Image

എ ഐ സി സി സെക്രട്ടറി പെരുമാള്‍ വിശ്വനാഥന് ലണ്ടനില്‍ സ്വീകരണമൊരുക്കി ഒ ഐ സി സി (യു കെ); ഒ ഐ സി സി സംഘടിപ്പിക്കുന്ന സമ്മേളനത്തില്‍ പങ്കെടുക്കും

റോമി കുര്യാക്കോസ് Published on 20 August, 2024
 എ ഐ സി സി സെക്രട്ടറി പെരുമാള്‍ വിശ്വനാഥന് ലണ്ടനില്‍ സ്വീകരണമൊരുക്കി ഒ ഐ സി സി (യു കെ); ഒ ഐ സി സി സംഘടിപ്പിക്കുന്ന സമ്മേളനത്തില്‍ പങ്കെടുക്കും

ലണ്ടന്‍: ഹ്രസ്വ സന്ദര്‍ശനത്തിനായി യു കെയില്‍ എത്തിയ മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവും എ ഐ സി സി സെക്രട്ടറിയും മുന്‍ എം പിയുമായ പെരുമാള്‍ വിശ്വനാഥന് ഒ ഐ സി സി (യു കെ)  നാഷണല്‍ കമ്മിറ്റിയുടെ ആഭിമുഖ്യത്തില്‍ ലണ്ടന്‍ ഹീത്രൂ എയര്‍പോര്‍ട്ടില്‍ സ്വീകരണമൊരുക്കി. ഒഐസിസി നാഷണല്‍ പ്രസിഡന്റ് ഷൈനു ക്ലെയര്‍ മാത്യൂസ് വിശ്വനാഥന്‍ പെരുമാളിന് പൂചെണ്ട് നല്‍കി സ്വീകരിച്ചു. ഒ ഐ സി സി യു കെയുടെ പ്രസിഡന്റ് ആയി നിയമിതയായ ഷൈനു ക്ലെയര്‍ മാത്യൂസിനും തെരഞ്ഞെടുക്കപ്പെട്ട പുതിയ നാഷണല്‍ കമ്മിറ്റിക്കും അദ്ദേഹം അനുമോദനങ്ങള്‍ നേര്‍ന്നു.

ഒഐസിസി യു കെ വര്‍ക്കിംഗ് പ്രസിഡന്റുമാരായ ബേബിക്കുട്ടി ജോര്‍ജ്, സുജു ഡാനിയേല്‍, വൈസ് പ്രസിഡന്റുമാരായ സോണി ചാക്കോ, ജോര്‍ജ് ജോസഫ്, ജനറല്‍ സെക്രട്ടറി തോമസ് ഫിലിപ്പ്, ഔദ്യോഗിക വക്താവ് റോമി കുര്യാക്കോസ്, അഡൈ്വസറി ബോര്‍ഡ് അംഗങ്ങളായ കെ കെ മോഹന്‍ദാസ്, സി നടരാജന്‍, എക്‌സിക്യൂട്ടീവ് അംഗം ബേബി ലൂക്കോസ് എന്നിവര്‍ പെരുമാള്‍ വിശ്വാനാഥനെ ത്രിവര്‍ണ്ണ ഷാള്‍ അണിയിച്ചു സ്വീകരിച്ചു.  

സ്വകാര്യ സന്ദര്‍ശനത്തിനായാണ് പെരുമാള്‍ വിശ്വനാഥന്‍ യു കെയില്‍ എത്തിയതെങ്കിലും, ഒ ഐ സി സി (യു കെ) നാഷണല്‍ കമ്മിറ്റിയുടെ നേതൃത്വത്തില്‍ സെപ്റ്റംബറില്‍ സംഘടിപ്പിക്കുന്ന സമ്മേളനത്തില്‍ പങ്കെടുക്കുമെന്നും അദ്ദേഹം അറിയിച്ചു. ഒ ഐ സി സി നേതാക്കന്മാരായും പ്രവര്‍ത്തകരുമായും അല്പനേരം ആശയവിനിമയം നടത്തിയതിനു ശേഷമാണ് അദ്ദേഹം തിരിച്ചത്.
 

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക