ലണ്ടന്‍ : രാഹുല്‍ ഗാന്ധിയുടെ ആശയത്തിന് പൂര്‍ണ്ണ പിന്തുണ നല്‍കി, കെ പി സി സിയുടെ നിയന്ത്രണത്തിലുള്ള പ്രവാസി സംഘടനയായ ഓവര്‍സീസ് ഇന്ത്യന്‍ കള്‍ച്ചറല്‍ കോണ്‍ഗ്രസ് (ഒ ഐ സി സി) രൂപീകൃതമായതിനു ശേഷം സംഘടനയുടെ ചരിത്രത്തിലെ ആദ്യ വനിതാ അധ്യക്ഷയായി ശ്രീമതി. ഷൈനു ക്ലെയര്‍ മാത്യൂസിനെ നിയമിച്ചുകൊണ്ട് യു കെയിലെ നാഷണല്‍ കമ്മിറ്റി പുനസംഘടിപ്പിച്ചു കെ പി സി സി ഉത്തരവിറക്കി. പുതിയ ഭാരവാഹികളെ ഉള്‍പ്പെടുത്തിക്കൊണ്ടുള്ള കെ പി സി സിയുടെ ഔദ്യോഗിക കത്ത്, കെ പി സി സി ജനറല്‍ സെക്രട്ടറി ശ്രീ. ടി യു രാധാകൃഷ്ണനാണ് പ്രസിദ്ധികരിച്ചത് .
യു കെയില്‍ നിരവധി വര്‍ഷങ്ങളായി പൊതു പ്രവര്‍ത്തന രംഗത്തും ചാരിറ്റി പ്രവര്‍ത്തങ്ങളിലും സജീവസാന്നിധ്യമായ ശ്രീമതി. ഷൈനു ക്ലെയര്‍ മാത്യൂസിന് ലഭിച്ച അര്‍ഹിക്കുന്ന അംഗീകാരം കൂടിയാണ് പുതിയ സ്ഥാനലബ്ധി. ഒ ഐ സി സി (യു കെ)യുടെ വര്‍ക്കിംഗ് പ്രസിഡന്റായും വനിതാ വിംഗ് യൂറോപ്പ് കോര്‍ഡിനേറ്ററായും പ്രവര്‍ത്തിച്ചു വരുകയായിരുന്നു ശ്രീമതി. ഷൈനു യു കെയിലും ഗള്‍ഫ് രാജ്യങ്ങളിലും നിരവധി ഹോട്ടല്‍ ശൃംഗലകളുടെയും കെയര്‍ ഹോമുകളുടെയും ഉടമ കൂടിയാണ്.
യു കെ ഒ ഐ സി സിയില്‍ വിപ്ലവകരമായ മാറ്റങ്ങള്‍ക്കുള്ള ചര്‍ച്ചകള്‍ തുടങ്ങിയതായും, പുതിയ കര്‍മ്മ പദ്ധതികളുടെ വിശദരൂപം ഉടന്‍ കൂടുന്ന കെ പി സി സി ഉന്നത നേതാക്കളുടെ യോഗത്തില്‍ സമര്‍പ്പിച്ചു അനുമതി നേടിയശേഷം ഒ ഐ സി സി പ്രവര്‍ത്തകര്‍ക്കായി പ്രസിദ്ധികരിക്കുമെന്ന് നിയുക്ത പ്രസിഡന്റ് ശ്രീമതി. ഷൈനു ക്ലെയര്‍ മാത്യൂസ് അറിയിച്ചു. പുതിയ പദ്ധതികളില്‍ സ്ത്രീകള്‍, യുവജങ്ങള്‍, ആരോഗ്യ പ്രവര്‍ത്തകര്‍ തുടങ്ങിയവര്‍ക്ക് മുന്‍ഗണന നല്കുമെന്ന സൂചനയും ശ്രീമതി. ഷൈനു ക്ലെയര്‍ മാത്യൂസ് നല്‍കി.
ഭാരവാഹികള്‍:
പ്രസിഡന്റ്:
ഷൈനു ക്ലെയര്‍ മാത്യൂസ്
വര്‍ക്കിംഗ് പ്രസിഡന്റുമാര്‍:
സുജു കെ ഡാനിയേല്‍, ബേബിക്കുട്ടി ജോര്‍ജ്, ഡോ. ജോഷി ജോസ്, അപ്പ ഗഫൂര്‍, മണികണ്ഠന്‍ ഐക്കാട്
മുന്‍ കമ്മിറ്റിയിലെ വര്‍ക്കിംഗ് പ്രസിഡണ്ടുമാരെ നില നിര്‍ത്തിപ്പോള്‍, കഴിഞ്ഞ തവണ നാഷണല്‍ ജനറല്‍ സെകട്ടറിയയായിരുന്ന ശ്രീ. ബേബികുട്ടി ജോര്‍ജിന് വര്‍ക്കിംഗ് പ്രസിഡന്റായി സ്ഥാനക്കയറ്റം നല്‍കിയിട്ടുണ്ട്.
വൈസ് പ്രസിഡന്റുമാര്‍:
ശ്രീ സോണി ചാക്കോ, ശ്രീ. ജവഹര്‍ലാല്‍, ശ്രീമതി. ലിലിയ പോള്‍, ശ്രീ. ഫിലിപ്പ് കുളഞ്ഞികൊമ്പില്‍ ജോണ്‍, ശ്ര. ജോര്‍ജ് ജോസഫ് കടമ്പനാട്
ജനറല്‍ സെക്രട്ടറിമാര്‍:
ശ്രീ തോമസ് ഫിലിപ്പ്, ശ്രീ. എബി സെബാസ്റ്റ്യന്‍, ശ്രീ. അഷറഫ് അബ്ദുള്ള, ശ്രീ. അജിത് വെണ്‍മണി
ട്രഷറര്‍:
ശ്രീ ബിജു വര്‍ഗീസ്
ഔദ്യോഗിക വക്താവ്:
ശ്രീ. റോമി കുര്യാക്കോസ്
ജോയിന്റ് സെക്രട്ടറിമാര്‍:
ശ്രീ സാബു ജോര്‍ജ്, ശ്രീ റോമി കുര്യാക്കോസ്, ശ്രീ. വിഷ്ണു പ്രതാപ്, ശ്രീ. സന്തോഷ് ബെഞ്ചമിന്‍, ശ്രീ. റോണി ജേക്കബ്, ശ്രീ. അല്‍സഹറലി, ശ്രീ. രാജന്‍ പടിയില്‍, ശ്രീ. സണ്ണിമോന്‍ മത്തായി, ശ്രീ. സാജു മണക്കുഴി, ശ്രീ. ഷോബിന്‍ സാം, ശ്രീമതി. സാരിക അമ്പിളി, ശ്രീ. ജമാല്‍, ശ്രീ. ഗിരി മാധവന്‍, ശ്രീ. ജയരാജ് കെ ജി, ശ്രീ. വിജി വി പി, ശ്രീ. മൈക്കിള്‍
സംഘടനയുടെ സുഗമമായ പ്രവര്‍ത്തനം ലക്ഷ്യമിട്ടുകൊണ്ട് ശ്രീ. കെ കെ മോഹന്‍ദാസ്, ജോര്‍ജ് ജേക്കബ്, ശ്രീ. ബിനോ ഫിലിപ്പ്, ശ്രീ. സി നടരാജന്‍ എന്നിവരെ ഉള്‍പ്പെടുത്തി 4 അംഗ അഡൈ്വസറി ബോര്‍ഡും ശ്രീ. ഫിലിപ്പ് എബ്രഹാം, ശ്രീ. മഹേഷ് കുമാര്‍, ശ്രീ. എ അഗസ്റ്റിന്‍, ശ്രീ. ബേബി ലൂക്കോസ്, ശ്രീ. പ്രസാദ് കൊച്ചുവിള, ശ്രീ. അജിത്കുമാര്‍ സി നായര്‍, ശ്രീ. സാജു ആന്റണി, ശ്രീ ജോമോന്‍ ജോസ് എന്നിവരെ ഉള്‍പ്പെടുത്തി നാഷണല്‍ എക്‌സിക്യൂട്ടീവ് കമ്മിറ്റിയും രൂപീകരിച്ചു. യുവാക്കളുടെ പ്രാധാന്യം ഉറപ്പിച്ചുകൊണ്ട് ശ്രീ. ബിബിന്‍ ബോബച്ചന്‍, ശ്രീ. അജാസ് മുഹമ്മദ്, ശ്രീ. ഷൈനോ ഉമ്മന്‍ തോമസ്, ശ്രീ. മുഹമ്മദ് ഹാഫിസ് എന്നിവരെ എക്‌സിക്യൂട്ടീവ് യൂത്ത് പ്രതിനിധികളായി നിയമിച്ചു.
നേരത്തെ ഒ ഐ സി സി (യു കെ) യുടെ ചുമതലയുള്ള കെ പി സി സി ഭാരവാഹികളായ ശ്രീ. വി പി സജീന്ദ്രനും ശ്രീ. എം എം നസീറും യു കെയുടെ സംഘടന ചുമതല ഏറ്റെടുത്തുകൊണ്ട് യു കെയില്‍ ഉടനീളമുള്ള പ്രധാന റീജിയനുകള്‍ സന്ദര്‍ശിക്കുകയും നേതാക്കളുമായും പ്രവര്‍ത്തകരുമായും ആശയവിനിമയം നടത്തുകയും ചെയ്തിരുന്നു. സംഘടനയുടെ നാഷണല്‍ കമ്മിറ്റിയിലും വിവിധ റീജിയന്‍ കമ്മിറ്റികളിലും സംഘടന സംവിധാനം ശക്തിപ്പെടുത്തുക, വനിതകളെയും യുവാക്കളെയും സംഘടനയുടെ നേതൃനിരയിലേക്ക് കൊണ്ടുവരുക എന്നീ പ്രധാന ലക്ഷ്യങ്ങള്‍ മുന്‍നിര്‍ത്തിയാണ് ഒ ഐ സി സി (യു കെ) നാഷണല്‍ കമ്മിറ്റി പുനസംഘടിപ്പിച്ചത്. സംഘടനയുടെ നാഷണല്‍ നാഷണല്‍ കമ്മിറ്റി യോഗത്തിലും ഒ ഐ സി സി (യു കെ)യുടെ ചുമതല വഹിക്കുന്ന കെ പി സി സി നേതാക്കള്‍ പങ്കെടുത്തിരുന്നു.