ന്യൂ ജേഴ്സി : ഫൊക്കാന പ്രസിഡന്റ് ആയി തെരെഞ്ഞെടുക്കപ്പെട്ട ഡോ. സജിമോന്‍ ആന്റണിയുടെ സ്വീകരണം വേറിട്ട പരിപാടികളുമായി വെത്യസ്തമായ ഒരു സ്വീകരണമായിരുന്നു. ന്യൂ ജേഴ്സിയിലെ പ്രമുഖ സംഘടനായ മഞ്ചും സജിമോന്റെ ഫ്രണ്ട്സും കൂടി സംഘടിപ്പിച്ച സ്വീകരണ പരിപാടി ഏവരുടെയും മനം കവരുന്നതായിരുന്നു. ചെണ്ട മേളത്തിന്റെയും ആര്‍പ്പ് വിളികളുടെയും ആരവത്തോട് കുതിര പുറത്താണ് ഫൊക്കാനയുടെ പ്രസിഡന്റ് സജിമോന്‍ ആന്റണിയെ സ്വീകരിച്ചു കൊണ്ടുവന്നത്.
അവിസ്മരണീയമായ പ്രകടനങ്ങളുടെ സായാഹ്നത്തില്‍ ചരിത്രത്തില്‍ ഫൊക്കാന വീണ്ടും വീണ്ടും ചരിത്രങ്ങള്‍ മാറ്റി മറിക്കുകയായിരുന്നു. ഇത് വരെയുള്ള ഒരു ഫൊക്കാന പ്രസിഡന്റുമാര്‍ക്കും ലഭിക്കാത്ത ഒരു സ്വീകരണമാണ് ന്യൂ ജേഴ്സിയില്‍ അരങ്ങേറിയത് അതിന്റെ കാരണം ഫൊക്കാന യുവാക്കളുടെ കൈലേക്ക് എത്തിയപ്പോള്‍ പരിപാടികളും യുവാക്കളുടെ പരിപാടികള്‍ ആയി മാറി എന്നതാണ് സത്യം.
യുവാക്കളുടെ സാന്നിധ്യം കൊണ്ടും അവതരണ പുതുമ കൊണ്ടും തികച്ചും വ്യത്യസ്ത പുലര്‍ത്തുന്നതായിരുന്നു ഈ സ്വീകരണ പരിപാടി. ഹാന്‍ഡിങ് ഓവേറിന് ശേഷം ആരംഭിച്ച പുതിയ ഭാരവാഹികളുടെ സ്വീകരണവും ആഘോഷങ്ങളും 9 .30 വരെ നീണ്ടുവെങ്കിലും വര്‍ധിച്ച ആവേശത്തോടെ ഓരോ പ്രവര്‍ത്തകരും ആടിയും പാടിയും ആഘോഷിച്ചത് പ്രത്യേകം ശ്രദ്ധയാകര്‍ഷിച്ചു. ഫൊക്കാനയുടെ പുതിയ പ്രസിഡണ്ടിനും ഭാരവാഹികള്‍ക്കുമായി ഈ പരിപാടി ഒരുക്കിയത് ന്യൂ ജേഴ്സിയിലെ പ്രമുഖ സംഘടനായ മഞ്ചും സജിമോന്റെ ഫ്രണ്ട്സും കൂടെയാണ്, അവിസ്മരണീയമായ ഈ പ്രോഗ്രാം സ്പോണ്സര് ചെയ്തതും അവര്‍ തന്നെ. ഈ ആഘോഷങ്ങള്‍ ഫൈവ്സ്റ്റാര്‍ നിലവാരം പുലര്‍ത്തുവാന്‍ സംഘടകാര്‍ക്ക് ശ്രദ്ധിച്ചു എന്നത് ഏവരുടെയും പ്രശംസക്ക് പാത്രമായി .
ആഘോഷങ്ങള്‍ മനുഷ്യസഹജമാണ് അത്തരം ആഘോഷങ്ങളില്‍ . സ്നേഹം, ഒരുമ, എല്ലാവരെയും ഉള്‍പ്പെടുത്തല്‍, സന്തോഷം, മിതത്വം, എളിമ, കരുതല്‍ ഇവയൊക്കെ നിറഞ്ഞുനില്ക്കുമ്പോള് ആഘോഷങ്ങള്‍ മനുഷ്യര്‍ക്കുവേണ്ടിയുള്ള ഒന്നായി മാറും. അപ്പോള്‍ ആഘോഷങ്ങള്‍ നാം ഒത്തൊരുമയോട് ആഘോഷിക്കും, അങ്ങനെയുള്ള ഒരു ആഘോഷമായിരുന്നു ഞങ്ങള്‍ പ്ളാന്‍ ചെയ്തത് എന്ന് മഞ്ച് പ്രസിഡന്റ് ഡോ . ഷൈനി രാജു അഭിപ്രായപ്പെട്ടു. ഡോ. ഷൈനി രാജു, മഞ്ച് ട്രസ്റ്റീ ബോര്‍ഡ് ചെയറും ഫൊക്കാനയുടെ മുന്‍ എക്സിക്യൂട്ടീവ് വൈസ് പ്രസിഡന്റുമായിരുന്ന ഷാജി വര്‍ഗീസ്, ഉമ്മന്‍ ചാക്കോ, ഷിബുമോന്‍ മാത്യു , അനീഷ് ജെയിംസ് , രഞ്ജിത് പിള്ളൈ, ഷിജിമോന്‍ മാത്യു, മനോജ് വട്ടപ്പള്ളില്‍, ആന്റണി കല്ലുകാവുങ്കല്‍, ലിന്‍ഡോ മാത്യു തങ്കച്ചന് ജോസഫ്,ആല്‍ബര്‍ട്ട് കണ്ണമ്പള്ളി, അരുണ്‍ ചെമ്പരത്തി എന്നിവര്‍ നേതൃത്വം നല്‍കിയും സ്പോണ്സര് ചെയ്താണ് ഈ പരിപാടി ഒരിക്കയത്.
ഈ പരിപാടി ഒരുക്കിയ മഞ്ചിന്റെ ഭാരവാഹികളോടും, സുഹൃത്തുക്കളോടും സജിമോന്‍ ആന്റണി നന്ദി രേഖപ്പെടുത്തി. അവര്‍ ഈ പ്രോഗ്രാം ചിട്ടപ്പെടുത്തിയത് താന്നോടുള്ള സ്നേഹം ഒന്നുകൊണ്ട് മാത്രമാണ് എന്നറിയാം, സ്നേഹം ആരുടെഭാഗത്തു നിന്ന് ഉണ്ടായാലും അത് ആദരിക്കേണ്ടുന്ന വികാരം തന്നയാണ്.
ഫൊക്കാനയുടെ മുന്‍ പ്രസിഡന്റുമാരായ ജോണ്‍ പി ജോണ്‍, ജോര്‍ജി വര്‍ഗീസ്, ഡോ .ബാബു സ്റ്റീഫന്‍, ഫൊക്കാനയുടെ മുന്‍ ഭാരവാഹികള്‍, ഇപ്പോഴത്തെ ഭാരവാഹികള്‍, ഇതില്‍ പങ്കെടുത്ത എല്ലാവരോടുമുള്ള നന്ദിയും കടപ്പാടും അറിയിക്കുന്നതായും സജിമോന്‍ ആന്റണി അറിയിച്ചു.