Image

സര്‍ഗം സ്റ്റീവനേജ് ഓണാഘോഷത്തിന് ഇന്‍ഡോര്‍ മത്സരങ്ങളോടെ തുടക്കമായി; 'പൊന്നോണം 2024' സെപ്തംബര്‍ 14 ന്

അപ്പച്ചന്‍ കണ്ണന്‍ച്ചിറ Published on 29 August, 2024
 സര്‍ഗം സ്റ്റീവനേജ് ഓണാഘോഷത്തിന്   ഇന്‍ഡോര്‍ മത്സരങ്ങളോടെ തുടക്കമായി;  'പൊന്നോണം 2024' സെപ്തംബര്‍ 14 ന്

സ്റ്റീവനേജ്: ലണ്ടനിലെ പ്രമുഖ മലയാളി അസ്സോസ്സിയേഷനുകളില്‍ ഒന്നായ 'സര്‍ഗം സ്റ്റീവനേജ് ' സംഘടിപ്പിക്കുന്ന 'പൊന്നോണം 2024' സെപ്തംബര്‍ 14 നു ശനിയാഴ്ച ബാണ്‍വെല്‍ അപ്പര്‍ സ്‌കൂള്‍ ഓഡിറ്റോറിയത്തില്‍ വെച്ച് നടത്തപ്പെടും.  യുകെ യിലെ പ്രസിദ്ധമായ സര്‍ഗ്ഗം പൊന്നോണത്തിനു നാന്ദി കുറിച്ച് നടന്ന  ഇന്‍ഡോര്‍ മത്സരങ്ങളില്‍ സ്ത്രീകളും കുട്ടികളുമായി നിരവധി പേരാണ് ആവേശപൂര്‍വ്വം പങ്കു ചേര്‍ന്നത്. കാരംസ്, ലേലം, റമ്മി, ഡോങ്കി, ചെസ്സ് തുടങ്ങിയ ഇനങ്ങളില്‍ മത്സരാര്‍ത്ഥികളുടെ ബാഹുല്യം നിമിത്തം കളികള്‍ പൂര്‍ത്തീകരിക്കുവാന്‍  കഴിയാത്തതിനാല്‍ സെമി ഫൈനല്‍ മുതലുള്ള മത്സരങ്ങള്‍ തുടര്‍ ദിവസങ്ങളില്‍ നടത്തപ്പെടും.

ഔട്‌ഡോര്‍ മത്സരങ്ങളില്‍ 31 നു ശനിയാഴ്ച ഫുടബോള്‍, ക്രിക്കറ്റ് മത്സരങ്ങള്‍ നടക്കും. സെപ്തംബര്‍ 1 ന് ഞായറാഴ്ച ജനറല്‍ സ്‌പോര്‍ട്‌സ് മത്സരങ്ങള്‍ നടത്തുന്നതാണ്. കിഡ്‌സ് വിഭാഗത്തില്‍ 'ബീന്‍ഷ് പിക്കിങ്ങും', ജൂനിയേഴ്‌സിനായി തവള ചാട്ടം, ലെമണ്‍ സ്പൂണ്‍ റേസും ഉണ്ടായിരിക്കും. തുടര്‍ന്ന് അത്‌ലറ്റിക്‌സ് ഇനങ്ങളില്‍ വ്യത്യസ്ത പ്രായ വിഭാഗത്തില്‍ മത്സരങ്ങള്‍ നടത്തുന്നതാണ്. അത്ലറ്റിക് മത്സരങ്ങള്‍ക്ക് ശേഷം വടം വലി, ഉറിയടി, സുന്ദരിക്ക് പൊട്ടു കുത്തല്‍ തുടങ്ങിയ മത്സരങ്ങള്‍ക്കൊപ്പം കപ്പിള്‍സ് റിലേ, ഫാമിലി റിലേ എന്നീ ഇനങ്ങളും ഉള്‍പ്പെടുത്തിയിട്ടുണ്ട്.  വിജയികള്‍ക്കുള്ള സമ്മാന ദാനവും സെന്റ് നിക്കോളാസ് ഗ്രൗണ്ടില്‍ വെച്ച് നടത്തപ്പെടും.

മലയാളക്കരയുടെ പ്രതാപകാലത്തെ തിരുവോണം തെല്ലും ശോഭ മങ്ങാതെ കുടുംബ സദസ്സില്‍ അനുഭവവേദ്യമാക്കുന്നതിനായി ഓണാഘോഷ കൊട്ടിക്കലാശ ദിനത്തില്‍ സ്റ്റീവനേജ് 'കറി വില്ലേജ്' തയ്യാറാക്കുന്ന 24 ഇനം വിഭവങ്ങള്‍ അടങ്ങിയ വിഭവ സമൃദ്ധമായ 'ഗ്രാന്‍ഡ്  തിരുവോണ സദ്യ' തൂശനിലയില്‍ വിളമ്പും. മാവേലി മന്നന്‍ ആഗതനാകുമ്പോള്‍ ആഘോഷം കൊഴുപ്പിക്കുവാന്‍ കടുവകളും ശിക്കാരിയും കളത്തില്‍ ഇറങ്ങും. താലപ്പൊലിയും, തിരുവാതിരയും വള്ളം കളിയും  സൗന്ദര്യ മത്സരവും, ഹാസ്യരസം നിറഞ്ഞ സ്‌കിറ്റും, ഗംഭീരമായ കലാസന്ധ്യയും അടക്കം സര്‍ഗ്ഗം തിരുവോണോത്സവത്തില്‍ പങ്കു ചേരുന്നവര്‍ക്ക്  ഒരുക്കുന്നത് അതിസമ്പന്നമായ ആഘോഷ ചേരുവകളാവും.

സര്‍ഗ്ഗം മെമ്പര്‍മാരില്‍ നിന്നും GCSE, A-Level പരീക്ഷകളില്‍ മികച്ച വിജയം നേടിയവരെയും, ഇംഗ്ലണ്ട് ദേശീയ ഷട്ടില്‍ ബാഡ്മിന്റണ്‍ ടീമില്‍ ഇടം പിടിച്ച ജെഫ് അനി, യുഗ്മ നാഷണല്‍ സ്‌പോര്‍ട്‌സില്‍ വ്യക്തിഗത ചാമ്പ്യന്‍ പട്ടം നേടിയ ടിന്റു മെല്‍വിന്‍ എന്നിവരെയും തദവസരത്തില്‍ ആദരിക്കും.

സര്‍ഗം പൊന്നോണം 2024 ല്‍ പങ്കു ചേരുവാനും,  സ്‌പോണ്‍സര്‍മാരാകുവാനും ആഗ്രഹിക്കുന്നവര്‍ കമ്മിറ്റിയുമായി ബന്ധപ്പെടുവാന്‍ താല്പര്യപ്പെടുന്നു.

കൂടുതല്‍ വിവരങ്ങള്‍ക്ക്

സജീവ് ദിവാകരന്‍-
07877902457
ജെയിംസ് മുണ്ടാട്ട്- 
07852323333

Barnwell, Stevenage, Hertfordshire, SG2 9SW

 സര്‍ഗം സ്റ്റീവനേജ് ഓണാഘോഷത്തിന്   ഇന്‍ഡോര്‍ മത്സരങ്ങളോടെ തുടക്കമായി;  'പൊന്നോണം 2024' സെപ്തംബര്‍ 14 ന്
 സര്‍ഗം സ്റ്റീവനേജ് ഓണാഘോഷത്തിന്   ഇന്‍ഡോര്‍ മത്സരങ്ങളോടെ തുടക്കമായി;  'പൊന്നോണം 2024' സെപ്തംബര്‍ 14 ന്
 സര്‍ഗം സ്റ്റീവനേജ് ഓണാഘോഷത്തിന്   ഇന്‍ഡോര്‍ മത്സരങ്ങളോടെ തുടക്കമായി;  'പൊന്നോണം 2024' സെപ്തംബര്‍ 14 ന്
 സര്‍ഗം സ്റ്റീവനേജ് ഓണാഘോഷത്തിന്   ഇന്‍ഡോര്‍ മത്സരങ്ങളോടെ തുടക്കമായി;  'പൊന്നോണം 2024' സെപ്തംബര്‍ 14 ന്
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക