ഫോമ കണ്‍വന്‍ഷനോടനുബന്ധിച്ച് നടന്ന വാശിയേറിയ തിരഞ്ഞെടുപ്പില്‍ ന്യൂയോര്‍ക്ക് മെട്രോ നാഷ്ണല്‍ കമ്മറ്റിയംഗമായി സ്റ്റാറ്റന്‍ ഐലന്റ് മലയാളി അസോസിയേഷന്റെ അഭിമാനമായ ശ്രീ.ജോസ് വര്‍ഗീസ് ഉജ്ജ്വല വിജയം നേടി. ന്യൂയോര്‍ക്ക് മെട്രോ റീജിയണിലേക്ക് രണ്ട് സീറ്റുകള്‍ക്കായി നാലുപേര്‍ മത്സര രംഗത്തുണ്ടായിരുന്നു. ഏറ്റവും കൂടുതല്‍ വോട്ടുകള്‍ കരസ്ഥമാക്കിയ ജോസ് വര്‍ഗീസ് ഒന്നാം സ്ഥാനത്തെത്തുകയായിരുന്നു. ജോസ് വര്‍ഗീസ്(53), ഏബ്രഹാം ഫിലിപ്പ്(51), ജോസഫ് കളപ്പുരക്കല്‍(38), ജോണ്‍ തോമസ് (12) എന്നതായിരുന്നു വോട്ടിംഗ് നില.
ആകെ വോട്ട് ചെയ്ത94.7 ശതമാനം പേരുടെ ഭൂരിപക്ഷം നേടി ശ്രീ.ബേബി മണക്കുന്നേല്‍(പ്രസിഡന്റ്), ഷാലു പുന്നൂസ്(വൈസ് പ്രസിഡണ്ട്), ബൈജു വര്‍ഗീസ്(സെക്രട്ടറി), സിജില്‍ പാലക്കലോടി(ട്രഷറര്‍) എന്നിവര്‍ ഫോമ ഭാരവാഹികളായി ചുമതല യേറ്റു.
ന്യൂയോര്‍ക്ക് മെട്രോ നാഷണല്‍ ്കമ്മറ്റിയംഗം എന്ന നിലയില്‍ ഫോമയുടെ പുരോഗതിക്കും വളര്‍ച്ചക്കു വേണ്ടി കഠിനപ്രയത്‌നം ചെയ്യുവാന്‍ വേണ്ടി കഠിനപ്രയത്‌നം ചെയ്യുവാന്‍ താന്‍ സന്നദ്ധനാണെന്നും ഓരോ സമ്മതിദായകരും തന്നിലര്‍പ്പിച്ച വിശ്വാസത്തിനും സ്‌നേഹത്തിനും വിനീതമായി നന്ദിയര്‍പ്പിക്കുന്നുവെന്നും ശ്രീ.ജോസ് വര്‍ഗീസ് അറിയിച്ചു.
ജോസ് വര്‍ഗീസിന്റെ ഉജ്ജ്വലവിജയത്തില്‍ സ്റ്റാറ്റന്‍ ഐലന്റ് മലയാളി അസോസിയേഷന്‍ ഏറെ അഭിമാനിക്കുന്നുവെന്ന് പ്രസിഡന്റ് ശ്രീമതി ജെമിനി തോമസ്, സെക്രട്ടറി ശ്രീമതി പ്രീതു ജെയിംസ്, ജോയിന്റ് സെക്രട്ടറി ഡോ.ഷൈല റോഷിന്‍, ട്രഷറര്‍ ശ്രീ. അലക്‌സ് വലിയ വീടന്‍സ് എന്നിവര്‍ സംയുക്ത പ്രസ്താവനയിലൂടെ അറിയിച്ചു. ഏറ്റെടുക്കുന്ന ഏതു ചുമതലയും ഏറ്റവും ഭംഗിയായി സമയബദ്ധിതമായി നടപ്പിലാക്കുവാന്‍ കഴിവുള്ള ഊര്‍ജ്ജ്വസ്വലനായ പ്രവര്‍ത്തകനാണു ശ്രീ.ജോസ് വര്‍ഗീസ്. സ്റ്റാറ്റന്‍ ഐലന്റ് മലയാളി അസോസിയേഷന്റെ പ്രസിഡന്റ്, ട്രഷറര്‍, സെക്രട്ടറി, പ്രോഗ്രാം കോര്‍ഡിനേറ്റര്‍, ടൂര്‍ പോഗ്രാം കണ്‍വീനര്‍, ദീര്‍ഘകാലമായി മാനേജിംഗ് കമ്മിറ്റിയംഗം തുടങ്ങിയ നിലകളില്‍ ഉള്ള പ്രവര്‍ത്തന പരിചയം, ഫോമ എന്ന നാഷ്ണല്‍ സംഘടനയുടെ വളര്‍ച്ചക്കായി ഉപകരിക്കുമെന്നതില്‍ സംശയമില്ല. അമേരിക്കയിലെ ആദ്യകാല സംഘടനകളിലൊന്നായ സ്റ്റാറ്റന്‍ ഐലന്റ് മലയാളി അസോസിയേഷന്റെ(MASI) എല്ലാവിധ പിന്തുണയും പ്രോല്‍സാഹനവും ശ്രീ.ജോസ് വര്‍ഗീസിന്റെ നേതൃത്വത്തിനൊപ്പം ഉണ്ടാകുമെന്ന് മാസി എക്‌സിക്യൂട്ടീവ് കമ്മിറ്റിയംഗങ്ങള്‍ അറിയിച്ചു.
ബിജു ചെറിയാന്‍