ഫോമായിലെ വ്യക്തിഗത പ്രവർത്തനത്തിനുള്ള സർവീസ് എക്സല്ലൻസ് അവാർഡ് , ഫോമാ കോൺവെൻഷനിൽ വെച്ച് സജൻ മൂലപ്ലാക്കലിനു സമ്മാനിച്ചു . മുൻ മന്ത്രിയും MLA യും ആയ മോൻസ് ജോസഫ് ആണ് അവാർഡ് സമ്മാനിച്ചത്.
ഫോമാ കൺവെൻഷൻറെ വിജയത്തിനായി അശ്രാന്തം പ്രവർത്തിച്ച വ്യക്തിത്യമാണ് സജൻ എന്ന്, പ്രസിഡന്റ് ജേക്കബ് തോമസ് , കൺവെൻഷൻ ചെയർമാൻ കുഞ്ഞു മാലിയിൽ, ട്രെഷറർ ബിജു തോണി കടവിൽ എന്നിവർ തങ്ങളുടെ ആശംസ പ്രസംഗത്തിൽ അനുസ്മരിച്ചു.
ആയിരത്തിൽപരം ആളുകൾ പങ്കെടുത്ത എട്ടാമത് ഫോമാ ഇന്റർനാഷണൽ കോൺവെൻഷെൻറെ രെജിസ്ട്രേഷൻ ചുമതല പൂർണ്ണമായും സജന്റെ നേതൃത്വത്തിലുള്ള കമ്മിറ്റിക്കായിരുന്നു. ഏറ്റെടുത്ത ഉത്തരവാദിത്യം ഏറ്റവും അൽമാർത്ഥതയോടും കൃത്യതയോടും പരാതികൾക്കിടയില്ലാതെയും ചെയ്യുക എന്നുള്ളത് സജന് നിർബന്ധമുള്ള കാര്യമാണ്.
കൂടാതെ കൺവെൻഷൻ സ്റ്റിയറിംഗ് കമ്മിറ്റി ഡയറക്ടർ ആയി , ആദ്യം മുതൽ അവസാനം വരെ എല്ലാ കാര്യങ്ങളും ഏറ്റവും ഭംഗിയാക്കാൻ പ്രസിഡന്റ്, സെക്രട്ടറി, ട്രെഷറർ, കൺവെൻഷൻ ചെയർമാൻ , കൺവെൻഷൻ കൺവീനേഴ്‌സ് എന്നിവരോടൊപ്പം തോളോട് തോൾ ചേർന്നു പ്രവർത്തിക്കാൻ അദ്ദേഹം പ്രത്യേകം ശ്രദ്ധിച്ചിരുന്നു. പ്രോഗ്രാമുകൾ സമയത്തു നടത്തുവാൻ വിവിധ പ്രോഗ്രാം കമ്മിറ്റി കളുമായി കോർഡിനേറ്റ് ചെയ്യാനും, ആവശ്യമായ സഹായങ്ങൾ ചെയ്യുവാനും അശ്രാന്തം പ്രവർത്തിച്ച അദ്ദേഹം സമാപന സമ്മേളനത്തിലെ മാസ്റ്റർ ഓഫ് സെറിമണി ആയും പ്രവർത്തിക്കുകയുണ്ടായി.
ഫോമാ വെസ്റ്റേൺ റീജിയൻ ചെയർ മാൻ ആയിരുന്ന ഇദ്ദേഹം, അടുത ടെർമിലേക്കു വെസ്റ്റേൺ റീജിയൻ നാഷണൽ കമ്മിറ്റീ മെമ്പർ ആയി എതിരില്ലാതെ തിരഞ്ഞെടുക്കപ്പെട്ടിട്ടുണ്ട്.