Image

ഫൊക്കാന പുതിയ ഭരണ സമിതിയിലേക്ക് അധികാരകൈമാറ്റം ചരിത്രം കുറിച്ചു

ശ്രീകുമാർ ഉണ്ണിത്താൻ Published on 21 August, 2024
ഫൊക്കാന പുതിയ ഭരണ സമിതിയിലേക്ക്  അധികാരകൈമാറ്റം ചരിത്രം കുറിച്ചു

ന്യൂ ജേഴ്‌സി : ഫൊക്കാനയുടെ   ഭരണ സമിതിയുടെ അധികാരകൈമാറ്റം ചരിത്രം കുറിക്കുന്നതായിരുന്നു.  ന്യൂ ജേഴ്സിയിലെ റോയൽ ആൽബർട്ട് പാലസിൽ നടന്ന പ്രൗഢ ഗംഭീരമായ ചടങ്ങിൽ  മുന്നൂറിൽ അധികം  പേർ   അമേരിക്കയുടെയും കാനഡയുടെയും   വിവിധ ഭാഗങ്ങളിൽ നിന്നും  പങ്കെടുത്തു ചരിത്ര മുഹൂർത്തത്തിന് സാക്ഷിയായി.

പുതിയ ഭരണ സമിതി ഡോ . സജിമോൻ ആന്റണിയുടെ നേതൃത്വത്തിൽ  മുൻ  പ്രസിഡന്റ്    ഡോ . ബാബു സ്റ്റീഫനിൽ നിന്ന്    അധികാരം ഏറ്റു വാങ്ങി.

ഡോ. ബാബു സ്റ്റീഫന്റെ  നേതൃത്വത്തിലുള്ള ഭരണസമിതിയിലെ  അംഗങ്ങൾ ആയിരുന്ന  എക്സിക്യൂട്ടീവ് വൈസ് പ്രസിഡന്റ്  ഷാജി വർഗീസ് , ട്രഷറർ ബിജു ജോൺ , ജോയിന്റ് സെക്രട്ടറി ജോയി ചക്കപ്പൻ, ട്രസ്റ്റീ ബോർഡ് ചെയർ സജി പോത്തൻ , കൺവെൻഷൻ ചെയർ ജോൺസൻ തങ്കച്ചൻ   എന്നിവരും   ഡോ. സജിമോൻ ആന്റണിയുടെ  നേതൃത്വത്തിൽ ഉള്ള ടീമിൽ നിന്നും സെക്രട്ടറി ശ്രീകുമാർ ഉണ്ണിത്താൻ , ട്രഷറർ ജോയി ചാക്കപ്പൻ , വിമെൻസ് ഫോറം ചെയർ രേവതി പിള്ളൈ , ജോയിന്റ് സെക്രട്ടറി മനോജ് ഇടമന , ജോയിന്റ് ട്രഷറർ ജോൺ കല്ലോലിക്കൽ , അഡിഷണൽ ജോയിന്റ് സെക്രട്ടറി അപ്പുകുട്ടൻ പിള്ള എന്നീവരും പങ്കെടുത്തു .

തുടർന്ന് നടന്ന ചടങ്ങിൽ  നാഷണൽ കമ്മിറ്റി, റീജണൽ വൈസ് പ്രസിഡന്റ്മാർ , ട്രസ്റ്റീ ബോർഡ്, യൂത്ത് കമ്മിറ്റി എന്നിവരും    ഔദ്യോഗികമായി  ചുമതലയേറ്റു.

ഡോ . ബാബു സ്റ്റീഫൻ തന്റെ പ്രസംഗത്തിൽ ഫൊക്കാനയെ രണ്ട് വർഷം നയിക്കാൻ കഴിഞ്ഞതിലും  കൺവെൻഷൻ കുറ്റമറ്റതാക്കാൻ കഴിഞ്ഞതിലും അതിയായ സന്തോഷം പ്രകടിപ്പിച്ചു. ഫൊക്കാനയുടെ പ്രവർത്തനം മറ്റ് സംഘടനകളെക്കാൾ മികച്ചതാക്കാൻ കഴിഞ്ഞതിൽ സംതൃപ്തി രേഖപ്പെടുത്തി.  

ഫൊക്കാനയുടെ മുതിർന്ന നേതാക്കൾ  സാക്ഷ്യം വഹിച്ച പ്രൗഢമായ സദസിനു മുൻപാകെ  ഔദ്യോഗികമായി അധികാരം ഏറ്റുവാങ്ങി ഡോ . സജിമോൻ ആന്റണി  ഫൊക്കാനയുടെ ഭാവി പ്രവർത്തനങ്ങൾ എന്തൊക്കെയായിരിക്കുമെന്ന വ്യക്തമായ സൂചനകൂടി നൽകിയതോടെ തികഞ്ഞ ദിശാബോധമുള്ള നേതാവാണ് താനെന്ന് അദ്ദേഹം ഒരിക്കൽക്കൂടി തെളിയിച്ചു .
തെരഞ്ഞെടുപ്പു വേളയിൽ പുറത്തിറക്കിയ പ്രവർത്തന രൂപ രേഖയിൽ  സൂചിപ്പിച്ച കാര്യങ്ങൾ പൂർണമായും നടപ്പിലാക്കുമെന്ന് പ്രഖ്യാപിച്ച സജിമോൻ  അതിനോടൊപ്പം   നിരവധി കാര്യങ്ങൾ കൂടി ചെയ്യാൻ ശ്രമിക്കുമെന്നും സൂചിപ്പിച്ചു.

ഫൊക്കാനയെ വരും തലമുറയുടെ കൈകളിൽ എത്തിച്ചുകൊണ്ട് സംഘടനയുടെ ഭാവി സുരക്ഷിതമാക്കുകയാണ് തന്റെ ലക്ഷ്യമെന്നു    സജിമോൻ ആന്റണി അഭിപ്രായപ്പെട്ടു . യുവത്വത്തിന് കാതലായ പങ്കാളിത്തം ഉറപ്പുവരുത്തുകയും അതിന് വേണ്ടി യൂത്ത് കമ്മിറ്റി വികസിപ്പിക്കുകയും ചെയ്തിട്ടുണ്ട്. ഫൊക്കാനയുടെ മുഖച്ഛായ മാറ്റുന്ന പ്രവർത്തനങ്ങൾക്കാണ് ഇനിയുള്ള രണ്ട് വർഷങ്ങൾ സാക്ഷ്യം വഹിക്കാൻ പോകുന്നതെന്ന് ആമുഖമായി സൂചിപ്പിച്ചുകൊണ്ട് , വരാനിരിക്കുന്ന ദിവസങ്ങളിൽ വൻതോതിലുള്ള പ്രവർത്തനങ്ങളും നേട്ടങ്ങളും കൈവരിക്കാൻ കഴിയുമെന്ന ആത്മവിശ്വാസം  പ്രകടിപ്പിക്കുകയും ചെയ്തു.

ഈ കമ്മിറ്റിയുടെ കാലാവധി അവസാനിക്കുന്നതിന്  മുൻപ് ഫോക്കാനയെ അന്തരാഷ്ട്ര തലത്തിലെ പ്രമുഖ സംഘടനയാക്കി മാറ്റുമെന്നെ   പ്രഖ്യാപനത്തെ ഹർഷാരവത്തോടെയാണ് സദസ്യർ ഏറ്റുവാങ്ങിയത്. ഫൊക്കാന നാഷണൽ കമ്മിറ്റി കൂടുകയും   ചെയ്യാനിരിക്കുന്ന പ്രവർത്തനങ്ങളുടെ രൂപ രേഖ സംബന്ധിച്ച് കമ്മിറ്റിയുമായി   അഭിപ്രയ പ്രകടനം നടത്തിയതായും സജിമോൻ പറഞ്ഞു . മുൻ പ്രസിഡന്റ് ഡോ . ബാബു സ്റ്റീഫന് അദ്ദേത്തിന്റെ പ്രവർത്തനത്തിനും മനോഹരമായ ചരിത്ര കൺവെൻഷനും നന്ദി രേഖപ്പെടുത്തി.  

സെക്രട്ടറി ശ്രീകുമാർ ഉണ്ണിത്താൻ  ഫൊക്കാനയുടെ പ്രവർത്തനങ്ങളെ പറ്റിയും ട്രഷർ ജോയി ചാക്കപ്പൻ കണക്കുകളെ പറ്റിയും സംസാരിച്ചു

ഫൊക്കാന മുൻ പ്രസിഡന്റ്‌മാരായിരുന്ന ജോൺ പി ജോൺ , ജോർജി വർഗീസ് , മുൻ സെക്രട്ടറി മാരായിരുന്ന   ജോൺ ഐസക്ക് , സുധാ കർത്താ , ഫിലിപ്പോസ് ഫിലിപ്പ് , മറ്റു  മുൻ ഭാരവാഹികൾ , നാഷണൽ കമ്മിറ്റി മെമ്പേഴ്‌സ് , റീജിണൽ വൈസ് പ്രസിഡന്റുമാർ തുടങ്ങി നിരവധി പേർ  പങ്കെടുത്ത ഈ മീറ്റിങ് ഫൊക്കാനയുടെ ചരിത്രം തന്നെ മാറ്റിയെഴുതുന്ന ഒന്നായി മാറ്റുവാൻ കഴിഞ്ഞു.

ഈ മീറ്റിങ് ഹോസ്റ്റ് ചെയ്തത് ന്യൂ ജേഴ്സിയിലെ പ്രമുഖ സംഘടനയായ മഞ്ച്  , സജിമോൻ ഫ്രണ്ട്‌സ് എന്നിവർ ചേർന്നാണ് .

ഫൊക്കാനയുടെ യശസിന് തിലകച്ചാർത്താകുന്ന  ഈ   മീറ്റിംഗിൽ അമേരിക്കയുടെ വിവിധ ഭാഗങ്ങളിൽ നിന്നും നിരവധി നേതാക്കൾ പങ്കെടുത്തു.   വിവിധ സംഘടനകളുടെ ഭാരവാഹികൾ ആയ തോമസ് മൊട്ടക്കൽ , പിന്റോ കണ്ണമ്പള്ളിൽ, അനിയൻ ജോർജ് , മിത്രാസ്, ദിലീപ് വർഗീസ് , തങ്കമണി അരവിന്ദ്,  ജോർജ് മേലേത്ത്‌, സ്കറിയ പെരിയപ്പുറം , വർഗിസ് സ്കറിയ, ഫിലാഡൽഫിയായിൽ നിന്നും മോൻസി  തുടങ്ങി  വളരെയധികം ആളുകളുടെ  പ്രായ്ജിന്ദ്യം  ഉണ്ടായിരുന്ന ഈ മീറ്റിങ്ങിൽ യുവാക്കളുടെ  ഒരു നിരതന്നെ സന്നിഹിതർ  ആയിരുന്നു . .

രാജു ജോയി പ്രാർത്ഥന ഗാനം ആലപിച്ചു , ഫാദർ സിമി തോമസ് , (സെന്റ്റ് ജോർജ് സീറോ മലബാർചർച്ച്  വികാർ) കൗണ്ടി ലെജിസ്ലേറ്റർ ഡോ. ആനിപോൾ എന്നിവർ ആശംസ നേർന്നു സംസാരിച്ചു .മഞ്ച് പ്രസിഡന്റ് ഡോ.  ഷൈനി രാജുവും ഫൊക്കാന വിമൻസ് ഫോറം ചെയർ രേവതി പിള്ള എന്നിവർ എം .സി മാരായി പ്രവർത്തിച്ചു . 

ഫൊക്കാന പുതിയ ഭരണ സമിതിയിലേക്ക്  അധികാരകൈമാറ്റം ചരിത്രം കുറിച്ചു
ഫൊക്കാന പുതിയ ഭരണ സമിതിയിലേക്ക്  അധികാരകൈമാറ്റം ചരിത്രം കുറിച്ചു
Join WhatsApp News
Real member 2024-08-21 14:13:22
Where is the founder of Fokhana, when Fomaa formed, Paul Karukapallil. Without his presence Fokhana nothing
founding father 2024-08-21 16:36:18
How can we survive without founding fathers. How can we eat food and pay rent...
ത്രിശങ്കു 2024-08-21 16:42:32
മുന്നോട്ടു ചരിച്ചുപിടിച്ചുകൊണ്ടുള്ള പടമാണ് കാണാറുള്ളത് ഇന്ന് അത് കാണുന്നില്ല. ചിലപ്പോൾ പടം എടുത്തുകൊണ്ടിരുന്നപ്പോൾ ഇതിലും നല്ല ഗ്രൂപ്പിനെ കണ്ടു അങ്ങോട്ട് പോയതായിരിക്കും. പിന്നെ ഫൊക്കാനയ്ക്ക് ഒരു ഫൗണ്ടറില്ല. അത് ഭൂമിയിൽ നിന്ന് തന്നെ മുളച്ചു വന്നതാണെന്നാണ് പറയപ്പെടുന്നത് മറ്റൊരു കഥ, ഫൊക്കാനയുടെ ജനറൽബോഡി വളരെ ചൂടായി പൊട്ടി തെറിക്കുകയുകയും, സൂര്യനിൽ നിന്ന് പൊട്ടിതെറിച്ചു ഭൂമി ഉണ്ടായതെന്ന് പറയുന്നതുപോലെ ഫോർ എന്ന ഒരു ഉപഗ്രഹം ഉണ്ടാകുകയും അതിലേക്ക് അതിന്റെ ഫൗണ്ടർ തെറിച്ചു പോയി. പൊന്തകാനയിൽ നടന്ന സമ്മേളനത്തിൽ അദ്ദേഹം തപ്പി തടഞ്ഞു നടക്കുന്ന ചിത്രം കണ്ടു. പ്ലൈനിൽ അദ്ദേഹത്തെ മറ്റുള്ളവർ പൊക്കി എടുത്തു കയറ്റുകയായിരുന്നു എന്നും കേൾക്കുന്നു. പൊട്ടി തിരിച്ചപ്പോൾ ഈയുള്ളവൻ ത്രിശങ്കു സ്വർഗ്ഗത്തിൽ ആയിപ്പോയി.
THOMMAN 2024-08-21 16:59:39
May be in kerala handling film industry Hema Committee report and how to deal with Malayalee Achayans...
C. Kurian 2024-08-21 21:05:24
അമേരിക്കയിലെ പല മലയാളി സംഘടനകളുടെ സംഘടനയല്ലേ ഫൊക്കാന? ഒരു സാമൂഹ്യ സംഘടന. സമൂഹത്തെ സേവിക്കുന്ന സംഘടന. സംഘടനയുടെ നേതൃത്വം ചെയ്യുന്നത് സമൂഹത്തിനു വേണ്ടി സംഘടനയുടെ പേരിൽ സേവനം ചെയ്യുന്നു. അവർ നല്ലവരെങ്കിൽ എളിയ സേവനം ചെയ്യുന്നു. പുതിയ നേതൃത്വം ത്വരഞ്ഞെടുക്കപ്പെടുമ്പോൾ പിൻ-നേതൃത്വം പുത്തൻ നേതൃത്വത്തിനു ഉത്തരവാദിത്തം കൈമാറുന്നു. ഈ റിപ്പോർട്ടിന്റെ തലക്കെട്ട് ചരിത്രം കുറിച്ച അധികാര കൈമാറ്റം എന്നത് വായിച്ചപ്പോൾ വിഷമം തോന്നി. സംഘടനയെ ഒരു അതോറിറ്റീരിയൻ സ്റ്റൈലിൽ അവതരിപ്പിക്കരുതായിരുന്നു. ഒരു പക്ഷെ റിപ്പോർട്ടർ വാക്കുകളുടെ അർത്ഥം നന്നായിട്ടാലോചിക്കാതെ ആയിരിക്കാം എഴുതിയത്. വായനക്കാർ പൊതു ജനമാണ്. അതുകൊണ്ട് എഴുതുമ്പോൾ ഒന്നു ശ്രദ്ധിക്കണമെന്നപേക്ഷ. പുതിയ നേതൃത്വത്തിനു എല്ലാ വിധ മംഗളങ്ങളും നേരുന്നു. അമേരിക്കൻ വളർന്നു വരുന്ന, സമൂഹത്തിൽ കൂടുതൽ കൂടുതൽ ദൃശ്യമാകുന്ന ഈ ചെറിയ സമൂഹവിഭാഗത്തിനു സന്തോഷം നൽകുന്ന പ്രവത്തനങ്ങൾ ഉണ്ടാകട്ടെ എന്ന പ്രതീക്ഷയോടെ.
ഉദയഭാനു 2024-08-22 16:22:07
ഒന്നായിരുന്ന ഫോക്കാനയെ ഒമ്പതാക്കിയതിനു് അനുമോദനങ്ങൾ.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക