Image

ഫൊക്കാന ഫൗണ്ടേഷന്റെ ചെയര്‍ ആയി ഡോ. മാത്യു വര്‍ഗീസ്, വൈസ് ചെയര്‍ സുധാ കര്‍ത്താ, ഫൗണ്ടേഷന്‍ സെക്രട്ടറി ചാക്കോ കുര്യന്‍.

ശ്രീകുമാര്‍ ഉണ്ണിത്താന്‍ Published on 05 September, 2024
 ഫൊക്കാന ഫൗണ്ടേഷന്റെ ചെയര്‍ ആയി ഡോ. മാത്യു വര്‍ഗീസ്, വൈസ് ചെയര്‍ സുധാ കര്‍ത്താ, ഫൗണ്ടേഷന്‍  സെക്രട്ടറി ചാക്കോ കുര്യന്‍.

ന്യൂ യോര്‍ക്ക് : ഫൊക്കാനയുടെ ചാരിറ്റി പ്രവര്‍ത്തനങ്ങള്‍ക്ക് നേതൃത്വം നല്‍കുന്ന ഫൊക്കാന ഫൗണ്ടേഷന്റെ ചെയര്‍മാന്‍  ആയി ഡോ. മാത്യു വര്‍ഗീസ്, വൈസ് ചെയര്‍ ആയി സുധാ കര്‍ത്താ, ഫൗണ്ടേഷന്‍  സെക്രട്ടറി ആയി ചാക്കോ കുര്യന്‍, കമ്മിറ്റിയിലേക്ക് ഡോ. ബ്രിജിത്ത് ജോര്‍ജ്, ഷാജു സാം എന്നിവരെ തെരഞ്ഞെടുത്തതായി പ്രസിഡന്റ് സജിമോന്‍ ആന്റണിയും ട്രസ്റ്റീ ബോര്‍ഡ് ചെയര്‍ ജോജി തോമസും സംയുക്തയി അറിയിച്ചു.

ഫൗണ്ടേഷന്റെ ചെയര്‍ ആയിനിയമിതനായ  ഡോ . മാത്യു വര്‍ഗീസ് ഫൊക്കാനയുടെ ജോയിന്റ് സെക്രട്ടറി, ജോയിന്റ് ട്രഷര്‍, ഫൊക്കാന സ്പെല്ലിംഗ് ബീ കോമ്പറ്റീഷന്റെ ദേശീയ കോര്‍ഡിനേറ്റര്‍ തുടങ്ങി നിരവധി സ്ഥാനങ്ങള്‍ വഹിച്ചിട്ടുള്ള അദ്ദേഹം ഡിട്രോയിറ്റ് കേരള ക്ലബിന്റെ  പ്രസിഡന്റ് ആയും സേവനം അനുഷ്ടിച്ചിട്ടുണ്ട്. അമേരിക്കന്‍ ഡയോസിസുകളുടെ മുന്‍ കൗണ്‍സില്‍ അംഗം  കൂടിയായ അദ്ദേഹം ഡിട്രോയിറ്റ സെന്റ് തോമസ് ഓര്‍ത്തഡോക്സ് ചര്‍ച്ച് സെക്രട്ടറി, ഡിട്രോയിറ്റ് എക്യൂമെനിക്കല്‍ കമ്മിറ്റി സെക്രട്ടറി, ഓര്‍ത്തഡോക്സ് സഭ സൗത്ത് വെസ്റ്റ് അമേരിക്കന്‍ കമ്മിറ്റി അംഗം എന്നീ നിലകളിലും  പ്രവര്‍ത്തിച്ചിട്ടുണ്ട്.  അമേരിക്കയിലെ അഗ്രിക്കള്‍ച്ചറല്‍ ഡിപ്പാര്‍ട്ട്മെന്റില്‍ വെറ്ററിനറി മെഡിക്കല്‍ ഓഫീസറായി 15 വര്‍ഷത സ്തുത്യര്‍ഹമായ സേവനത്തിനുശേഷം കഴിഞ്ഞ 17 വര്‍ഷക്കാലമായി മിഷിഗണില്‍ സ്വന്തമായി ആനിമല്‍ വെറ്ററിനറി പ്രാക്ടീസ് നടത്തിവരുന്നു.അദ്ദേഹം ഭാര്യയുമൊത്തു ഡിട്രോയിറ്റിലാണ് താമസം.

വൈസ് ചെയര്‍ ആയി തെരഞ്ഞെടുക്കപ്പെട്ട സുധാ കര്‍ത്താ ഫൊക്കാനയുടെ മുന്‍  ജനറല്‍ സെക്രട്ടറി ആണ്, ട്രസ്റ്റി ബോര്‍ഡ് സെക്രട്ടറി, ട്രസ്റ്റി ബോര്‍ഡ്  മെംബര്‍ തുടങ്ങി പല സ്ഥാനങ്ങളും വഹിച്ചിട്ടുള്ള അദ്ദേഹം കഴിഞ്ഞകാല ഫൊക്കാന കണ്‍വന്‍ഷനുകളില്‍ വിവിധ കണ്‍വെന്‍ഷനുകളുടെ  ഭാരവാഹിത്വവും വഹിച്ചിട്ടുണ്ട്. ഫൊക്കാനയുടെ സീനിയര്‍ നേതാവായ അദ്ദേഹം ഫിലാഡല്‍ഫിയായിലെ പമ്പ മലയാളി അസോസിയേഷന്റെ സ്ഥാപകാംഗം, മുന്‍ പ്രസിഡന്റ്, ഇന്‍ഡ്യ കൗണ്‍സിലിന്റെ ചെയര്‍ തുടങ്ങി നിരവധി മേഘലകളില്‍ പ്രവര്‍ത്തിക്കുന്ന അദ്ദേഹം വിവിധ  മേഘലകളില്‍  പ്രവര്‍ത്തന വൈവിധ്യം  തെളിയിയിച്ചിട്ടുണ്ട്. അമേരിക്കയിലെ അറിയപ്പെടുന്ന സി പി എ ആയ സുധ കര്‍ത്ത ഫിലാഡല്‍ഫിയായിലും ന്യൂ യോര്‍ക്കിലും സ്വന്തമായി അക്കൗണ്ടിങ് സ്ഥാപനങ്ങള്‍ നടത്തുന്നു.

ഫൗണ്ടേഷന്‍  സെക്രട്ടറിആയി തെരെഞെടുക്കപെട്ട  ചാക്കോ കുര്യന്‍  ഫൊക്കാനയുടെ വിവിധ തലങ്ങളില്‍ മൂന്നു പതിറ്റാണ്ടിലേറെ പ്രവര്‍ത്തിച്ചു വരുന്ന മുതിര്‍ന്ന നേതാവായ ചാക്കോ കുര്യന്‍  ഫൊക്കാനയുടെ വൈസ് പ്രസിഡന്റ്  കണ്‍വെന്‍ഷന്‍ ചെയര്‍, കമ്മിറ്റി മെംബേര്‍, ഓഡിറ്റര്‍ തുടങ്ങി നിരവധി സ്ഥാനങ്ങള്‍ വഹിച്ചിട്ടുള്ള വ്യക്തിയാണ്. ഒര്‍ലാന്‍ഡോ റീജിയണല്‍ മലയാളി അസോസിയേഷന്റെ (ഓര്‍മ്മ) പ്രസിഡണ്ട് ആയും  പ്രവര്‍ത്തിച്ചിട്ടുള്ള അദ്ദേഹം  ഒര്‍ലാണ്ടോയില്‍ അറിയപ്പെടുന്ന സാമൂഹ്യ സംഘടനാ പ്രവര്‍ത്തകനാണ്.ലോങ്ങ്  ഐലന്റ് കാത്തലിക്ക് അസോസിയേഷന്റെ 1993-1994 വര്‍ഷത്തെ ഡയറക്ടര്‍ ആയിരുന്നു.  സാമൂഹിക സാംസ്‌കാരിക രംഗങ്ങളിലെന്നപോലെ ബിസിനസ് രംഗത്തും വന്‍ നേട്ടങ്ങളുണ്ടാക്കിയ അദ്ദേഹം ഫ്‌ലോറിഡയിലെ അറിയപ്പെടുന്ന  ഒരു ബിസിനസ്സ് കാരന്‍ കൂടിയാണ്.


ഡോ. ബ്രിജിത്ത് ജോര്‍ജ് ഫൊക്കാനയുടെ വിമെന്‍സ് ഫോറം ചെയര്‍ ആയി  പുതുമയാര്‍ന്ന  ഒരു പ്രവര്‍ത്തനം കാഴ്ചവെക്കുകയും  മറ്റ് സംഘടനകള്‍ക്കു മാതൃകയാക്കാവുന്ന നേതൃത്വ പാടവം  കാഴ്ചവെച്ച വ്യക്തിയാണ്. സി. എം.എ യിലൂടെ ഫൊക്കാനയുടെ പ്രവര്‍ത്തങ്ങളില്‍ സജീവമായിരുന്ന ഡോ. ബ്രിജിത്ത് ഫൊക്കാനയുടെ മിക്കവാറുമുള്ള എല്ലാ കണ്‍വെന്‍ഷനുകളുടെയും കല-സാംസ്‌കാരിക വേദികളില്‍ സജീവ സാന്നിധ്യമായിരുന്നു. 2012ല്‍  ഹ്യൂസ്റ്റനില്‍  വച്ച് നടന്ന ഫൊക്കാന കണ്‍വെന്‍ഷനില്‍ മലയാളി മങ്കയായി തെരെഞ്ഞെടുക്കപ്പെട്ടിട്ടുണ്ട്. ഫൊക്കാന ഒര്‍ലാണ്ടോ കണ്‍വെന്‍ഷന്‍  മലയാളി മങ്ക കോര്‍ഡിനേറ്റര്‍ ആയി പ്രവര്‍ത്തിക്കുകയും ചെയ്തിരുന്നു.  മികച്ച പ്രസംഗിക, ടി.വി. അവതാരിക, പ്രോഗ്രാം അവതാരിക, സംഘടനാ പ്രവര്‍ത്തക, ഗായിക, മത-സാംസ്‌കാരിക പ്രവര്‍ത്തക, ആതുരസേവന സംഘടനാ പ്രവര്‍ത്തക തുടങ്ങി നിരവധി മേഖലകളില്‍ തനതായ വ്യക്തി മുദ്ര പതിപ്പിച്ച ബഹുമുഖപ്രതിഭയാണ് ഫൊക്കാനക്കാരുടെ  അഭിമാനമായ ഡോ. ബ്രിജിത്ത് ജോര്‍ജ്.

ഷാജു  സാം അമേരിക്കയിലെ അറിയപ്പെടുന്ന സാംസ്‌കാരിക പ്രവര്‍ത്തകനും കഴിഞ്ഞ മുന്ന് പതിറ്റാണ്ടായി  വാള്‍സ്ട്രീറ്റിലെ ഒരു പ്രമുഖ കമ്പനിയില്‍ കണ്‍ട്രോളര്‍ ആയി സേവനം അനുഷ്ഠിക്കുന്ന വ്യക്തിയാണ് . കേരള സമാജം ഓഫ് ഗ്രെയ്റ്റര്‍ ന്യൂ യോര്‍ക്കിന്റെ സജീവ പ്രവര്‍ത്തകനും രണ്ടു തവണ പ്രസിഡന്റ് ആവുകയും ഫൊക്കാനയിലും നിരവധി സ്ഥാനങ്ങള്‍ വഹിച്ചിട്ടുള്ള അദ്ദേഹം ന്യൂ യോര്‍ക്കിലെ  ഒരു പ്രമുഖ വോളിബോള്‍ ക്ലബ്ബിന്റെ പ്രസിഡന്റ് കൂടിയാണ്. ഈ  വര്‍ഷം ന്യൂ യോര്‍ക്കില്‍ നടന്ന  വോളിബോള്‍  മത്സരവും ഷാജു  സാമിന്റെ നേതൃത്വത്തില്‍ ആണ് നടന്നത് . അന്തര്‍ദേശീയ സംഘടനായ വൈസ്‌മെന്‍ ഇന്റര്‍നാഷണല്‍ ക്ലബിന്റെ  നോര്‍ത്ത് അമേരിക്കയിലെ അദ്ദേഹത്തിന്റെ  പ്രവര്‍ത്തനങ്ങളുടെ  മികവ് കൊണ്ട്  ഷാജു  സാമിനെ  വൈസ്‌മെന്റെ  ഇന്റര്‍നാഷണല്‍ തലത്തില്‍ ഉയര്‍ത്തപ്പെടുകയുണ്ടായി. നിരവധി  അവാര്‍ഡുകളും പുരസ്‌കാരങ്ങളും  നേടിയിട്ടുള്ള അദ്ദേഹം സാമുദായിക തലത്തിലും അറിയപ്പെടുന്ന വ്യക്തിയാണ്. ന്യൂ യോര്‍ക്കിലെ ഒരു പ്രമുഖ അക്കൗണ്ടിങ് സ്ഥാപനത്തിന്റെ ഉടമകൂടിയാണ് അദ്ദേഹം.  

ഫൊക്കാന ഫൗണ്ടേഷന്റെ ഭാരവാഹികള്‍ ആയി തെരഞ്ഞെടുത്ത ഡോ . മാത്യു വര്‍ഗീസ്, സുധാ കര്‍ത്താ,  ചാക്കോ കുര്യന്‍, ഡോ. ബ്രിജിത്ത് ജോര്‍ജ്, ഷൈജു സാം എന്നിവരെ  ഫൊക്കാന എക്‌സിക്യൂട്ടീവ് കമ്മറ്റിയും ട്രസ്റ്റീ ബോര്‍ഡും അഭിനന്ദിച്ചു. ഫൊക്കാന പ്രസിഡന്റ് സജിമോന്‍ ആന്റണി സെക്രട്ടറി ശ്രീകുമാര്‍ ഉണ്ണിത്താന്‍, ട്രഷര്‍ ജോയി ചാക്കപ്പന്‍, എക്‌സിക്യൂട്ടീവ് വൈസ് പ്രസിഡന്റ് പ്രവീണ്‍ തോമസ് ,ട്രസ്റ്റീ ബോര്‍ഡ് ചെയര്‍ ജോജി തോമസ്, ട്രസ്റ്റീ വൈസ് ചെയര്‍ സതീശന്‍ നായര്‍, ട്രസ്റ്റീ സെക്രട്ടറി ബിജു ജോണ്‍ മറ്റ്  എക്‌സിക്യൂട്ടീവ് കമ്മിറ്റി മെംബേര്‍സ് എന്നിവരും അഭിനന്ദിച്ചു.
 

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക