ത സെക്രെട്ടറിയേറ്റ് കമ്മിറ്റി അംഗങ്ങളായ പ്രശാന്ത് പ്രബുദ്ധന്‍, കോയിവിള മുഹമ്മദ്, മനോജ് ജമാല്‍, രജീഷ് പട്ടാഴി എന്നിവര്‍ ആശംസകള്‍ അറിയിച്ചു. ചില്‍ഡ്രന്‍സ് പാര്‍ലമെന്റ് കോ-ഓര്‍ഡിനേറ്റര്‍ അനില്‍കുമാര്‍ സ്വാഗതവും, സൃഷ്ടി കോ-ഓര്‍ഡിനേറ്റര്‍ സ്മിതീഷ് നന്ദിയും പറഞ്ഞു. കോ-ഓര്‍ഡിനേറ്റര്‍ ജ്യോതി പ്രമോദ് പരിപാടികള്‍ നിയന്ത്രിച്ചു. ചില്‍ഡ്രന്‍സ് പാര്‍ലമെന്റ് , സൃഷ്ടി അംഗങ്ങള്‍ പരിപാടികള്‍ക്ക് നേതൃത്വം  നല്‍കി.
 

കൊല്ലം പ്രവാസി അസ്സോസിയേഷന്‍ സ്വാതന്ത്ര്യ ദിന സംഗമം സംഘടിപ്പിച്ചു.കൊല്ലം പ്രവാസി അസ്സോസിയേഷന്‍ സ്വാതന്ത്ര്യ ദിന സംഗമം സംഘടിപ്പിച്ചു.കൊല്ലം പ്രവാസി അസ്സോസിയേഷന്‍ സ്വാതന്ത്ര്യ ദിന സംഗമം സംഘടിപ്പിച്ചു.
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക