ഫൊക്കാന അഡ്വൈസറി ബോർഡ് പുനസംഘടിപ്പിച്ചു അഡ്വൈസറി ബോർഡ് ചെയർ ആയി ജോൺ പി ജോൺ, വൈസ് ചെയർ ആയി വിനോദ് കെആർകെ, സെക്രട്ടറി ആയി കാമാന്‍ഡര്‍ ജോര്‍ജ് കോത് എന്നിവരെ തെരെഞ്ഞെടുത്തതായി പ്രസിഡന്റ് സജിമോൻ ആന്റണി, ട്രസ്റ്റീ ബോർഡ് ചെയർ ജോജി തോമസ് എന്നിവർ സംയുകതമായി അറിയിച്ചു.
ഫൊക്കാനയുടെ മുൻ പ്രസിഡന്റ്റ് ജോണ്‍ പി. ജോണ്‍ ഏവർക്കും പ്രിയങ്കരനായ വ്യക്തി് .
സൗമ്യനായ നേതാവ് എന്നറിയപ്പെടുന്ന ജോണ്‍ പി. ജോണ്‍ 2016 കാനഡയില്‍ നടത്തിയ ഫൊക്കാന കണ്‍വെന്‍ഷന്‍ ചരിത്രം ആക്കി മാറ്റി . 1968 ല്‍ ഇരുപതു അഗംങ്ങളുമായി ആരംഭിച്ച ടോറന്റോ മലയാളീ സമാജം, നോര്‍ത്ത് അമേരിക്കയിലെ ഏറ്റവും വലിയ സംഘടനകളില്‍ ഒന്നായി മാറ്റിയതില്‍ ജോണ്‍ പി. ജോണ്‍ന്റെ സംഘടന പാടവത്തിനു തെളിവാണ്. പത്തു തവണ ടോരന്റ്‌റോ മലയാളീ സമാജത്തിന്റെ പ്രസിഡന്റ് ആയ അദ്ദേഹം കാനേഡിയൻ -അമേരിക്കൻ മലയാളികൾക്ക് സർവ്വ സമ്മതനാണ്, ഫൊക്കാന പ്രസിഡന്റ്, വൈസ് പ്രസിഡന്റ് ,ട്രസ്റ്റി ബോര്‍ഡ് മെംബര്‍, കമ്മിറ്റി മെംബെര്‍ , ഇലക്ഷൻ കമ്മീഷണർ എന്നി നിലകളില്‍ പ്രവര്‍ത്തിച്ചിട്ടുള്ള അദ്ദേഹം പ്രവാസി ചാനൽ ആദ്യമായി ഏർപ്പെടുത്തിയ നാമി അവാർഡ് നേടിയ ആദ്യ വെക്തി കൂടിയാണ് . ഒരു ചാരിറ്റി പ്രവർത്തകൻ കൂടിയ അദ്ദേഹം നിരവധി സന്നദ്ധ സംഘടനകളിൽ ഭാഗഭാക്കാണ് . കോട്ടയം കളത്തില്‍പ്പടി സൊദേശി ആയ ജോൺ പി .കാനഡയി അറിയപ്പെടുന്ന വെവസായി കുടി അയ ജോണ്‍ പി ജോണ്‍, ഭര്യ ആനിനൊപ്പം കാനഡയില്‍ താമസം .
ന്യൂയോര്‍ക്കില്‍ അറ്റോര്‍ണിയായി പ്രാക്ടീസ് ചെയ്യുന്ന വിനോദ് കെആർകെ ഫൊക്കാനയുടെ മുൻ സെക്രട്ടറി കൂടിയാണ് . ഫൊക്കാനാ ഫിലഡല്‍ഫിയ കണ്‍വന്‍ഷന്‍ ജനറല്‍ കണ്‍വീനര്‍, ഫൊക്കാനാ വാഷിംഗ്ടണ്‍ കണ്‍വന്‍ഷന്‍ സ്‌പെല്ലിംഗ് ബ മത്സരത്തിന്റെ സംഘാടകന്‍ , ട്രസ്റ്റീ ബോർഡ് സെക്രട്ടറി, ട്രസ്റ്റീ ബോർഡ് മെംബെർ എന്നീ നിലകളില്‍ പ്രവർത്തിച്ചിട്ടുള്ള അദ്ദേഹം കേരള സമാജം ഓഫ് ഗ്രേറ്റര്‍ ന്യൂയോര്‍ക്കിന്റെ
മുന്‍ പ്രസിഡന്റ്, ഇന്ത്യന്‍ നാഷ്ണല്‍ ഓവര്‍സീസ് കോണ്‍ഗ്രസ് നാഷ്ണല്‍ ബോര്‍ഡ് ഓഫ് ട്രസ്റ്റി മെമ്പര്‍, ഇന്തോ-അമേരിക്കന്‍ ലോയേഴ്‌സ് ഫോറം വൈസ് പ്രസിഡന്റ്, അയ്യപ്പസേവാ സംഘം വൈസ് പ്രസിഡന്റ്, കേരളാ ഹിന്ദൂസ് ഓഫ് നോര്‍ത്ത് അമേരിക്ക ബോര്‍ഡ് ഓഫ് ട്രസ്റ്റി സെക്രട്ടറി, . മഹിമയുടെ പ്രസിഡന്റു , മന്ത്രയുടെ ട്രസ്റ്റീ ചെയർ തുടങ്ങി നിരവധി സംഘടനകളിൽ സ്ഥാനങ്ങൾ വഹിച്ചിട്ടുള്ള വെക്തികുടിയാണ്. കേരളത്തിലെ വിവിധ കോടതികളിലും അഭിഭാഷകനായി പ്രാക്ടീസ് ചെയ്തിട്ടുള്ള അദ്ദേഹം ഭാര്യ ബാല വിനോദിനൊപ്പം ന്യൂയോർക്കിൽ ആണ് താമസം.
ഫൊക്കാനയുടെ മുന്‍ പ്രസിഡന്റ് ആയ കാമാന്‍ഡര്‍ ജോര്‍ജ് കോത് മലയാളീ അസോസിയേഷന്‍ ഓഫ് സെന്‍ട്രല്‍ ഫ്‌ളോറിഡയുടെ ഫൗണ്ടിങ്ങ് മെംബേറില്‍ ഒരാള്‍ കൂടിയാണ്. 1992 ല്‍ അസോസിയേഷന്റെ രണ്ടാമത്തെ പ്രസിഡന്റ് ആവുകയും അന്നുമുതല്‍ ഇന്നുവരെ അസ്സോസിയേഷന്‍ന്റെ നെടുംതൂണായി പ്രവര്‍ത്തിക്കുകയും ചെയുന്നു. 1996 മുതല്‍ 1998 വരെ ഫൊക്കാന ഫ്‌ളോറിഡ റീജിണല്‍ വൈസ് പ്രസിഡന്റ് ആയും അതിന് ശേഷം 2004 മുതല്‍ 2006 വരെ ഫൊക്കാനയുടെ പ്രസിഡന്റ് ആയി സേവനം അന ചെയ്ത അദ്ദേഹം രണ്ട് തവണ ഫൊക്കാന ഇലക്ഷന്‍ കമ്മിറ്റി ചെയര്‍മാനായി. താമ്പാ ഇക്യുമെനക്കൽ പ്രസ്ഥാനത്തിന്റെ ഫൗണ്ടറില്‍ ഒരാളായ അദ്ദേഹം അമേരിക്കയില്‍ നടന്ന പല തെരഞ്ഞുടുപ്പുകള നേതൃത്വം വഹിച്ചിട്ടുണ്ടു. അമേരിക്കന്‍ കോണ്‍ഗ്രെസ്സിലേക്ക് മത്സരിച്ച മേരി തോമസിന്റെ ക്യാമ്പയിന്‍ ചെയര്‍പേഴ്‌സണ്‍ ആയും സേവനം അനുഷ്ടിച്ചിട്ടുള്ള അദ്ദേഹം ഭാര്യ ഡീന ജോര്‍ജ് മൊത്തു ഫ്‌ലോറിഡയില്‍ ആണ് താമസം. 2010 ൽ പാത്രിയാർക്കിസ് ബാവ അദ്ദേഹത്ത കമാന്‍ഡര്‍ പദവി നല്‍കി ആദരിച്ചു.
ഫൊക്കാന അഡ്വൈസറി ബോർഡ് ഭാരവാഹികൾ ആയി തെരെഞ്ഞെടുക്കപ്പെട്ട ജോൺ പി ജോൺ, വിനോദ് കെആർകെ , കാമാന്‍ഡര്‍ ജോര്‍ജ് കോരുത് എന്നിവരെ ഫൊക്കാന എക്സിക്യൂട്ടീവ് കമ്മറ്റിയും ട്രസ്റ്റീ ബോർഡും അഭിനന്ദിച്ചു. ഫൊക്കാന പ്രസിഡന്റ് സജിമോൻ ആന്റണി സെക്രട്ടറി ശ്രീകുമാർ ഉണ്ണിത്താൻ , ട്രഷർ ജോയി ചാക്കപ്പൻ , ട്രസ്റ്റീ ബോർഡ് ചെയർ ജോജി തോമസ് , ട്രസ്റ്റീ വൈസ് ചെയർ സതീശൻ നായർ , ട്രസ്റ്റീ സെക്രട്ടറി ബിജു ജോൺ മറ്റ് എക്സിക്യൂട്ടീവ് കമ്മിറ്റി മെംബേർസ് എന്നിവർ അഭിനന്ദിച്ചു.