Image

കണ്ണഞ്ചിക്കുന്ന കലാപരിപാടികളുമായി ഫൊക്കാന പ്രവര്‍ത്തനോദ്ഘാടനം വർണ്ണാഭമായി

ശ്രീകുമാർ ഉണ്ണിത്താൻ Published on 22 August, 2024
കണ്ണഞ്ചിക്കുന്ന കലാപരിപാടികളുമായി ഫൊക്കാന പ്രവര്‍ത്തനോദ്ഘാടനം വർണ്ണാഭമായി

ന്യൂ ജേഴ്‌സി : നോര്‍ത്ത്‌ അമേരിക്കയിലെ  മലയാളി സംഘടനകളുടെ സംഘടനയായ ഫൊക്കാനയുടെ പ്രവർത്തനോൽഘാടനം   ന്യൂ ജേഴ്സിയിലെ റോയൽ ആൽബർട്ട്സ് പാലസ്സിൽ നടന്ന ചടങ്ങിൽ സജിമോൻ ആന്റണി നിലവിളക്ക്‌ പ്രകാശിപ്പിച്ചുകൊണ്ടു ഉൽഘാടനം ചെയ്തു. ചടങ്ങിൽ ഫൊക്കാന മുൻ പ്രസിഡന്റ് ഡോ . ബാബു സ്റ്റീഫൻ , സെക്രട്ടറി  ശ്രീകുമാർ ഉണ്ണിത്താൻ , ട്രഷർ ജോയി ചാക്കപ്പൻ , വിമെൻസ് ഫോറം ചെയർ രേവതി പിള്ള , ജോയിന്റ് സെക്രട്ടറി മനോജ് ഇടമന , ജോയിന്റ് ട്രഷർ ജോൺ കല്ലോലിക്കൽ , അഡിഷണൽ അസ്സോസിയേറ്റ് സെക്രട്ടറി അപ്പുകുട്ടൻ പിള്ളൈ എന്നീ എക്സിക്യൂട്ടീവ് കമ്മിറ്റി മെംബേഴ്‌സും  പങ്കെടുത്തു.

ഫൊക്കാനയുടെ മുൻപുള്ള പ്രവർത്തങ്ങളിൽ നിന്നും വെത്യസ്തമായി ഒരു ആഘോഷമായാണ്   ഈ വർഷം    പ്രവർത്തന ഉൽഘാടനം കൊണ്ടാടിയത്. ഫൊക്കാനയുടെ മുതിർന്ന നേതാക്കൾ  ഉൾപ്പെടെ നിരവധി ആളുകൾ  പങ്കെടുത്ത  പ്രൗഢമായ സദസിനു മുൻപാകെ  ആയിരുന്നു പ്രവർത്തനോൽഘടനം. ഫൊക്കാനയുടെ   പ്രവർത്തനം വ്യാപിപ്പിക്കുന്നതിനോടൊപ്പം അതിന്റെ രണ്ട് വർഷത്തെ  പ്രവർത്തനങ്ങൾ എങ്ങനെ ആയിരിക്കണം ,  തെരഞ്ഞെടുപ്പു വേളയിൽ പുറത്തിറക്കിയ പ്രവർത്തന രൂപ രേഖയിൽ  സൂചിപ്പിച്ച കാര്യങ്ങൾ നടപ്പാക്കണം അതിനോടൊപ്പം   നിരവധി കാര്യങ്ങൾ കൂടി   ചെയ്യാൻ കമ്മിറ്റി തയാർ എടുക്കുകയാണ് എന്ന് പ്രസിഡന്റ് സജിമോൻ ആന്റണി അറിയിച്ചു .

മലയാളികളുടെ ശബ്ദം എവിടെയും മുഴങ്ങിക്കേൾക്കാനുള്ള സാഹചര്യം സംജാതമാകണം. നമുക്ക് ഒരേയൊരു ജീവിതമേ ഉള്ളു ഹ്രസ്വമായ ആ കാലയളവിൽ കഴിവുള്ളത് അപ്പോൾ തന്നെ ചെയ്തുതീർക്കണം. പിന്നീടൊരു അവസരം ലഭിച്ചെന്നുവരില്ല അതായിരിക്കട്ടെ സംഘടനയുടെ പ്രധാന ലക്ഷ്യമെന്ന് മുൻ പ്രസിഡന്റ് ഡോക്ടർ ബാബു സ്റ്റീഫൻ അഭിപ്രായപ്പെട്ടു.

സെക്രട്ടറി ശ്രീകുമാർ ഉണ്ണിത്താൻ ഈ രണ്ടു  വർഷം  നടത്താൻ ഉദ്ദേശിക്കുന്ന പ്രവർത്തനങ്ങളുടെ രൂപരേഖ അവതരിപ്പിച്ചു. നാളിതു വരെയുള്ള പ്രവർത്തനങ്ങളും ചൂണ്ടിക്കാട്ടി ഈ രണ്ടുവർഷകാലത്തേക്ക്  ഏവരുടെയും സഹായ സഹകരണങ്ങൾ അഭ്യർഥിച്ചു .

ട്രഷർ ജോയി ചാക്കപ്പൻ വയനാട്ടിൽ ദുരിതം അനുഭവിക്കുന്നവർക്ക് വേണ്ടിയുള്ള ഗോ ഫണ്ടിലും തുടർന്നുള്ള പ്രവർത്തനത്തിലും ഏവരുടെയും  സഹകരണം അഭ്യർഥിച്ചു.

ഫൊക്കാന മുൻ പ്ര സിഡന്റ്‌മാരായിരുന്ന ജോൺ പി ജോൺ , ജോർജി വർഗീസ് , മുൻ സെക്രട്ടറി മാരായിരുന്ന   ജോൺ ഐസക്ക് , സുധാ കർത്താ , ഫിലിപ്പോസ് ഫിലിപ്പ് , മുൻ ട്രസ്റ്റീ ബോർഡ് ചെയർ സജി പോത്തൻ , മുൻ എക്സി . വൈസ് പ്രസിഡന്റ് ഷാജി വർഗീസ്, മുൻ ട്രഷർ തോമസ് തോമസ് ,  ട്രസ്റ്റീ ബോർഡ് സെക്രട്ടറി ബിജു കൊട്ടാരക്കര , റീജണൽ വൈസ് പ്രസിഡന്റ്മാരായ  ലാജി തോമസ് , ആന്റോ വർക്കി , കോശി കുരുവിള , റോയി മണ്ണിക്കരോട്ട് , ജോസി കരക്കാട്ട് , നാഷണൽ കമ്മിറ്റി മെംബേഴ്‌സ് ആയ മനോജ് മാത്യു , മത്തായി ചാക്കോ , സുദീപ് നായർ ,ഡോ . ഷൈനി രാജു , മേരി ഫിലിപ്പ് , ജീമോൻ വർഗീസ് , അജിത് ചാണ്ടി , മേരിക്കുട്ടി മൈക്കിൾ ,സജു സെബാസ്റ്റ്യൻ ട്രസ്റ്റീ ബോർഡ് മെമ്പർ ടോണി കല്ലുകാവുങ്കൽ , യൂത്ത് നാഷണൽ കമ്മിറ്റി മെംബേർസ് ആയ സർജന്റ് ബ്ലെസ്സൻ മാത്യു , കെവിൻ ജോസഫ്    മഞ്ച് ഭാരവാഹികൾ , അസോസിയേഷൻ പ്രസിഡന്റുമാരായ ഫ്രാൻസിസ് കാരക്കാട്ടു , ശ്രീജിത്ത് കോമത്,സ്കറിയ പെരിയപ്പുറം, മാത്യു ചെറിയാൻ (മോൻസി )  ഫൊക്കാനയുടെ മുൻ ഭാരവാഹികൾ  തുടങ്ങി നിരവധി പേർ  പങ്കെടുത്ത ഈ മീറ്റിങ് ഫൊക്കാനയിൽ പുതിയ ഒരു  ചരിത്രം എഴുതുകയായിരുന്നു.

മാധ്യമ പ്രവർത്തകരായ സുനിൽ ട്രൈസ്റ്റാർ (പ്രസിഡന്റ് IPCNA, മാനേജിങ് ഡയറക്ടർ ഓഫ് പ്രവാസി ചാനൽ ആൻഡ് ഇമലയാളീ ) ജോസ് കടപ്പുറം (കൈരളീ ടീവി Man. Dir .of America )മധു കൊട്ടകർക്കര (ഫ്‌ളോവേഴ്സ് ചാനൽ Man. Dir .of America ) , ഷിജോ പൗലോസ് ( IPCNA ട്രഷർ ), ലെജിസ്ലേറ്റർ ആനി പോൾ , സമാന്തര സംഘടനകളുടെ ഭാരവാഹികൾ ആയ തോമസ് മോട്ടക്കൽ , പിന്റോ കണ്ണമ്പള്ളിൽ, അനിയൻ ജോർജ് , മിത്രസ് , ദിലീപ് വർഗീസ് , തങ്കമണി അരവിന്ദ് ,ജോർജ് മേലേത്ത്‌,  വർഗിസ് സ്കറിയതുടങ്ങി നിരവധി ആളുകളുടെ സാനിധ്യംകൊണ്ട് അനുഗ്രഹീതമായിരുന്നു സദസ്.
 

കണ്ണഞ്ചിക്കുന്ന കലാപരിപാടികളുമായി ഫൊക്കാന പ്രവര്‍ത്തനോദ്ഘാടനം വർണ്ണാഭമായികണ്ണഞ്ചിക്കുന്ന കലാപരിപാടികളുമായി ഫൊക്കാന പ്രവര്‍ത്തനോദ്ഘാടനം വർണ്ണാഭമായികണ്ണഞ്ചിക്കുന്ന കലാപരിപാടികളുമായി ഫൊക്കാന പ്രവര്‍ത്തനോദ്ഘാടനം വർണ്ണാഭമായി
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക